മോട്ടോ വാച്ച് ഇന്ത്യൻ വിപണിയിലേക്ക്; ലോഞ്ച് തീയ്യതി പ്രഖ്യാപിച്ചു
Photo Credit: Motorola
ഒറ്റ ചാർജിൽ 13 ദിവസം വരെ ബാറ്ററി ലൈഫ് നൽകുമെന്ന് മോട്ടറോളയുടെ പുതിയ സ്മാർട്ട് വാച്ച് പറയുന്നു.
പ്രമുഖ ബ്രാൻഡായ മോട്ടറോള പുതിയൊരു സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവരാൻ ഒരുങ്ങുകയാണ്. മോട്ടോ വാച്ച് എന്നു പേരിട്ടിരിക്കുന്ന ഈ ഡിവൈസിൻ്റെ ഇന്ത്യയിലെ ലോഞ്ചിങ്ങ് തീയ്യതി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ മാസം ആദ്യം നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ (CES) 2026-ൽ ലെനോവോയുടെ ഉടമസ്ഥതയിലുള്ള ബ്രാൻഡായ മോട്ടറോള ഈ സ്മാർട്ട് വാച്ച് ആദ്യമായി പ്രദർശിപ്പിച്ചു. മോട്ടോ വാച്ച് 47mm അലുമിനിയം ബോഡിയുമായി വരുമെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് സ്മാർട്ട് വാച്ചിന് ഒരു സോളിഡ്, പ്രീമിയം ബിൽഡ് നൽകുന്നു. ഡിസ്പ്ലേ സംരക്ഷണത്തിനായി, സ്ക്രാച്ചുകൾ പ്രതിരോധിക്കുന്നതിനായി ഡിസൈൻ ചെയ്ത ഗൊറില്ല ഗ്ലാസ് 3 ഉപയോഗിക്കും. ബാറ്ററി പെർഫോമൻസും ഒരു പ്രധാന സവിശേഷതയായി മോട്ടറോള എടുത്തു കാണിച്ചിട്ടുണ്ട്. ഉപയോഗത്തെ ആശ്രയിച്ച്, ഒറ്റ ചാർജിൽ 13 ദിവസം വരെ ബാറ്ററി ലൈഫ് മോട്ടോ വാച്ച് നൽകുമെന്ന് പറയപ്പെടുന്നു. ഈ സ്മാർട്ട് വാച്ച് ഫിറ്റ്നസ് ട്രാക്കിംഗ്, സ്മാർട്ട് ഫീച്ചറുകൾ എന്നിവയിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ജനുവരി 23-ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്ക് മോട്ടോ വാച്ച് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഈ വർഷം ആദ്യം നടന്ന CES 2026-ൽ അവതരിപ്പിച്ച പുതിയ മോട്ടറോള സിഗ്നേച്ചറിനൊപ്പം സ്മാർട്ട് വാച്ച് അവതരിപ്പിക്കുമെന്ന് മോട്ടറോള പങ്കുവച്ചു. വരാനിരിക്കുന്ന സ്മാർട്ട് വാച്ച് മാറ്റ് ബ്ലാക്ക്, മാറ്റ് സിൽവർ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ലഭ്യമാകും. വാങ്ങുന്നവർക്ക് അവരുടെ താൽപര്യം അനുസരിച്ച് സിലിക്കൺ സ്ട്രാപ്പുകളോ സ്റ്റെയിൻലെസ് സ്റ്റീൽ സ്ട്രാപ്പുകളോ തിരഞ്ഞെടുക്കാൻ കഴിയും. ഔദ്യോഗിക ലോഞ്ചിന് ശേഷം, ഫ്ലിപ്പ്കാർട്ടിലൂടെയും മോട്ടോറോള ഇന്ത്യയുടെ ഒഫീഷ്യൽ വെബ്‌സൈറ്റിലൂടെയും മോട്ടോ വാച്ച് ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാകും.
