Photo Credit: Nothing
നതിംഗ് ഫോൺ 3 ന് 50 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്
സ്മാർട്ട്ഫോൺ പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന നത്തിങ്ങ് ഫോൺ 3 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. വൺപ്ലസിൻ്റെ മുൻ സഹസ്ഥാപകനായ കാൾ പേയുടെ നേതൃത്വത്തിലുള്ള, യുകെ ആസ്ഥാനമായുള്ള കമ്പനിയായ നത്തിങ്ങ് ഇതിനു മുൻപു പുറത്തിറക്കിയ ഫോണുകൾ വ്യത്യസ്തമായ ഡിസൈൻ കൊണ്ടും മികച്ച പെർഫോമൻസ് കൊണ്ടും നിരവധി പേരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഐഫോൺ, പിക്സൽ പോലുള്ള പ്രീമിയം നിലവാരമുള്ള ഫോണുകളോടു മത്സരിക്കാൻ കഴിയുന്ന ഹാൻഡ്സെറ്റാണ് നത്തിങ്ങ് ഇത്തവണ പുറത്തിറക്കിയിരിക്കുന്നത്. ഫസ്റ്റ് ട്രൂ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ എന്നു കമ്പനി തന്നെ വിശേഷിപ്പിക്കുന്ന നത്തിങ്ങ് ഫോൺ 3-യിൽ മികച്ച പെർഫോമൻസ് ഉറപ്പു നൽകുന്ന സ്നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്പ്സെറ്റാണു നൽകിയിരിക്കുന്നത്. മൂന്ന് 50 മെഗാപിക്സൽ സെൻസറുകളുള്ള ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുമായി വരുന്ന ഈ ഫോണിൽ നത്തിങ്ങിൻ്റെ ശ്രദ്ധേയമായ ഗ്ലിഫ് ഇൻ്റർഫേസിനു പകരം ഗ്ലിഫ് മാട്രിക്സ് ആണു നൽകിയിരിക്കുന്നത്. 16GB വരെ റാമും 512GB വരെ സ്റ്റോറേജുമുള്ള നത്തിങ്ങ് ഫോൺ 3-യിൽ 5,500mAh ബാറ്ററിയാണുള്ളത്.
നത്തിങ്ങ് ഫോൺ 3-യുടെ 12GB റാമും 256GB സ്റ്റോറേജുമുള്ള വേരിയൻ്റിന് ഇന്ത്യയിൽ 79,999 രൂപയിലാണ് വില ആരംഭിക്കുന്നത്. ഇതിൻ്റെ 16GB റാമും 512GB സ്റ്റോറേജുമുള്ള ഉയർന്ന വേരിയൻ്റിന് 89,999 രൂപയും വില വരുന്നുണ്ട്. ബ്ലാക്ക്, വൈറ്റ് എന്നീ രണ്ടു നിറങ്ങളിൽ മാത്രം ലഭ്യമാകുന്ന ഈ ഫോൺ ജൂലൈ 15 മുതൽ ഫ്ലിപ്കാർട്ട്, ഫ്ലിപ്കാർട്ട് മിനിറ്റ്സ്, വിജയ് സെയിൽസ്, ക്രോമ, മറ്റ് പ്രധാനപ്പെട്ട റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിലൂടെ വാങ്ങാൻ കഴിയും.
ഫോണിന്റെ പ്രീ-ബുക്കിംഗ് ഇതിനകം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. പ്രത്യേക ലോഞ്ച് ഓഫറിന്റെ ഭാഗമായി, നത്തിംഗ് ഫോൺ 3 മുൻകൂറായി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് സൗജന്യമായി ഒരു ജോഡി നത്തിംഗ് ഇയർ ഇയർബഡുകൾ ലഭിക്കും.
