വൺപ്ലസ് 13 സീരീസ് ഫോണുകളിൽ തകർപ്പൻ അപ്ഡേറ്റ്; പ്ലസ് മൈൻഡ് ഫീച്ചർ എത്തും

വൺപ്ലസ് 13 സീരീസുകളിൽ പ്ലസ് മൈൻഡ് ഫീച്ചർ എത്തുന്നു

വൺപ്ലസ് 13 സീരീസ് ഫോണുകളിൽ തകർപ്പൻ അപ്ഡേറ്റ്; പ്ലസ് മൈൻഡ് ഫീച്ചർ എത്തും

Photo Credit: OnePlus

OnePlus 13s-ൽ പ്ലസ് കീ ഉപയോഗിച്ചാണ് ഈ സവിശേഷത സജീവമാക്കുന്നത്

ഹൈലൈറ്റ്സ്
  • വൺപ്ലസ് 13, വൺപ്ലസ് 13R ഫോണുകളിലാണ് ഈ അപ്ഡേറ്റ് വരികയെന്ന് കമ്പനി സ്ഥിരീക
  • ഇമേജുകൾ, പോസ്റ്റുകൾ, വെബ്പേജുകൾ തുടങ്ങിയ വിവരങ്ങൾ ഈ ഫീച്ചർ സേവ് ചെയ്തു വെ
  • ഫോണിലുള്ള മൈൻഡ് സ്പേസ് എന്ന ഇടത്തിലാണ് ഈ വിവരങ്ങൾ സേവ് ചെയ്തു വെക്കുക
പരസ്യം

വൺപ്ലസ് 13 സീരീസ് സ്മാർട്ട്‌ഫോണുകൾക്കായി ഒരു പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വൺപ്ലസ് പ്രഖ്യാപിച്ചു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പിന്തുണയോടെയുള്ള പ്ലസ് മൈൻഡ് എന്ന പുതിയ സ്മാർട്ട് ഫീച്ചർ പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുന്നു എന്നതാണ് ഹൈലൈറ്റ്. ജൂണിൽ ഇത് ആദ്യമായി വൺപ്ലസ് 13s ഫോണുകളിൽ അവതരിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇതു 13 സീരീസിലെ മറ്റു ഫോണുകളിൽ എത്തുന്നത്. ദിവസം മുഴുവൻ കാണുന്ന കണ്ടൻ്റുകളും വിവരങ്ങളും വേഗത്തിൽ സേവ് ചെയ്യാനും ക്രമീകരിക്കാനും ഉപയോക്താക്കളെ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു AI- പവർ ടൂളാണ് പ്ലസ് മൈൻഡ്. വിരലുകൾ കൊണ്ടു സ്വൈപ്പ് ചെയ്യുന്നതിലൂടെ, ഉപയോക്താക്കൾക്ക് നോട്ട്സ്, ഇമേജുകൾ, ലിങ്കുകൾ എന്നിവയും കൂടാതെ, ഐഡിയകൾ വരെയും ഒരു കേന്ദ്രീകൃത സ്‌പെയ്‌സിലേക്ക് സേവ് ചെയ്തു വെക്കാൻ കഴിയും. ഇതിനു പുറമെ ഈ ടൂൾ ചെറിയ വിവരണങ്ങൾ സൃഷ്‌ടിക്കുകയും സേവ് ചെയ്ത കണ്ടൻ്റുകളിൽ ടാഗുകൾ ചേർക്കുകയും ചെയ്യുന്നു. ഇതിലൂടെ പിന്നീട് എളുപ്പത്തിൽ സേവ് ചെയ്ത വിവരങ്ങൾ തിരയാനും കണ്ടെത്താനും കഴിയും.

