ഐഫോൺ ഫോൾഡ്, ഐഫോൺ 18 പ്രോ സീരീസ് ലോഞ്ചിനായി ഒരുങ്ങുന്നു; പ്രധാനപ്പെട്ട വിശേഷങ്ങൾ അറിയാം
ആപ്പിളിന്റെ മുൻനിര ഐഫോൺ 17 പ്രോ മാക്‌സിന് (ചിത്രം) പകരക്കാരനായി ഐഫോൺ 18 പ്രോ മാക്‌സ് എത്തിയേക്കാം.
2025 സെപ്റ്റംബറിലാണ് ഇന്ത്യയിൽ ഐഫോൺ 17 പ്രോയും ഐഫോൺ 17 പ്രോ മാക്സും ആപ്പിൾ പുറത്തിറക്കിയത്. ഈ ഫോണുകൾ ലോഞ്ച് ചെയ്യുന്നതിനൊപ്പം, കമ്പനി ഐഫോൺ എയർ എന്ന പുതിയ മോഡലും അവതരിപ്പിച്ചു. ഈ മോഡൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും സ്ലിം ആയ ഐഫോൺ ആണെന്ന് ആപ്പിൾ വ്യക്തമാക്കുന്നു. ഈ ലോഞ്ചുകൾക്കു ശേഷം, ആപ്പിൾ ആദ്യമായി ഫോൾഡബിൾ സ്മാർട്ട്‌ഫോൺ വിഭാഗത്തിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുകയാണെന്ന് സമീപകാലത്തെ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നുണ്ട്. വരാനിരിക്കുന്ന ഫോണിനെ ഐഫോൺ ഫോൾഡ് എന്ന് വിളിക്കുമെന്നും ഐഫോൺ 18 പ്രോ ലൈനപ്പിനൊപ്പം ഇതെത്തുമെന്നും പ്രതീക്ഷിക്കുന്നു. സമീപകാല റിപ്പോർട്ടുകൾ പ്രകാരം, 2026 സെപ്റ്റംബറിൽ ഐഫോൺ ഫോൾഡ്, ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവ ആപ്പിൾ പുറത്തിറക്കിയേക്കാം. അതിനിടയിൽ ഒരു ഇൻഡസ്ട്രി അനലൈസ്റ്റ് ഫോണിനെ കുറിച്ചുള്ള ചില വിവരങ്ങൾ വെളിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. ഫോൾഡബിൾ ഐഫോണിന്റെ പ്രധാന സവിശേഷതകളും, ഐഫോൺ 18 സീരീസിലെ സ്റ്റാൻഡേർഡ്, പ്രോ മോഡലുകളും വിവരങ്ങളിൽ ഉൾപ്പെടുന്നു.
അനലിസ്റ്റ് ജെഫ് പു ഷെയർ ചെയ്തതും 9to5Mac റിപ്പോർട്ട് ചെയ്തതുമായ ഒരു ഇൻഡസ്ട്രി നോട്ട് അനുസരിച്ച്, ആപ്പിൾ വരാനിരിക്കുന്ന ഐഫോൺ ലൈനപ്പിൽ ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. ഐഫോൺ 18 പ്രോയ്ക്ക് 6.3 ഇഞ്ച് ഡിസ്‌പ്ലേയുണ്ടാകുമെന്ന് പറയപ്പെടുന്നു. അതേസമയം ഐഫോൺ 18 പ്രോ മാക്‌സിന് 6.9 ഇഞ്ച് സ്‌ക്രീൻ ആയിരിക്കും. ഈ മോഡലുകൾക്കൊപ്പം, ഐഫോൺ ഫോൾഡ് എന്ന പേരിൽ അറിയപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ആപ്പിളിന്റെ ആദ്യത്തെ ഫോൾഡബിൾ ഫോണും ഇവയ്ക്കൊപ്പം എത്തിയേക്കും. ഇതിന് 7.8 ഇഞ്ച് ഫോൾഡബിൾ ഇന്നർ ഡിസ്‌പ്ലേയും ചെറിയ / 5.3 ഇഞ്ച് വലിപ്പമുള്ള ഔട്ടർ കവർ സ്‌ക്രീനും ഉണ്ടായിരിക്കാം.
വരാനിരിക്കുന്ന മൂന്ന് ഫോണുകളും ആപ്പിളിന്റെ നെക്സ്റ്റ് ജനറേഷൻ A20 പ്രോ ചിപ്‌സെറ്റിൽ പ്രവർത്തിക്കുമെന്ന് സൂചനയുണ്ട്. ഈ പ്രോസസർ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കൂടാതെ ഒരു 2nm പ്രോസസ് ഉപയോഗിച്ച് ഇതു നിർമ്മിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചിപ്പിൽ പുതിയ വേഫർ-ലെവൽ മൾട്ടി-ചിപ്പ് മൊഡ്യൂൾ ടെക്നോളജി ഉപയോഗിച്ചേക്കാം, ഇത് പ്രകടനവും കാര്യക്ഷമതയും മെച്ചപ്പെടുത്താൻ സഹായിക്കും. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ്, ഐഫോൺ ഫോൾഡ് എന്നിവയിൽ 12 ജിബി എൽപിഡിഡിആർ 5x റാം ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ക്യാമറകളുടെ കാര്യത്തിൽ, ഐഫോൺ 18 പ്രോ മോഡലുകളിൽ 6P ലെൻസ് സിസ്റ്റങ്ങളുള്ള 18 മെഗാപിക്സൽ ഫ്രണ്ട് ക്യാമറകൾ ഉണ്ടായിരിക്കാം. ഫോൾഡബിൾ ഐഫോണിലും സമാനമായ സെൽഫി ക്യാമറകൾ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഒന്ന് ഔട്ടർ ഡിസ്പ്ലേയിലും മറ്റൊന്ന് ഇന്നർ സ്ക്രീനിലും സ്ഥാപിക്കും. പിന്നിൽ, ഐഫോൺ 18 പ്രോ സീരീസ് പ്രൈമറി, പെരിസ്കോപ്പ് ടെലിഫോട്ടോ, അൾട്രാ-വൈഡ് ഫോട്ടോഗ്രാഫി എന്നിവയ്ക്കായി മൂന്ന് 48 മെഗാപിക്സൽ സെൻസറുകൾ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി എത്താം. ഐഫോൺ ഫോൾഡിൽ ഡ്യുവൽ 48 മെഗാപിക്സൽ റിയർ ക്യാമറ സിസ്റ്റം ഉണ്ടായിരിക്കുമെന്നും പെരിസ്കോപ്പ് ലെൻസ് ഉൾപ്പെടുത്തിയേക്കില്ലെന്നും സൂചനയുണ്ട്.
മികച്ച നെറ്റ്‌വർക്ക് പെർഫോമൻസും കൂടുതൽ സ്ഥിരതയുള്ള കണക്റ്റിവിറ്റിയും നൽകുന്നതിനായി വരാനിരിക്കുന്ന ഐഫോൺ 18 പ്രോ സീരീസും ഐഫോൺ ഫോൾഡും ആപ്പിളിന്റെ പുതിയ C2 മോഡം ഉപയോഗിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഐഫോൺ 18 പ്രോയും ഐഫോൺ 18 പ്രോ മാക്സും അലുമിനിയം ഫ്രെയിമുകളുമായി വരുമെന്നാണു പ്രതീക്ഷിക്കുന്നത്, അതേസമയം ഫോൾഡബിൾ മോഡലിൽ ടൈറ്റാനിയത്തിന്റെയും അലുമിനിയത്തിന്റെയും മിക്സ് ഉൾപ്പെടുത്താം. ഐഫോൺ 18 പ്രോ മോഡലുകൾക്ക് ചെറിയ ഡൈനാമിക് ഐലൻഡ് ഡിസൈൻ ഉണ്ടായിരിക്കാമെന്നും ഐഫോൺ ഫോൾഡ് ഓതൻ്റിക്കേഷനു വേണ്ടി ടച്ച് ഐഡിയെ ആശ്രയിക്കുമെന്നും ഇൻഡസ്ട്രി അനലൈസ്റ്റുകൾ അഭിപ്രായപ്പെട്ടു.
ces_story_below_text
പരസ്യം
പരസ്യം
Honor Magic 8 Pro Air Key Features Confirmed; Company Teases External Lens for Honor Magic 8 RSR Porsche Design
Resident Evil Requiem Gets New Leon Gameplay at Resident Evil Showcase