സാധാരണക്കാർക്കായി ലാവ യുവ 4 ഇന്ത്യൻ വിപണിയിൽ

സാധാരണക്കാർക്കായി ലാവ യുവ 4 ഇന്ത്യൻ വിപണിയിൽ

Photo Credit: Lava

ലാവ യുവ 4 സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസറാണ് വഹിക്കുന്നത്

ഹൈലൈറ്റ്സ്
  • 6.56 ഇഞ്ച് HD+ സ്ക്രീനാണ് ലാവ യുവ 4 ഫോണിനുള്ളത്
  • ഈ ഹാൻഡ്സെറ്റ് ആൻഡ്രോയ്ഡ് 14-ൽ പ്രവർത്തിക്കുന്നു
  • 128GB വരെ ഓൺബോർഡ് സ്റ്റോറേജ് ഇതു വാഗ്ദാനം ചെയ്യുന്നു
പരസ്യം

ബഡ്ജറ്റ് നിരക്കിലുള്ള സ്മാർട്ട്ഫോണുകൾക്ക് നിരവധി ആവശ്യക്കാരുള്ള ഇന്ത്യയിൽ അത്തരത്തിലുള്ള മോഡലുകൾ പലതും ഇറങ്ങുന്നുണ്ട്. അക്കൂട്ടത്തിലേക്കുള്ള പുതിയ എൻട്രിയായി ലാവയുടെ പുതിയ സ്മാർട്ട്‌ഫോണായ ലാവ യുവ 4 വ്യാഴാഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്തു. യുണിസോക് T606 പ്രോസസറാണ് ഈ ഫോണിനു കരുത്തു നൽകുന്നത്. AnTuTu ബെഞ്ച്മാർക്കിൽ 230,000-ലധികം സ്കോർ ഈ ഫോൺ നേടിയതായും റിപ്പോർട്ടുകളുണ്ട്. 50 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറയും 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഈ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. 5000mAh ബാറ്ററിയുമായി വരുന്ന ഫോണിൽ സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ ഉണ്ട്. ഫെബ്രുവരിയിൽ പുറത്തിറക്കിയ ലാവ യുവ 3-യുടെ പിൻഗാമിയായ ഈ സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് വേരിയൻ്റുകളിൽ ലഭ്യമാണ്, എന്നാൽ നിലവിൽ ഓഫ്‌ലൈൻ റീട്ടെയിലർമാർ വഴി മാത്രമാണ് ലാവ യുവ 4 വിൽക്കുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ലാവ യുവ 4-ൻ്റെ വില, ലഭ്യത മുതലായ വിവരങ്ങൾ:

ലാവ യുവ 4 ഹാൻഡ്സെറ്റിൻ്റെ 4GB + 64GB വേരിയൻ്റിന് ഇന്ത്യയിൽ 6,999 രൂപയാണ് വില. 4GB + 128GB ഓപ്ഷനും ലഭ്യമാണ്. അതിൻ്റെ വില 7,499 രൂപ വരും. ഒരു കമ്പനി എക്‌സിക്യൂട്ടീവ് തന്നെയാണ് ഗാഡ്ജറ്റ് 360-യോട് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗ്ലോസി ബ്ലാക്ക്, ഗ്ലോസി പർപ്പിൾ, ഗ്ലോസി വൈറ്റ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും.

ഈ സ്മാർട്ട്ഫോൺ നിലവിൽ ഇന്ത്യയിലെ ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി വാങ്ങാം. വാങ്ങുന്നവർക്ക് സ്റ്റോറുകളിൽ മികച്ചൊരു അനുഭവം നൽകാനും "പോസിറ്റീവ് പോസ്റ്റ്-സെയിൽസ് ജേർണി" ഉറപ്പാക്കാനുമാണ് തങ്ങളുടെ "റീട്ടെയിൽ-ഫസ്റ്റ് സ്ട്രാറ്റജി" ലക്ഷ്യമിടുന്നതെന്ന് കമ്പനി പറയുന്നു.

യുവ 4 ഒരു വർഷത്തെ വാറൻ്റിയുമായാണ് വരുന്നതെന്നും ലാവ അറിയിച്ചു. കൂടാതെ, കമ്പനിയുടെ പത്രക്കുറിപ്പിൽ സ്ഥിരീകരിച്ചതു പോലെ, വാങ്ങുന്നവർക്ക് സൗജന്യ ഹോം സർവീസ് ലഭിക്കും.

ലാവ യുവ 4-ൻ്റെ പ്രധാന സവിശേഷതകൾ:

90Hz റീഫ്രഷ് റേറ്റുള്ള 6.56 ഇഞ്ച് HD+ ഡിസ്‌പ്ലേയുമായാണ് ലാവ യുവ 4 വരുന്നത്, യൂണിസോക് T606 പ്രൊസസറാണ് ഫോണിനു കരുത്തു നൽകുന്നത്. കൂടാതെ ഇതിൽ 4GB റാമും 128GB വരെ സ്റ്റോറേജുമുണ്ട്. ആൻഡ്രോയിഡ് 14-ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

50 മെഗാപിക്സലിൻ്റെ മെയിൻ റിയർ ക്യാമറയും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമാണ് ഈ ഫോണിലുണ്ടാവുക. സ്‌ക്രീനിൻ്റെ മധ്യത്തിലായുള്ള ഒരു ചെറിയ പഞ്ച്-ഹോൾ കട്ടൗട്ടിലാണ് ഫ്രണ്ട് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.

10W വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന വലിയ 5,000mAh ബാറ്ററിയാണ് ലാവ യുവ 4 സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. സുരക്ഷയ്ക്കായി, അതിൻ്റെ വശത്ത് ഒരു ഫിംഗർപ്രിൻ്റ് സ്കാനർ ഘടിപ്പിച്ചിരിക്കുന്നു. പിൻഭാഗത്തുള്ള തിളങ്ങുന്ന ഫിനിഷിങ്ങ് ഈ ഫോണിന് കൂടുതൽ സ്റ്റൈലിഷ് ലുക്ക് നൽകുന്നു.

Comments
കൂടുതൽ വായനയ്ക്ക്: Lava Yuva 4, Lava Yuva 4 India launch, Lava Yuva 4 price in india
Gadgets 360 Staff The resident bot. If you email me, a human will respond. കൂടുതൽ
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

© Copyright Red Pixels Ventures Limited 2024. All rights reserved.
Trending Products »
Latest Tech News »