Photo Credit: Motorola
മോട്ടോ ജി പവർ 5G (2025) (ചിത്രം) ജനുവരിയിൽ യുഎസിൽ അനാച്ഛാദനം ചെയ്തു
മോട്ടോ G86 പവർ 5G സ്മാർട്ട്‌ഫോൺ ഉടൻ വിപണിയിൽ പുറത്തിറങ്ങുമെന്നു പ്രതീക്ഷിക്കുന്നു. ഈ ഫോണിനെക്കുറിച്ചുള്ള ചില ലീക്കായ വിവരങ്ങൾ അടുത്തിടെ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഏതാനും ചിത്രങ്ങളും പുതിയ റിപ്പോർട്ടിനൊപ്പം പങ്കിടുകയുണ്ടായി. ഈ ചിത്രങ്ങൾ ഫോണിന്റെ ഡിസൈൻ, കളർ ഓപ്ഷൻ എന്നിവയെ സംബന്ധിച്ച സൂചനകൾ നൽകുന്നു. ലീക്ക് അനുസരിച്ച്, മോട്ടോ G86 പവർ 5G നാല് വ്യത്യസ്ത കളർ വേരിയന്റുകളിൽ വന്നേക്കാം. ഓരോ നിറത്തിനും സവിശേഷമായ റിയർ പാനൽ ഫിനിഷ് ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഫോണിന്റെ ചില പ്രധാന സവിശേഷതകളും റിപ്പോർട്ടിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിൽ അതിന്റെ പ്രോസസർ (ചിപ്‌സെറ്റ്), ക്യാമറ സെറ്റപ്പ്, സ്‌ക്രീൻ (ഡിസ്‌പ്ലേ), ബാറ്ററി കപ്പാസിറ്റി, ഫാസ്റ്റ് ചാർജിംഗ് പിന്തുണ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളും ഉൾപ്പെടുന്നു. മോട്ടോറോള 2025 ജനുവരിയിൽ മറ്റ് രണ്ട് ഫോണുകൾ നേരത്തെ പുറത്തിറക്കിയിരുന്നു. മോട്ടോ G പവർ 5G , മോട്ടോ G 5G എന്നീ ഫോണുകളുടെ നിരയിലേക്ക് മറ്റൊരു കൂട്ടിച്ചേർക്കലായിരിക്കും മോട്ടോ G86 പവർ 5G.
ആൻഡ്രോയിഡ് ഹെഡ്‌ലൈൻസിന്റെ ഒരു റിപ്പോർട്ട് പ്രകാരം മോട്ടോ G86 പവർ 5G-യുടെ പ്രമോഷണൽ ചിത്രങ്ങൾ ലീക്കായി പുറത്തു വന്നിട്ടുണ്ട്. ക്രിസന്തമം (ഇളം ചുവപ്പ്), കോസ്മിക് സ്കൈ (ഇളം പർപ്പിൾ/ലാവെൻഡർ), ഗോൾഡൻ സൈപ്രസ് (ഒലിവ് പച്ച), സ്പെൽബൗണ്ട് (നീല-ചാരനിറം) എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ഫോൺ പ്രദർശിപ്പിച്ചിരിക്കുന്നത്. സ്പെൽബൗണ്ട് മോഡലിന് ഇക്കോ-ലെതർ ബാക്ക് ഉള്ളതായും ലാവെൻഡർ മോഡലിന് ഫാബ്രിക്-സ്റ്റൈൽ ഫിനിഷ് ഉള്ളതായും തോന്നുന്നുണ്ട്.
മറ്റ് രണ്ട് വേരിയന്റുകളുടെയും റിയർ പാനലുകൾ വ്യത്യസ്തമായി കാണപ്പെടുന്നത്. എന്നാൽ ചിത്രങ്ങളിൽ നിന്ന് കൂടുതൽ വിശദാംശങ്ങൾ പറയാൻ പ്രയാസമാണ്. ഫോണിന്റെ ഫ്രെയിമും മുൻഭാഗവും പരന്നതായി കാണപ്പെടുന്നു. ഡിസ്പ്ലേയ്ക്ക് വളരെ നേർത്ത ബോർഡറുകളാണുള്ളത്. അടിഭാഗത്തെ എഡ്ജ് (ചിൻ) അൽപ്പം കട്ടിയുള്ളതാണ്, മുകളിൽ മധ്യഭാഗത്ത് ഒരു ഹോൾ-പഞ്ച് കട്ടൗട്ടും ഉണ്ട്.