ഡ്യുവൽ സിം സ്മാർട്ട്‌ഫോണായ (നാനോ സിം + ഇസിം) നത്തിങ്ങ് ഫോൺ 3 ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള നത്തിങ്ങ് OS 3.5-ൽ പ്രവർത്തിക്കുന്നു. 5 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 7 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഇതു നൽകുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 1.5K (1,260 x 2,800 പിക്‌സൽസ്) റെസല്യൂഷനോടു കൂടിയ 6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. സംരക്ഷണത്തിനായി മുൻവശത്ത് ഗൊറില്ല ഗ്ലാസ് 7i, പിന്നിൽ ഗൊറില്ല ഗ്ലാസ് വിക്ടസ് എന്നിവയുമുണ്ട്.
സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 പ്രോസസർ കരുത്തു നൽകുന്ന ഈ ഫോണിൽ 16GB വരെ റാമും 512GB വരെ സ്റ്റോറേജുമുണ്ട്. OIS (ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ) ഉള്ള 50MP പ്രധാന ക്യാമറ, 3x സൂമും OIS-ഉം ഉള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, 50MP അൾട്രാ-വൈഡ് ക്യാമറ എന്നിങ്ങനെ മൂന്നു റിയർ ക്യാമറകളുള്ള ഇതിൻ്റെ ഫ്രണ്ട് ക്യാമറ 50MP സെൻസറാണ്.
5G, ബ്ലൂടൂത്ത് 6, NFC, GPS എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളെയും A-GPS, GLONASS, GALILEO, QZSS, NavIC പോലുള്ള നിരവധി സാറ്റലൈറ്റ് സിസ്റ്റങ്ങളെയും ഇതു പിന്തുണയ്ക്കുന്നു. 360 ഡിഗ്രി ആന്റിനയുള്ള ഈ ഫോൺ WiFi 7-നെ സപ്പോർട്ട് ചെയ്യുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ അടക്കം നിരവധി സെൻസറുകൾ ഇതിലുണ്ട്. പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP68 റേറ്റിംഗുള്ള ഈ ഫോണിൽ രണ്ട് മൈക്രോഫോണുകളും ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും സജ്ജീകരിച്ചിരിക്കുന്നു.
നത്തിംഗ് ഫോൺ 3-യുടെ ഇന്ത്യൻ പതിപ്പിന് 5,500mAh ബാറ്ററിയാണ് ഉള്ളത്. ഇത് 65W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. 54 മിനിറ്റിനുള്ളിൽ ഫോൺ 1% മുതൽ 100% വരെ ചാർജ് ചെയ്യാൻ കഴിയും. 15W വയർലെസ് ചാർജിംഗ്, 7.5W റിവേഴ്‌സ് വയർഡ് ചാർജിംഗ്, 5W റിവേഴ്‌സ് വയർലെസ് ചാർജിംഗ് എന്നിവയെ പിന്തുണയ്ക്കുന്ന ഫോണിന് 160.60 x 75.59 x 8.99 മില്ലിമീറ്റർ വലിപ്പവും 218 ഗ്രാം ഭാരവുമുണ്ട്.
ഗ്ലിഫ് ഇന്റർഫേസ് ഉണ്ടായിരുന്ന നത്തിംഗ് ഫോൺ 1, ഫോൺ 2 എന്നിവയിൽ നിന്ന് വ്യത്യസ്തമായി, നത്തിംഗ് ഫോൺ 3 "ഗ്ലിഫ് മാട്രിക്സ്" സഹിതമാണ് വരുന്നത്. 489 മിനി-എൽഇഡികൾ കൊണ്ട് നിർമ്മിച്ച ഒരു ഡിസ്പ്ലേയാണിത്. ഇതിന് ആനിമേഷനുകൾ, ചാർജിംഗ് സ്റ്റാറ്റസ്, അലേർട്ടുകൾ, സമയം, അറിയിപ്പുകൾ എന്നിവ കാണിക്കാൻ കഴിയും.
പരസ്യം
പരസ്യം