Photo Credit: Alcatel
അൽകാറ്റെൽ വി3 അൾട്രയിൽ 6.8 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
സാധാരണക്കാരുടെ ബ്രാൻഡുകളിൽ ഒന്നായ ലാവ ഇന്ത്യയിൽ ലാവ ഷാർക്ക് 5G എന്ന പേരിൽ പുതിയ സ്മാർട്ട്‌ഫോൺ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ഫോണിന്റെ ചില പ്രധാന സവിശേഷതകൾ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തുകയും അതിന്റെ ലോഞ്ച് തീയതി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം, ലാവ ഷാർക്ക് 5G-യുടെ പ്രതീക്ഷിക്കുന്ന വിലയും പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ, ഫോണിനെക്കുറിച്ചുള്ള ചില പ്രധാന വിവരങ്ങൾ ലീക്കായി പുറത്തു വന്നിരുന്നു. ഈ വർഷം മാർച്ചിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത ലാവ ഷാർക്ക് 4G-യുടെ അതേ ഡിസൈനാകും പുതിയ ഫോണിനെന്നാണു കരുതുന്നത്. യൂണിസോക് T606 പ്രോസസർ, 5,000mAh ബാറ്ററി, 18W വയർഡ് ചാർജിംഗിനുള്ള പിന്തുണ എന്നിവയുമായാണ് ലാവ ഷാർക്ക് 4G വന്നത്. 50 മെഗാപിക്സൽ മെയിൻ റിയർ ക്യാമറയും ഇതിൽ ഉണ്ടായിരുന്നു. ഇപ്പോൾ, ഷാർക്ക് 5G-യുടെ വരവോടെ, ലാവ മികച്ച പ്രകടനവും കണക്റ്റിവിറ്റിയും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മുഴുവൻ ഫീച്ചറുകളെയും ലഭ്യതയെയും കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഔദ്യോഗിക ലോഞ്ചിൽ വെളിപ്പെടുത്താൻ സാധ്യതയുണ്ട്.
ഇന്ത്യൻ സ്മാർട്ട്‌ഫോൺ ബ്രാൻഡായ ലാവ അവരുടെ വരാനിരിക്കുന്ന 5G സ്മാർട്ട്‌ഫോണായ ലാവ ഷാർക്ക് 5G-യുടെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. കമ്പനിയുടെ പ്രസ്റ്റ് റിലീസ് പ്രകാരം, മെയ് 23-ന് ഫോൺ ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യും.
ഉപകരണത്തിന്റെ ചില പ്രധാന സവിശേഷതകളും ലാവ പങ്കുവെച്ചിട്ടുണ്ട്. AnTuTu ബെഞ്ച്മാർക്ക് പരിശോധനയിൽ ലാവ ഷാർക്ക് 5G 4,00,000-ത്തിലധികം പോയിന്റുകൾ നേടിയിട്ടുണ്ട് എന്നതാണ് പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്, അതായത് ഡെയ്ലി യൂസേജ്, ഗെയിമിംഗ്, മൾട്ടിടാസ്കിംഗ് എന്നിവയ്ക്ക് ഇതു മികച്ച പെർഫോമൻസ് നൽകും.
പല മോഡേൺ സ്മാർട്ട്‌ഫോണുകളിലും ഉപയോഗിക്കുന്ന മെമ്മറിയായ LPDDR4X റാമും ഫോണിൽ ഉണ്ടാകും. മറ്റൊരു പ്രധാന വിശദാംശമാണ് ഈ ഫോണിൻ്റെ വില. ലാവ ഷാർക്ക് 5G ഇന്ത്യയിൽ 10,000 രൂപയിൽ താഴെയുള്ള വിലയ്ക്കു ലഭ്യമാകുമെന്നു ലാവ സ്ഥിരീകരിച്ചു. ഇത് രാജ്യത്ത് ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള 5G സ്മാർട്ട്‌ഫോണുകളിൽ ഒന്നാക്കി ഇതിനെ മാറ്റുന്നു.
ലാവയുടെ വരാനിരിക്കുന്ന ഷാർക്ക് 5G സ്മാർട്ട്‌ഫോണിൽ AI പിന്തുണയുള്ള 13 മെഗാപിക്സൽ മെയിൻ റിയർ ക്യാമറ ഉണ്ടായിരിക്കുമെന്ന് സ്ഥിരീകരിച്ചു. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP54 റേറ്റിങ്ങാണ് ഈ ഫോണിനുള്ളത്.
ലാവ ഷാർക്ക് 5G ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പോടെ വരുമെന്ന് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ വെളിപ്പെടുത്തി. ബ്ലൂ, ഗോൾഡ് എന്നീ രണ്ട് നിറങ്ങളിൽ ഇത് ലഭ്യമായേക്കാം. വൃത്താകൃതിയിലുള്ള എൽഇഡി ഫ്ലാഷ് യൂണിറ്റ് അടങ്ങുന്ന ക്യാമറ മൊഡ്യൂളിനും വൃത്താകൃതിയിലുള്ള ഡിസൈൻ ആയിരിക്കും.
ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് അനുസരിച്ച്, ലാവ ഷാർക്ക് 5G ഫോണിന് യൂണിസോക് T765 പ്രോസസറാണ് കരുത്തു നൽകുന്നത്. 4GB റാമും 64GB ഇന്റേണൽ സ്റ്റോറേജും ഈ ഫോണിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ആൻഡ്രോയിഡ് 15-ൽ തന്നെ പ്രവർത്തിക്കുന്ന ഫോൺ ആയിരിക്കും.
താരതമ്യം ചെയ്യാൻ, ലാവ ഷാർക്ക് 5G ഫോണിൻ്റെ 4GB + 64GB വേരിയന്റിന് ഇന്ത്യയിൽ 6,999 രൂപയാണ് വില വരുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. 50 മെഗാപിക്സൽ മെയിൻ റിയർ ക്യാമറയും സെൽഫികൾക്കായി 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ലാവ.ഷാർക്ക് 4G ഫോണിന് യൂണിസോക്ക് T606 ചിപ്‌സെറ്റ് കരുത്തു നൽകുന്നു. കൂടാതെ 18W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയും ഈ ഫോണിൽ ഉൾപ്പെടുന്നു. വരാനിരിക്കുന്ന 5G മോഡലിനെപ്പോലെ, പൊടി, വെള്ളത്തുള്ളികൾ എന്നിവയെ പ്രതിരോധിക്കുന്നതിന് IP54 റേറ്റിംഗാണ് ഇതിനുമുള്ളത്.
പരസ്യം
പരസ്യം