പിന്നിൽ, മോട്ടോ G86 പവർ 5G-യിൽ മിനുസമാർന്നതും ചെറുതായി ഉയർന്നു നിൽക്കുന്നതുമായ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളുണ്ട്. വോള്യവും പവർ ബട്ടണുകളും വലതുവശത്താണ്, മുകളിൽ "ഡോൾബി അറ്റ്‌മോസ്" ലോഗോയും നൽകിയിരിക്കുന്നു.
റിപ്പോർട്ട് പ്രകാരം മോട്ടോ G86 പവർ 5G ഫോൺ 6.67 ഇഞ്ച് pOLED സ്‌ക്രീനുമായി വരാൻ സാധ്യതയുണ്ട്. 2712 x 1220 പിക്‌സൽ റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിന് ഉണ്ടായിരിക്കാം. മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റും 8GB അല്ലെങ്കിൽ 12GB റാമും ഫോണിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 128GB അല്ലെങ്കിൽ 256GB ഇന്റേണൽ സ്റ്റോറേജ് വാഗ്ദാനം ചെയ്തേക്കാം. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹലോ UI-യിലാകും ഇതു പ്രവർത്തിക്കുക. രണ്ട് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും നാല് വർഷത്തെ ബൈ-മന്ത്ലി സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഇതിന് ലഭിച്ചേക്കാം.
മോട്ടോ G86 പവർ 5G-യിൽ സോണി ലൈറ്റിയ 600 സെൻസറും f/1.88 അപ്പേർച്ചറും OIS (ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ) പിന്തുണയുമുള്ള 50 മെഗാപിക്സൽ പ്രധാന ക്യാമറ ഉണ്ടാകുമെന്ന് ലീക്കായ വിവരങ്ങൾ സൂചിപ്പിക്കുന്നു. f/2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ മാക്രോ ക്യാമറയും ഇതിന് ഉണ്ടായിരിക്കാം. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി f/2.2 അപ്പേർച്ചറുള്ള 32 മെഗാപിക്സൽ ക്യാമറയും ഫോണിൽ പ്രതീക്ഷിക്കുന്നു. അടുത്തിടെ ലീക്കായി വിവരങ്ങൾ പുറത്തുവന്ന സാധാരണ മോട്ടോ G86 5G മോഡലിനു സമാനമായ സവിശേഷതകളാകും ഇതിനുമുണ്ടാവുക.
പ്രദേശത്തെ ആശ്രയിച്ച്, മോട്ടോ G86 പവർ 5G സിംഗിൾ സിം, ഡ്യുവൽ സിം ഓപ്ഷനുകളിൽ വിൽപ്പനക്കു വരാൻ സാധ്യതയുണ്ട്. എല്ലാ പതിപ്പുകളിലും ബ്ലൂടൂത്ത് 5.4 പിന്തുണ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഡോൾബി അറ്റ്‌മോസ് ഫീച്ചറോടു കൂടിയ ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഫോണിൽ ഉണ്ടായിരിക്കാം.
മോട്ടോ G86 പവർ 5G ഫോൺ 6,720mAh ബാറ്ററിയും 33W ടർബോപവർ ഫാസ്റ്റ് ചാർജിംഗും പിന്തുണയ്ക്കുമെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. ഇതിന് 198 ഗ്രാം ഭാരവും 161.21 x 74.74 x 8.65 mm വലിപ്പവും പ്രതീക്ഷിക്കുന്നു. ഫോണിന് MIL-STD-810H ഡ്യൂറബിലിറ്റി റേറ്റിംഗും വെള്ളത്തിനും പൊടിക്കും പ്രതിരോധം നൽകുന്നതിന് IP68, IP69 സർട്ടിഫിക്കേഷനുകളും ലഭിച്ചേക്കാം.
പരസ്യം
പരസ്യം