ബംഗളൂരുവിൽ ഫ്ലാഗ്ഷിപ്പ് സ്റ്റോർ തുറക്കാൻ നത്തിങ്ങ്; ഇന്ത്യയിൽ ആദ്യത്തേത്
ഇന്ത്യയിലെ നത്തിംഗ് ഫോൺ 3എ പ്രോയുടെ വില 29,999 രൂപയിൽ ആരംഭിക്കുന്നു.
ഇന്ത്യയിലെ ആദ്യത്തെ ഫ്ലാഗ്ഷിപ്പ് റീട്ടെയിൽ സ്റ്റോർ ഉടൻ തുറക്കുമെന്ന് പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ നത്തിങ്ങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കർണാടകയിലെ ബെംഗളൂരുവിലാണ് സ്റ്റോർ സ്ഥാപിക്കുകയെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന സ്റ്റോർ ഒരു ഹാൻഡ്സ്-ഓൺ എക്സ്പീരിയൻസ് സെൻ്ററായി ഡിസൈൻ ചെയ്‌തിരിക്കുന്നതിനാൽ സന്ദർശകർക്ക് നത്തിങ്ങിന്റെ പ്രൊഡക്റ്റുകൾ നേരിട്ട് കാണാനും ടെസ്റ്റ് ചെയ്തു നോക്കാനുമെല്ലാം കഴിയും. ബ്രാൻഡിന്റെ സ്മാർട്ട്‌ഫോണുകൾ, ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർഫോണുകൾ, മറ്റ് ഡിവൈസുകൾ എന്നിവയെല്ലാം ഈ സ്റ്റോറിൽ പ്രദർശിപ്പിക്കും. സ്റ്റോർ സന്ദർശിക്കുന്ന ഉപഭോക്താക്കൾക്ക് വ്യത്യസ്ത മോഡലുകൾ ടെസ്റ്റ് ചെയ്തു നോക്കി, അവയുടെ സവിശേഷതകൾ എന്തൊക്കെയെന്നു മനസ്സിലാക്കി, വാങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ കഴിയും. നത്തിങ്ങിന്റെ വൃത്തിയുള്ളതും സുതാര്യവുമായ ഡിസൈൻ ശൈലിയിലാകും ഈ സ്റ്റോറുമെന്നു പ്രതീക്ഷിക്കുന്നു. യുകെ ആസ്ഥാനമായുള്ള സ്മാർട്ട്‌ഫോൺ ബ്രാൻഡ് തങ്ങളുടെ ആദ്യത്തെ ഇന്ത്യൻ ഫ്ലാഗ്ഷിപ്പ് സ്റ്റോർ ആരംഭിക്കുന്നതിനെക്കുറിച്ച് സൂചന നൽകുന്ന ടീസർ പങ്കിട്ടെങ്കിലും ബെംഗളൂരു സ്റ്റോർ എപ്പോൾ പ്രവർത്തനം ആരംഭിക്കുമെന്നും കൃത്യമായ ഉദ്ഘാടന തീയതിയും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ ഫ്ലാഗ്ഷിപ്പ് സ്റ്റോർ കർണാടകയിലെ ബെംഗളൂരുവിലായിരിക്കുമെന്ന് സ്ഥിരീകരിക്കുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് നത്തിങ്ങ് കഴിഞ്ഞ ദിവസം പങ്കുവെച്ചു. കാൾ പെയുടെ നേതൃത്വത്തിലുള്ള കമ്പനി കൃത്യമായ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്റ്റോർ ഉടൻ ആരംഭിക്കുമെന്ന് സൂചന നൽകി. യുകെ ആസ്ഥാനമായുള്ള ടെക്‌നോളജി ബ്രാൻഡ് സ്റ്റോറിന്റെ ഉദ്ദേശ്യവും ഇതു സന്ദർശിക്കുന്ന സമയത്ത് ഉപഭോക്താക്കൾക്ക് എന്ത് പ്രതീക്ഷിക്കാമെന്നും ഈ പ്രഖ്യാപനത്തിലൂടെ വ്യക്തമാക്കി.
