സ്ലിം സ്മാർട്ട്ഫോണായ മോട്ടോ X70 എയറിൻ്റെ ലോഞ്ച് തീയ്യതിയും സവിശേഷതകളും അറിയാം
Photo Credit: Lenovo
മോട്ടോ X70 എയർ ഈ മാസം ലോഞ്ച്, സ്നാപ്ഡ്രാഗൺ 7 Gen 4 ചിപ്‌സെറ്റ്
ലെനോവോയുടെ ഉടമസ്ഥതയിലുള്ള സ്മാർട്ട്ഫോൺ ബ്രാൻഡായ മോട്ടറോള, ഈ മാസം അവസാനം ചൈനയിൽ മോട്ടോ X70 എയർ ലോഞ്ച് ചെയ്യുന്ന വിവരവും മറ്റു സവിശേഷതകളും പ്രഖ്യാപിച്ചു. വളരെ കനം കുറഞ്ഞ ഡിവൈസുകൾ പുറത്തിറക്കിയ ആപ്പിൾ, ഹോണർ, സാംസങ്, ടെക്നോ തുടങ്ങിയ കമ്പനികളുടെ അൾട്രാ-സ്ലിം സ്മാർട്ട്‌ഫോൺസ് ട്രെൻഡിന്റെ ഭാഗമായാണ് ഈ പുതിയ ഫോൺ എത്തുന്നത്. വളരെ നേർത്ത ഫോണായ മോട്ടോ X70 എയറിന് 6 മില്ലീമീറ്ററിൽ താഴെ മാത്രമാണു കനമുള്ളത്. സ്നാപ്ഡ്രാഗൺ 7 ജെൻ 4 പ്രോസസർ കരുത്തു നൽകുന്ന ഫോണിൽ 4,800mAh ബാറ്ററിയും സജ്ജീകരിച്ചിരിക്കുന്നു. തുടക്കത്തിൽ ചൈനയിൽ മാത്രമേ ലഭ്യമാകൂവെങ്കിലും, ആഗോള വിപണിയിൽ മോട്ടറോള എഡ്ജ് 70 എന്ന മറ്റൊരു പേരിലും ഇത് പുറത്തിറങ്ങുന്നുണ്ട്. ഒട്ടുമിക്ക പ്രധാന ബ്രാൻഡുകളും മികച്ച സ്ലിം ഫോണുകൾ പുറത്തിറക്കുമ്പോൾ വിപണിയിൽ ആധിപത്യം സ്ഥാപിക്കാനുള്ള നീക്കം കൂടിയാണ് പുതിയ ഫോണായ മോട്ടോ X70 എയറിലൂടെ മോട്ടറോള നടത്തുന്നത്.
മോട്ടോ X70 എയർ ചൈനയിൽ ഒക്ടോബർ 31-ന് ലോഞ്ച് ചെയ്യാനാണു തീരുമാനിച്ചിരിക്കുന്നത്. യൂറോപ്പിൽ, നവംബർ 5-ന് മോട്ടറോള എഡ്ജ് 70 എന്ന പേരിലും ഇതേ ഫോൺ പുറത്തിറങ്ങും. രണ്ട് വേരിയൻ്റുകൾക്കും ഒരേ ഡിസൈനും സവിശേഷതകളുമാണ് ഉണ്ടാവുക. യൂറോപ്യൻ വിപണിയിൽ ഇറങ്ങുന്ന ഫോണിൻ്റെ പേരിൽ മാത്രം വ്യത്യാസമുണ്ടാകും.
മോട്ടോ X70 എയർ നിലവിൽ ലെനോവോയുടെ ചൈന വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഈ ഫോണിൻ്റെ വില എത്രയാണെന്ന വിവരം വില ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 256 ജിബി, 512 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഈ ഫോൺ വിപണിയിൽ ലഭ്യമാവുക. പാന്റോൺ അംഗീകരിച്ച ഗാഡ്‌ജെറ്റ് ഗ്രേ, ലില്ലി പാഡ്, ബ്രോൺസ് ഗ്രീൻ എന്നീ മൂന്ന് നിറങ്ങളിൽ ഇത് ലഭ്യമാകും.
മോട്ടോ X70 എയർ 6.7 ഇഞ്ച് pOLED സ്‌ക്രീനുമായാണ് വരുന്നത്. 1,220 x 2,712 പിക്‌സൽ (1.5K) റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും 4,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ് ലെവലും ഇതിലുണ്ടാകും. പാൻ്റോൺ സർട്ടിഫൈ ചെയ്ത സ്ക്രീൻ SGS ഐ കെയർ പ്രൊട്ടക്ഷൻ വാഗ്ദാനം ചെയ്യുന്നു. 159.87 x 74.28 x 5.99mm വലിപ്പവും 159 ഗ്രാം ഭാരവുമുള്ള ഫോൺ വളരെ കനം കുറഞ്ഞതാണ്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിൽ IP68 + IP69 റേറ്റിംഗും ഇതിനുണ്ട്.
മോട്ടോ X70 എയറിന് സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 പ്രോസസറാണ് കരുത്തു നൽകുന്നത്. 12GB വരെ LPDDR5X റാമും 512GB വരെ UFS 3.1 സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. ആൻഡ്രോയിഡ് 16-ൽ പ്രവർത്തിക്കുന്ന ഫോണിൽ ചൂട് നിയന്ത്രിക്കാൻ ഒരു 3D വേപ്പർ ചേമ്പറും ഹെവി ഗ്രാഫിക്സ് ജോലികൾക്കായി ഒരു അഡ്രിനോ GPU-വും ഉൾപ്പെടുന്നു.
ഫോണിന് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണുള്ളത്. സാംസങ് സെൻസറുള്ള 50 മെഗാപിക്സൽ പ്രധാന ക്യാമറ, 50 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ എന്നിവ ഇതിലുണ്ട്.
മോട്ടോ X70 എയർ 5G, 4G LTE, Wi-Fi, NFC, GPS, ബ്ലൂടൂത്ത്, OTG, USB ടൈപ്പ്-സി എന്നിവയെ പിന്തുണയ്ക്കുന്നു. സുരക്ഷയ്ക്കായി ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്. 68W ഫാസ്റ്റ് വയർഡ് ചാർജിംഗും 15W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന 4,800mAh ബാറ്ററിയുമായാണ് ഫോൺ വരുന്നത്.
പരസ്യം
പരസ്യം