വൺപ്ലസ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ. എങ്കിലൊരു സന്തോഷവാർത്ത നിങ്ങളെ തേടിയെത്തുന്നു. നിലവിൽ നൽകുന്ന സേവനങ്ങൾ കൂടുതൽ മികച്ചതാക്കാനും പുതിയ അടിപൊളി സേവനങ്ങൾ നൽകാനും വൺപ്ലസ് സ്മാർട്ട്ഫോണുകളിൽ ഇനി പ്രതിമാസ അപ്ഡേറ്റ് ലഭ്യമാകുമെന്നു കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചു. ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിൽ പുതിയ അപ്ഡേറ്റ് ആരംഭിച്ചിട്ടുണ്ട്.
പുതിയതായി അവതരിപ്പിക്കുന്ന സോഫ്റ്റ്‌വെയർ സീരീസിലൂടെ നൽകുന്ന അപ്ഡേറ്റ് നിലവിൽ ചില മോഡൽ സ്മാർട്ട്ഫോണുകൾക്കു മാത്രമാണു ലഭ്യമാവുക. ഈ ഫോണുകളിൽ സമയാനുസൃതമായി ലഭിക്കുന്ന അപ്ഡേറ്റുകൾക്കും സെക്യൂരിറ്റി പാച്ചിനും പുറമെ പ്രതിമാസ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ലഭ്യമാകും. വൺപ്ലസ് വികസിപ്പിച്ചെടുത്ത ആപ്പുകളും പുതിയ ഫീച്ചറുകളും ഈ അപ്ഡേറ്റിലൂടെ നിങ്ങൾക്കു നേടാം. വൺപ്ലസ് നോർദ് 4, വൺപ്ലസ് പാഡ് 2, വൺപ്ലസ് ഓപ്പൺ, വൺപ്ലസ് 12R എന്നിങ്ങനെ കമ്പനി പുതിയതായി നിരവധി പ്രൊഡക്റ്റുകൾ ലോഞ്ച് ചെയ്തതിനു പിന്നാലെയാണ് പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
വൺപ്ലസിൻ്റെ പ്രതിമാസ സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ:
കമ്മ്യൂണിറ്റി ഫോറത്തിലെ ഒരു പോസ്റ്റിലൂടെയാണ് U120P01, U120P01 എന്നിങ്ങനെ രണ്ടു സോഫ്റ്റ്‌വെയർ സീരീസുകൾ അവതരിപ്പിക്കുന്ന കാര്യം കമ്പനി പ്രഖ്യാപിച്ചത്. ഈ സോഫ്റ്റ്‌വെയർ സീരീസുകൾ സ്മാർട്ട്ഫോണുകളിൽ പ്രതിമാസ അപ്ഡേറ്റുകൾ നൽകുന്നതിനു വേണ്ടിയാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രതിമാസ അപ്ഡേറ്റുകൾ നൽകുന്നതിലൂടെ പുതിയ മികച്ച ഫീച്ചറുകളും നിലവിലുള്ള പല സേവനങ്ങളുടെ മെച്ചപ്പെടുത്തലും നിങ്ങളുടെ വൺപ്ലസ് ഹാൻഡ്സെറ്റിനു ലഭിക്കും.
പ്രതിമാസ സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ ഓഗസ്റ്റ് 2 മുതലാണ് ആരംഭിച്ചത്. ഇത് ഒറ്റയടിക്കു നടപ്പിലാക്കാതെ ഘട്ടം ഘട്ടമായാണു ചെയ്യാൻ പോകുന്നതെന്നും കമ്പനി പറയുന്നു. ഏഷ്യ-പസഫിക് മേഖലയിലെ ഇന്ത്യ, ഫിലിപ്പിൻസ്, തായ്ലാൻഡ്, മലേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ ഉള്ള വൺപ്ലസ് ഉപയോക്താക്കൾക്ക് ഇതുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷൻ ലഭിക്കും. മിഡിൽ ഈസ്റ്റ് രാജ്യങ്ങളായ യുഎഇ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലുള്ള വൺപ്ലസ് ഉടമകൾക്കും ഈ അപ്ഡേറ്റ് ലഭ്യമാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വൺപ്ലസ് അറിയിച്ചതു പ്രകാരം ചില ഫോണുകൾക്കു മാത്രമാണ് ഈ അപ്ഡേറ്റ് നിലവിൽ ലഭ്യമാകുന്നത്. അതു തന്നെ സ്മാർട്ട്ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയാണ്. OxygenOS 14.0.0 യും അതിനു മുകളിലുമുള്ളവയിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകൾ, OxygenOS 13.0.0, OxygenOS 13.1.0 തുടങ്ങിയവയിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകൾ എന്നിവക്കെല്ലാം അപ്ഡേറ്റ് ലഭ്യമാണ്. എല്ലാ വൺപ്ലസ് സ്മാർട്ട്ഫോണുകൾക്കും ഒരുമിച്ച് ഈ സേവനം കമ്പനി ഇപ്പോൾ ലഭ്യമാക്കുന്നില്ല. തിരഞ്ഞെടുത്ത മോഡലുകൾക്ക് ആദ്യം അപ്ഡേറ്റ് നൽകിയതിനു ശേഷം പിന്നീട് എല്ലാ സ്മാർട്ട്ഫോണുകളിലേക്കും ഇതു വ്യാപിപ്പിക്കാനുള്ള പദ്ധതിയാണുള്ളത്.
OxygenOS 14.0.0 യും അതിനു മുകളിലേക്കുമുള്ള സ്മാർട്ട്ഫോണുകൾ
- വൺപ്ലസ് 12 സീരീസ്
- വൺപ്ലസ് ഓപ്പൺ
- വൺപ്ലസ് 11 സീരീസ്
- വൺപ്ലസ് 10 സീരീസ്
- വൺപ്ലസ് 9 സീരീസ്
- വൺപ്ലസ് 8T
- വൺപ്ലസ് നോർദ് 4 5G
- വൺപ്ലസ് നോർദ് 3 5G
- വൺപ്ലസ് നോർദ് 2T 5G
- വൺപ്ലസ് നോർദ് CE 4 5G
- വൺപ്ലസ് നോർദ് CE 3 5G
- വൺപ്ലസ് നോർദ് CE 3 ലൈറ്റ് 5G
- വൺപ്ലസ് നോർദ് CE 2 ലൈറ്റ് 5G
- വൺപ്ലസ് പാഡ്
- വൺപ്ലസ് പാഡ് ഗോ
OxygenOS 13.1.0OxygenOS 13.0.0 - വൺപ്ലസ് നോർദ് 2 5G
- വൺപ്ലസ് നോർദ് CE 2 5G
- വൺപ്ലസ് നോർദ് CE 5G