മോട്ടോ വാച്ച് 1.4 ഇഞ്ച് റൗണ്ട് OLED ഡിസ്‌പ്ലേയോടെയാണ് വരുന്നത്, മുകളിൽ ഗൊറില്ല ഗ്ലാസ് 3 കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഗ്ലാസിന്റെ എഡ്ജുകളിൽ, പ്രിന്റ് ചെയ്തതോ കൊത്തിയെടുത്തതോ ആയി കാണപ്പെടുന്ന ലൈറ്റ് മിനിറ്റ് മാർക്കറുകളോ ക്രോണോഗ്രാഫ്-സ്റ്റൈൽ പാറ്റേണോ ഉണ്ടാകും. ഇത് വാച്ചിന് ഒരു ക്ലാസിക് ലുക്ക് നൽകുന്നു. അലുമിനിയം ഫ്രെയിം ഉപയോഗിച്ചാണ് സ്മാർട്ട് വാച്ച് നിർമ്മിച്ചിരിക്കുന്നത്, 47 x 47 x 12mm വലിപ്പമുണ്ട്. ഏകദേശം 39 ഗ്രാം മാത്രം ഭാരമുള്ള ഇത് ദിവസം മുഴുവൻ ധരിക്കാൻ എളുപ്പമാണ്.
മോട്ടോ വാച്ച് സ്റ്റെപ്പ് കൗണ്ടിംഗ്, സ്ട്രെസ് ട്രാക്കിംഗ്, സ്ലീപ്പ് മോണിറ്ററിംഗ്, മറ്റ് നിരവധി ഹെൽത്ത്, ഫിറ്റ്നസ് സവിശേഷതകൾ എന്നിവയെ പിന്തുണയ്ക്കുന്നുവെന്ന് CES 2026-ൽ മോട്ടോറോള വെളിപ്പെടുത്തി. ഫിൻലാൻഡിൽ നിന്നുള്ള സ്‌പോർട്‌സ്, ഫിറ്റ്നസ് ടെക്‌നോളജി കമ്പനിയായ പോളറുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ആദ്യത്തെ സ്മാർട്ട് വാച്ചാണിതെന്നും ബ്രാൻഡ് സ്ഥിരീകരിച്ചു. വർക്ക്ഔട്ട് റെക്കോർഡിംഗ്, ഹാർട്ട്ബീറ്റ് മോണിറ്ററിങ്ങ്, ബ്ലഡ് ഓക്‌സിജൻ ലെവൽ ട്രാക്കിംഗ്, എക്സ്ട്രാ ഫിറ്റ്നസ് ഡാറ്റ എന്നിവയുൾപ്പെടെയുള്ള വിപുലമായ ട്രാക്കിംഗ് സവിശേഷതകൾക്ക് പോളാർ ടെക്നോളജി കരുത്തു നൽകുന്നു.
മോട്ടോ വാച്ച് ബ്ലൂടൂത്ത് 5.3 ഉപയോഗിച്ച് ബ്ലൂടൂത്ത് കോളിംഗിനെ പിന്തുണയ്ക്കുന്നു, കൂടാതെ അറിയിപ്പുകൾക്കായി ഓഡിയോ അലേർട്ടുകൾ നൽകാനും കഴിയും. മോട്ടോ AI പിന്തുണയുള്ള സ്മാർട്ട്‌ഫോണുകളുമായി ജോടിയാക്കുമ്പോൾ "കാച്ച് മി അപ്പ്" സവിശേഷതയും ഇതിൽ ഉൾപ്പെടുന്നു. ഡ്യുവൽ-ഫ്രീക്വൻസി ജിപിഎസ് സപ്പോർട്ടോടെ ലൊക്കേഷൻ ട്രാക്കിംഗ് നടത്താവുന്നതാണ് ഈ സ്മാർട്ട് വാച്ച്. ഓൾവേയ്സ് ഓൺ ഡിസ്പ്ലേ ഓഫാക്കിയാൽ 13 ദിവസം വരെയും ഓൾവേയ്സ് ഓൺ ഡിസ്പ്ലേ ഓൺ ആക്കിയാൽ ഏഴ് ദിവസം വരെയും ഇതിൻ്റെ ബാറ്ററി നിലനിൽക്കുമെന്ന് മോട്ടറോള അവകാശപ്പെടുന്നു.
ces_story_below_text
പരസ്യം
പരസ്യം
Asus Reportedly Halts Smartphone Launches ‘Temporarily’ to Focus on AI Robots, Smart Glasses
New Solid-State Freezer Could Replace Climate-Harming Refrigerants