Photo Credit: Motorola
മോട്ടോ G96 5G ആഷ്‌ലീ ബ്ലൂ, ഡ്രെസ്‌ഡൻ ബ്ലൂ, കാറ്റ്‌ലിയ ഓർക്കിഡ്, ഗ്രീനർ പാസ്റ്റേഴ്‌സ് എന്നീ നിറങ്ങളിൽ ലഭ്യമാകും
സ്മാർട്ട്ഫോൺ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോട്ടോ G96 5G ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് പ്രമുഖ ബ്രാൻഡായ മോട്ടോറോള സ്ഥിരീകരിച്ചു. ലോഞ്ച് തീയതിയോടൊപ്പം, വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിന്റെ ചില പ്രധാന സവിശേഷതകളും കളർ ഓപ്ഷനുകളും കമ്പനി പങ്കിടുകയുമുണ്ടായി. മോട്ടോ G96 5G ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 7s ജെൻ 2 പ്രോസസറുമായാണു വരുന്നത്. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഈ ഫോണിലുണ്ടാവുക. മികച്ച ഫോട്ടോകൾ പകർത്തുന്നതിന് പേരുകേട്ട സോണിയുടെ ലിറ്റിയ 700C സെൻസറുള്ള 50 മെഗാപിക്സൽ മെയിൻ ക്യാമറ ഇതിൽ ഉൾപ്പെടുന്നു. പ്രീമിയം ലുക്ക് നൽകുന്ന കർവ്ഡ് ഡിസ്പ്ലേ ഈ ഫോണിൻ്റെ പ്രത്യേകതയാണ്. വാട്ടർ ടച്ചിനെ ഈ ഹാൻഡ്സെറ്റ് പിന്തുണയ്ക്കുമെന്നതാണ് മറ്റൊരു പ്രധാന സവിശേഷത, അതായത് സ്‌ക്രീൻ നനഞ്ഞാലും പ്രവർത്തിക്കും. കൂടാതെ, പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിനായി ഈ ഫോണിന് IP68 റേറ്റിംഗ് ഉണ്ടായിരിക്കും. നേരത്തെ ലീക്കായി ഈ ഫോണിൻ്റെ കൂടുതൽ സവിശേഷതകൾ പുറത്തു വന്നിരുന്നു. എന്നാൽ ആ വിശദാംശങ്ങൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ജൂലൈ 9-ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്ക് മോട്ടോ G96 5G ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് മോട്ടറോള ഔദ്യോഗികമായി പ്രഖ്യാപിച്ചു. സാമൂഹ്യമാധ്യമമായ എക്സിൽ (മുമ്പ് ട്വിറ്റർ) അടുത്തിടെ ചെയ്ത പോസ്റ്റിലൂടെയാണ് കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചത്. ലോഞ്ച് വിശദാംശങ്ങൾ കമ്പനി ഫോളോവേഴ്‌സുമായി പങ്കിടുകയും ചെയ്തു.
വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ നാല് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ഇതിൽ ആഷ്‌ലീ ബ്ലൂ, ഡ്രെസ്‌ഡൻ ബ്ലൂ, കാറ്റ്‌ലിയ ഓർക്കിഡ്, ഗ്രീനർ പാസ്റ്റേഴ്‌സ് എന്നിവ ഉൾപ്പെടുന്നു.
മോട്ടോ G96 5G ഫോണിനായി ഒരു ഡെഡിക്കേറ്റഡ് മൈക്രോസൈറ്റ് ഇപ്പോൾ ഫ്ലിപ്കാർട്ട് ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗികമായി ലോഞ്ച് ചെയ്‌തു കഴിഞ്ഞാൽ ഫ്ലിപ്കാർട്ട് പ്ലാറ്റ്‌ഫോം വഴി ഈ ഫോൺ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാകുമെന്ന് ഇത് സൂചിപ്പിക്കുന്നു.