വൺപ്ലസ് 13 സീരീസിലെ പ്ലസ് മൈൻഡ് ഫീച്ചർ:

ഇമേജുകൾ, മെസേജുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, വെബ് പേജുകൾ എന്നിങ്ങനെയുള്ള വ്യത്യസ്ത തരം കണ്ടൻ്റുകൾ സേവ് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കാൻ പ്ലസ് മൈൻഡ് ഫീച്ചറിനു കഴിയുമെന്ന് വൺപ്ലസ് ഒരു പത്രക്കുറിപ്പിൽ വിശദീകരിച്ചു. നിരന്തരമുള്ള ഉപയോഗത്തിനിടയിൽ ഉപയോക്താക്കൾക്കു ലഭിക്കുന്ന വിവരങ്ങൾ ശേഖരിക്കാനും ക്രമീകരിക്കാനും സഹായിക്കുന്നതിനാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വൺപ്ലസ് 13s-ൽ, ഒരു സ്പെഷ്യൽ പ്ലസ് കീ ഉപയോഗിച്ച് ഈ ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യാം. അതേസമയം വൺപ്ലസ് 13, വൺപ്ലസ് 13R എന്നീ ഫോണുകൾ ഉപയോഗിക്കുന്നവർ, മൂന്ന് വിരലുകൾ ഉപയോഗിച്ച് സ്‌ക്രീനിൽ താഴെ നിന്നു മുകളിലേക്ക് സ്വൈപ്പ് ചെയ്‌താലാണ് ഇത് ആക്റ്റിവേറ്റ് ആകുന്നത്. സജീവമാകുന്നതോടു കൂടി സ്ക്രീനിൽ എന്താണുള്ളതെന്ന് പ്ലസ് മൈൻഡ് സ്‌ക്രീനിൽ വിശകലനം ചെയ്യുകയും ഉപയോഗപ്രദമായ പ്രവർത്തനങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഒരു തീയതിയാണ് അതു കണ്ടെത്തുന്നതെങ്കിൽ, അത് കലണ്ടർ ആപ്പിലേക്ക് സ്വയമേവ ചേർക്കാൻ കഴിയും.

സേവ് ചെയ്ത കണ്ടൻ്റുകൾ മനസ്സിലാക്കുന്നതിനായി ചെറിയ വിവരണങ്ങൾ സൃഷ്ടിക്കുക, ഈ കണ്ടൻ്റുകൾ ഉപയോക്താവിന്റെ മാതൃഭാഷയിലേക്ക് വിവർത്തനം ചെയ്യുക, എളുപ്പത്തിൽ ക്രമീകരിക്കുന്നതിനായി ടാഗ് ചെയ്യുക, കണ്ടൻ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നൽകുക തുടങ്ങിയ വിവിധ ജോലികൾ ഈ ഫീച്ചർ ചെയ്യുന്നത് വൺപ്ലസിൻ്റെ AI ടെക്നോളജി ഉപയോഗിച്ചാണ്. ഇത്തരത്തിലുള്ള എല്ലാ ഡാറ്റയും മൈൻഡ് സ്‌പേസ് എന്ന കേന്ദ്രീകൃത സ്‌പെയ്‌സിലാണ് സേവ് ചെയ്തു വെക്കുക.

ഇതിൻ്റെ പ്രവർത്തനം കൃത്യമായി വിശദീകരിക്കാൻ ഒരു ഉദാഹരണവും വൺപ്ലസ് പങ്കു വെച്ചിരുന്നു. ഒരു ഇവന്റ് പോസ്റ്റർ കാണുമ്പോൾ ഉപയോക്താവ് പ്ലസ് മൈൻഡ് ആക്റ്റിവേറ്റ് ചെയ്താൽ, ഈ ഫീച്ചറിന് ഇവന്റ് തീയതി കലണ്ടറിൽ സ്വയമേവ ചേർക്കാനും മൈൻഡ് സ്‌പെയ്‌സിൽ പ്രധാനപ്പെട്ട വിശദാംശങ്ങൾ സൂക്ഷിക്കാനും കഴിയും. അതുപോലെ, ഒരു ഫാഷൻ വെബ്‌സൈറ്റ് നോക്കുമ്പോഴാണ് മൈൻഡ് സ്പേസ് ആക്റ്റിവേറ്റ് ചെയ്യുന്നതെങ്കിൽ, സ്‌ക്രീനിൽ കാണിച്ചിരിക്കുന്ന വസ്ത്രങ്ങളെ പറ്റിയുള്ള വിവരങ്ങൾ മൈൻഡ് സ്‌പെയ്‌സിൽ സേവ് ചെയ്യപ്പെടും. അതിനു ശേഷം ഒരൊറ്റ ടാപ്പിലൂടെ ഉപയോക്താവിന് അതേ വെബ്‌പേജിലേക്ക് മടങ്ങാം.

സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് നടത്തി വൺപ്ലസ് 13 സീരീസിൽ മൈൻഡ് സ്‌പെയ്‌സ് ഫീച്ചർ കൂട്ടിച്ചേർക്കാം. ആപ്പ് ഡ്രോയർ വഴിയോ AI സെർച്ച് ബാർ ഉപയോഗിച്ചോ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ആക്‌സസ് ചെയ്യാൻ കഴിയും. ഹോം സ്‌ക്രീനിൽ താഴേക്ക് സ്വൈപ്പ് ചെയ്‌താൽ ഈ സെർച്ച് ബാർ തുറക്കാം.

വൺപ്ലസിൻ്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സ്ട്രാറ്റജി:

ഈ വർഷം ആദ്യം, കൂടുതൽ വ്യക്തിഗതമാക്കിയ, സ്മാർട്ട് ഫീച്ചറുകൾ നൽകുന്നതിനായി AI ഉപയോഗിക്കുന്നതിനുള്ള പദ്ധതികൾ വൺപ്ലസ് പങ്കുവെച്ചിരുന്നു. ലോകമെമ്പാടുമുള്ള ഉപയോക്താക്കളിൽ നിന്നുള്ള ഫീഡ്‌ബാക്ക് വിലയിരുത്തിയതിനു ശേഷമാണ് നിരവധി AI ടൂൾസ് കമ്പനി നിർമിച്ചത്.

വൺപ്ലസിൽ നിന്നുള്ള ചില പുതിയ AI ഫീച്ചറുകളിൽ AI VoiceScribe ഉൾപ്പെടുന്നു. ഇതുവഴി ഫോൺ കോളുകളും മീറ്റിംഗുകളും സംഗ്രഹിക്കാനും വിവർത്തനം ചെയ്യാനും കഴിയും. (ഈ സവിശേഷത ഇന്ത്യയിൽ മാത്രമേ ലഭ്യമാകൂ.) മറ്റൊരു സവിശേഷത AI Translation ആണ്. ക്യാമറ ഉപയോഗിച്ച് ശബ്ദം, വാചകം, ചിത്രങ്ങൾ, സ്‌ക്രീനിലെ ഉള്ളടക്കം എന്നിവ വിവർത്തനം ചെയ്യാൻ ഇതിനു കഴിയും.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. 4,000 ലുമൻസ് എൽഇഡി പ്രൊജക്റ്റർ പതിനായിരത്തിൽ കുറഞ്ഞ വിലയ്ക്ക്; പോർട്രോണിക്സ് ബീം 540 ഇന്ത്യയിലെത്തി
  2. ആമസോണിലും ഫ്ലിപ്കാർട്ടിലും ഐഫോൺ 16-ന് വമ്പൻ വിലക്കുറവ്
  3. വൺപ്ലസ് 13 സീരീസ് ഫോണുകളിൽ തകർപ്പൻ അപ്ഡേറ്റ്; പ്ലസ് മൈൻഡ് ഫീച്ചർ എത്തും
  4. മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ വിപണി സാംസങ്ങിൻ്റെ കയ്യിലാകും; സാംസങ്ങ് ഗാലക്സി F36 5G ഇന്ത്യയിലേക്ക്
  5. ടോപ് ക്ലാസ് ഫീച്ചറുകളുമായി വിവോ X200 FE ഇന്ത്യയിലെത്തി
  6. വിവോയുടെ പുതിയ അവതാരം; വിവോ X ഫോൾഡ് 5 ഇന്ത്യയിൽ ലോഞ്ച് ചെയ്തു
  7. ഫ്ലിപ് ഫോണുമായി സാംസങ്ങ്; ഗാലക്സി Z ഫ്ലിപ് 7 ഇന്ത്യയിലെത്തി
  8. ഫോൾഡബിൾ ഫോണുകളിലെ രാജാവ്; സാംസങ്ങ് ഗാലക്സി Z ഫോൾഡ് 7 ഇന്ത്യയിൽ ലോഞ്ച് ചെയ്തു
  9. മടിച്ചു നിൽക്കേണ്ട; സാംസങ്ങ് ഗാലക്സി ബഡ്സ് 3 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ചൊരു അവസരമില്ല
  10. ഐഫോൺ ബാറ്ററികളിലെ തലതൊട്ടപ്പനുമായി ഐഫോൺ 17 പ്രോ മാക്സ് എത്തുന്നു
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »