സാധാരണക്കാർക്കുള്ള 4G മൊബൈൽ, സ്വന്തമാക്കൂ ജിയോഭാരത് J1 4G

സാധാരണക്കാർക്കുള്ള 4G മൊബൈൽ, സ്വന്തമാക്കൂ ജിയോഭാരത് J1 4G
ഹൈലൈറ്റ്സ്
  • ഡിജിറ്റൽ റിയർ ക്യാമറ യൂണിറ്റുമായാണ് ജിയോഭാരത് J1 4G മൊബൈൽ ഫോൺ എത്തുന്നത്
  • 128GB വരെ ഓൺ ബോർഡ് സ്റ്റോറേജ് വർദ്ധിപ്പിക്കാനാകും
  • 2500mAh ബാറ്ററിയാണ് മൊബൈലിലുള്ളത്
പരസ്യം
ടെലികോം രംഗത്തു വലിയ വിപ്ലവം കൊണ്ടുവന്നവരാണ് ജിയോ. ഇന്ത്യയിൽ ഇൻ്റർനെറ്റ് കുറഞ്ഞ തുകക്കു ലഭ്യമാകാൻ ജിയോ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ടെലികോം സേവനങ്ങൾക്കൊപ്പം മൊബൈൽ നിർമാണവും ആരംഭിച്ച ജിയോയുടെ ഫീച്ചർ ഫോണുകൾ വിപണിയിൽ എത്തിയത് മറ്റു കമ്പനികൾക്കു വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. മൊബൈൽ ഫോണിനൊപ്പം കുറഞ്ഞ നിരക്കിലുള്ള റീചാർജ് പ്ലാനുകളും നൽകിയാണ് ജിയോ മാർക്കറ്റിൽ ആധിപത്യം സ്ഥാപിക്കുന്നത്.

അടുത്തിടെ ഇന്ത്യയിൽ ടെലികോം സേവനങ്ങൾക്കുള്ള നിരക്കുകൾ വലിയ തോതിൽ വർദ്ധിച്ചത് വലിയ ചർച്ചകൾക്കു വഴി വെച്ചിരുന്നു. കുറഞ്ഞ നിരക്കിൽ ഇൻ്റർനെറ്റ് അടക്കമുള്ള സേവനങ്ങൾ നൽകുന്ന ടെലികോം കമ്പനികൾ ഏതൊക്കെയാണെന്ന് ജനങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് കുറഞ്ഞ നിരക്കിൽ റീചാർജ് പ്ലാനുകളുള്ള ജിയോഭാരത് ഫോണുകളുമായി ജിയോ എത്തുന്നത്.

4G കണക്റ്റിവിറ്റി ലഭ്യമാകുന്ന ജിയോഭാരത് J1 4G മൊബൈൽ ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ലഭ്യമായ ഈ ഫോൺ ജിയോടിവി അടക്കമുള്ള സൗകര്യങ്ങൾ പ്രീ ഇൻസ്റ്റാൾ ചെയ്താണ് എത്തിയിട്ടുള്ളത്. 2023 ഒക്ടോബറിൽ ജിയോഭാരത് B1 4G മൊബൈൽ എത്തിയതിനു പിന്നാലെയാണ് പുതിയ മോഡലും ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്.

ജിയോഭാരത് J1 4G യുടെ ഇന്ത്യയിലെ വിലയും ലഭ്യതയും:

ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട ജിയോഭാരത് J1 4G മൊബൈലിൻ്റെ വില 1799 രൂപയാണ്. നിലയൻസ് ഡിജിറ്റൽ, ജിയോമാർട്ട് വെബ്സെറ്റുകളിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത ഈ മൊബൈൽ ആമസോണിൽ നിന്നുമാണ് സ്വന്തമാക്കാനാവുക. ഡാർക്ക് ഗ്രേ നിറത്തിൽ മാത്രമാണ് ജിയോഭാരത് J1 4G ലഭ്യമാവുക.

ജിയോഭാരത് J1 4G മൊബൈലിൻ്റെ സവിശേഷതകൾ:

2.8 ഇഞ്ച് ഡിസ്പ്ലേയും ഫിസിക്കൽ കീപാഡും കോൾ എടുക്കുന്നതിനും കട്ട് ചെയ്യുന്നതിനുമുള്ള പ്രത്യേകം ബട്ടണുകളുമായാണ് ജിയോഭാരത് J1 4G മൊബൈൽ എത്തുന്നത്. Threadx RTOS ൽ പ്രവർത്തിക്കുന്ന ഫോണിൽ 0.13GB ആണ് ഓൺബോർഡ് സ്റ്റോറേജായി വരുന്നതെങ്കിലും മൈക്രോഎസ്ഡി കാർഡ് ഉപയോഗിച്ച് അതു 128GB വരെ വർദ്ധിപ്പിക്കാൻ കഴിയും.

ഒരു മാസം 123 രൂപക്കു റീചാർജ് ചെയ്താൽ അൺലിമിറ്റഡ് കോളുകളും 14GB ഡാറ്റയും ലഭിക്കുമെന്ന ആകർഷണീയമായ ഓഫറും ഈ മൊബൈലിനൊപ്പം ജിയോ നൽകുന്നുണ്ട്. ഇതിനു പുറമെ പ്രീ ഇൻസ്റ്റാൾ ചെയ്യപ്പെട്ട ജിയോടിവി ആപ്പിലൂടെ പ്രാദേശിക ചാനലുകൾ ഉൾപ്പെടെ 455ൽ അധികം ചാനലുകളും ലഭിക്കും. UPI ട്രാൻസാക്ഷനുകൾക്കായി ഇതിലെ ജിയോപേ ആപ്പും ഉപയോഗിക്കാം.

2500mAh ബാറ്ററിയുമായി വരുന്ന ജിയോഭാരത് J1 4G മൊബൈൽ ഫോണിൽ 3.5mm ഓഡിയോ ജാക്കുമുണ്ട്. 135 x 56 x 16mm വലിപ്പമുള്ള ഫോണിന് 122 ഗ്രാം ഭാരമാണുള്ളത്. ജിയോഭാരത് J1 4G ൻ്റെ പുറകിലുള്ള ഡിജിറ്റൽ ക്യാമറ യൂണിറ്റ് ഓൺലൈൻ പേയ്മെൻ്റുകൾക്കുള്ള ക്യുആർ സ്കാനറായും ഉപയോഗിക്കാൻ കഴിയും.
Comments
കൂടുതൽ വായനയ്ക്ക്: JioBharat J1 4G, jio
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്
 
 

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
© Copyright Red Pixels Ventures Limited 2024. All rights reserved.
Trending Products »
Latest Tech News »