കമ്പനിയുടെ അഭിപ്രായത്തിൽ, ഫ്ലാഗ്ഷിപ്പ് ഔട്ട്‌ലെറ്റ് സന്ദർശകർക്ക് നത്തിങ്ങിന്റെ ഡിസൈൻ ഫിലോസഫിയും വളർന്നു വരുന്ന പ്രൊഡക്റ്റ് ഇൻഫ്രാസ്ട്രക്ച്ചറും അടുത്തറിയാൻ കഴിയുന്ന ഒരു ഡെഡിക്കേറ്റഡ് വാഗ്ദാനം ചെയ്യും. വാങ്ങാനുള്ള തീരുമാനം എടുക്കുന്നതിന് മുമ്പ് ബ്രാൻഡിന്റെ സ്മാർട്ട്‌ഫോണുകളും ഓഡിയോ പ്രൊഡക്റ്റുകളും ഉപഭോക്താക്കൾക്ക് ടെസ്റ്റ് ചെയ്യാൻ കഴിയും. ബ്രാൻഡിന്റെ അതുല്യമായ സുതാര്യമായ ഡിസൈൻ ലാംഗ്വേജ് തന്നെയാകും ഈ സ്റ്റോറിനും ഉണ്ടാവുകയെന്നാണു പ്രതീക്ഷിക്കുന്നത്. ബെംഗളൂരുവിലെ ഈ വരാനിരിക്കുന്ന ഔട്ട്‌ലെറ്റ് ആഗോളതലത്തിൽ നത്തിങ്ങിന്റെ രണ്ടാമത്തെ ഫ്ലാഗ്ഷിപ്പ് സ്റ്റോറായിരിക്കും. നിലവിൽ, കമ്പനിക്ക് ഒരു ഫ്ലാഗ്ഷിപ്പ് സ്റ്റോർ മാത്രമേയുള്ളൂ, അത് ലണ്ടനിലെ സോഹോയിലെ 4 പീറ്റർ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്നു.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന നത്തിങ്ങ്, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ വിപണിയിൽ വളരെയധികം താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. കമ്പനി ഇന്ത്യയിൽ ഡെഡിക്കേറ്റഡ് പ്രൊഡക്റ്റ് ലോഞ്ച് ആൻഡ് ഡ്രോപ്പ് ഇവന്റുകൾ സംഘടിപ്പിക്കുകയും ഇന്ത്യൻ ഉപഭോക്താക്കൾക്കായി നിരവധി ഉപകരണങ്ങൾ പ്രത്യേകം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇന്ത്യയെ പ്രധാനപ്പെട്ട സെൻ്ററാക്കി പ്രവർത്തിക്കുന്ന അതിന്റെ സബ് ബ്രാൻഡായ സിഎംഎഫ്, 2025 ഡിസംബറിൽ രാജ്യത്ത് ലീഗലി ഇൻ കോർപറേറ്റഡ് ഇൻഡിപെൻഡൻ്റ് കമ്പനിയായി മാറി അടുത്തിടെ ഒരു സുപ്രധാന ചുവടുവയ്പ്പും നടത്തി.
കമ്പനിയുടെ സഹസ്ഥാപകനും നത്തിങ്ങ് ഇന്ത്യയുടെ പ്രസിഡന്റുമായ അകിസ് ഇവാഞ്ചലിഡിസാണ് ഈ പ്രഖ്യാപനം പങ്കുവെച്ചത്. ഗ്ലോബൽ കൺസ്യൂമർ ടെക്നോളജി ഇക്കോ-സിസ്റ്റത്തിൻ്റെ മുൻനിരയിലേക്ക് ഇന്ത്യ മുന്നേറിക്കൊണ്ടിരിക്കെ സിഎംഎഫ് അതിലൊരു പ്രധാന പങ്ക് വഹിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഔദ്യോഗിക രേഖകൾ പ്രകാരം, പുതുതായി ഇൻകോർപ്പറേറ്റ് ചെയ്ത സ്ഥാപനം നിയമപരമായി സിഎംഎഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നറിയപ്പെടും. ഈ നീക്കത്തിനു പിന്നാലെ, കമ്പനി അതിന്റെ പ്രധാന പ്രവർത്തനങ്ങൾ ഇന്ത്യയിലേക്ക് മാറ്റി. സ്മാർട്ട്‌ഫോൺ, വെയറബിൾ നിർമ്മാണം, ദൈനംദിന പ്രവർത്തനങ്ങൾ, രാജ്യത്തിനുള്ളിലെ റിസർച്ച് ഡെവലപ്മെൻ്റ് ആക്റ്റിവിറ്റി എന്നിവയിലായിരിക്കും കമ്പനിയുടെ പ്രധാനപ്പെട്ട ശ്രദ്ധ.
ces_story_below_text
പരസ്യം
പരസ്യം
Honor Magic 8 Pro Air Key Features Confirmed; Company Teases External Lens for Honor Magic 8 RSR Porsche Design
Resident Evil Requiem Gets New Leon Gameplay at Resident Evil Showcase