ഈ ഫോണിൻ്റെ വില സംബന്ധിച്ചു യാതൊരു സൂചനയും കമ്പനി നൽകിയിട്ടില്ല. എന്നാൽ നേരത്തെ പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് 20,000 മുതൽ 22,000 വരെ വിലയുള്ള ഒരു മിഡ്-റേഞ്ച് ഫോണായിരിക്കും ഇതെന്നാണ്.
മോട്ടോ G96 5G ഇന്ത്യയിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. ഈ അവസരത്തിൽ ഫോണിൻ്റെ പ്രധാന സവിശേഷതകൾ പലതും ഇതിനകം തന്നെ ഔദ്യോഗിക ഫ്ലിപ്കാർട്ട് മൈക്രോസൈറ്റ് വഴി വെളിപ്പെടുത്തിയിട്ടുണ്ട്.
മിഡ്-റേഞ്ച് ഉപകരണങ്ങളിൽ മികച്ച പ്രകടനം നൽകുന്നതിന് പേരുകേട്ട ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7s ജെൻ 2 പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഫോണിനുണ്ടാവുക. ഫോട്ടോകളിലും വീഡിയോകളിലും മങ്ങൽ കുറയ്ക്കാൻ സഹായിക്കുന്ന ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്സൽ സോണി ലിറ്റിയ 700C സെൻസറായിരിക്കും പ്രധാന ക്യാമറ. രണ്ടാമത്തെ റിയർ ക്യാമറ 8 മെഗാപിക്സൽ മാക്രോ വിഷൻ ലെൻസായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ക്ലോസ്-അപ്പ് ഷോട്ടുകൾ എടുക്കാൻ ഉപയോഗപ്രദമാണ്. മുൻവശത്ത്, ഫോണിന് 32 മെഗാപിക്സൽ സെൽഫി ക്യാമറ ഉണ്ടായിരിക്കാനും സാധ്യതയുണ്ട്.
മോട്ടോ G96 5G-യുടെ ഹൈലൈറ്റുകളിൽ ഒന്ന് അതിന്റെ ഡിസ്‌പ്ലേയാണ്. 10-ബിറ്റ് കളർ സപ്പോർട്ടും 144Hz റിഫ്രഷ് റേറ്റും ഉള്ള 6.67 ഇഞ്ച് 3D കർവ്ഡ് pOLED ഡിസ്‌പ്ലേ ഇതിൽ ഉണ്ടായിരിക്കും, ഇത് സ്ക്രോളിംഗും ഗെയിമിംഗും വളരെ സുഗമമാക്കുന്നു. 1,600 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നസ് ലെവലുള്ള ഈ ഫോണിൻ്റെ ഡിസ്പ്ലേ കനത്ത സൂര്യപ്രകാശത്തിൽ പോലും എളുപ്പത്തിൽ കാണാൻ കഴിയും. കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഈ ഡിസ്പ്ലേയ്ക്ക് കണ്ണുകളിലെ ആയാസം കുറയ്ക്കുന്നതിന് SGS ഐ പ്രൊട്ടക്ഷൻ സർട്ടിഫിക്കേഷനു മുണ്ട്. വാട്ടർ ടച്ച് സപ്പോർട്ടും ഡിസ്പ്ലേയിൽ ഉണ്ടാകും. അതായത് നിങ്ങളുടെ വിരലുകളോ സ്‌ക്രീനോ നനഞ്ഞാലും ടച്ചിനോടു മികച്ച രീതിയിൽ പ്രതികരിക്കാൻ ഇതിന് കഴിയും.
പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP68 റേറ്റിംഗാണ് ഈ ഫോണിനുണ്ടാവുക. നേരത്തെ പുറത്തുവന്ന വിവരങ്ങൾ പ്രകാരം, മോട്ടോ G96 5G-യിൽ 5,500mAh ബാറ്ററി ഉൾപ്പെട്ടേക്കാം. ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയ മോട്ടറോളയുടെ ഹലോ UI-ൽ ഇത് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 12GB റാമും 256GB വരെ ഇന്റേണൽ സ്റ്റോറേജും ഈ ഫോൺ വാഗ്ദാനം ചെയ്തേക്കാം.
പരസ്യം
പരസ്യം