Photo Credit: iQOO
ഐക്യുഒ നിയോ 10 പ്രോ+ ഷി ഗുവാങ് വൈറ്റ്, ഷാഡോ ബ്ലാക്ക്, സൂപ്പർ പിക്സൽ ഷേഡുകളിൽ ലഭ്യമാകും.
മെയ് 20-ന് ചൈനയിൽ ഐക്യൂ നിയോ 10 പ്രോ+ പുറത്തിറങ്ങും. ഐക്യൂ പാഡ് 5 സീരീസ്, ഐക്യൂ വാച്ച് 5, ഐക്യൂ TWS എയർ 3 തുടങ്ങിയ ഉപകരണങ്ങളുടെ കൂടെയാണ് ഇത് പുറത്തിറങ്ങുക. 2024 നവംബറിൽ ഔദ്യോഗികമായി പുറത്തിറക്കിയ ഐക്യൂ നിയോ 10, ഐക്യൂ നിയോ 10 പ്രോ മോഡലുകൾക്കൊപ്പം ചേരുന്നതാണ് ഈ പുതിയ സ്മാർട്ട്‌ഫോൺ. വരാനിരിക്കുന്ന ഐക്യൂ നിയോ 10 പ്രോ+, കമ്പനിയുടെ നിയോ 10 സീരീസിലെ ഏറ്റവും നൂതനമായ മോഡലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്‌സെറ്റാണ് ഇതിന് കരുത്ത് പകരുന്നത്. മെച്ചപ്പെട്ട കാഴ്ചാനുഭവം വാഗ്ദാനം ചെയ്യുന്ന 2K ഡിസ്‌പ്ലേയും ഫോണിൽ ഉണ്ടായിരിക്കും. അടുത്തിടെ, കമ്പനി ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പങ്കിട്ടു. റാം, സ്റ്റോറേജ് ഓപ്ഷനുകൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അവയുടെ കൃത്യമായ നമ്പറുകൾ വെളിപ്പെടുത്തിയിട്ടില്ല.
പ്രീമിയം സ്‌പെസിഫിക്കേഷനുകളും ഡിസൈൻ അപ്‌ഗ്രേഡുകളും ഉള്ളതിനാൽ, 2025-ൽ ശ്രദ്ധിക്കപ്പെടാൻ പോകുന്ന ആൻഡ്രോയിഡ് ഫോണുകളിൽ ഒന്നായിരിക്കും ഐക്യൂ നിയോ 10 പ്രോ+.
ഐക്യുഒഒ തങ്ങളുടെ വരാനിരിക്കുന്ന സ്മാർട്ട്‌ഫോണായ ഐക്യുഒഒ നിയോ 10 പ്രോ+, സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്‌സെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതൊരു ഒക്ടാ-കോർ പ്രോസസറാണ്, അതായത് വ്യത്യസ്ത ജോലികൾ സുഗമമായി കൈകാര്യം ചെയ്യാൻ ഇതിൽ എട്ട് കോറുകൾ ഉണ്ട്. വെയ്‌ബോയിലെ ഒരു പോസ്റ്റ് അനുസരിച്ച്, ഈ ചിപ്‌സെറ്റിന്റെ പ്രകടനം ഒപ്റ്റിമൈസ് ചെയ്യുന്നതിനായി കമ്പനി പ്രത്യേക ബ്ലൂ ക്രിസ്റ്റൽ സാങ്കേതികവിദ്യയും ഫോണിൽ ഉൾപ്പെടുത്തും.
വളരെ വേഗതയേറിയ മെമ്മറി ടൈപ്പായ എൽപിഡിഡിആർ 5x അൾട്രാ റാമും വേഗത്തിലുള്ള ഡാറ്റ ആക്‌സസിനും ആപ്പ് ലോഡിംഗിനുമായി യുഎഫ്‌എസ് 4.1 സ്റ്റോറേജും ഫോണിൽ ഉണ്ടാകും. പ്രകടനത്തിന്റെ കാര്യത്തിൽ, AnTuTu ബെഞ്ച്മാർക്ക് പരിശോധനയിൽ 3,311,557 പോയിന്റുകൾ നിയോ 10 പ്രോ+ നേടിയതായി ഐക്യൂ അവകാശപ്പെടുന്നു, ഇതിൽ നിന്നും ഈ സെഗ്‌മെന്റിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഫോണുകളിൽ ഒന്നായിരിക്കും ഇതെന്ന സൂചന ലഭിക്കുന്നുണ്ട്.
മറ്റൊരു വെയ്‌ബോ പോസ്റ്റിൽ, ഫോണിന്റെ നൂതനമായ കൂളിംഗ് സിസ്റ്റവും കമ്പനി എടുത്തുകാണിച്ചു. ഫോണിൽ ആപ്പുകളോ ഗെയിമുകളോ പ്രവർത്തിക്കുമ്പോൾ ചൂട് നന്നായി നിയന്ത്രിക്കാൻ സഹായിക്കുന്ന, ഐക്യൂവിൻ്റെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ 7K "ഐസ് വോൾട്ട്" വേപ്പർ ചേമ്പറുമായി ഐക്യൂ നിയോ 10 പ്രോ+ വരുന്നു. ഈ സിസ്റ്റം കൂളിംഗ് കാര്യക്ഷമത 15% മെച്ചപ്പെടുത്തുമെന്നും, ഫോൺ എപ്പോഴും തണുപ്പായിരിക്കുമെന്നും കനത്ത ഉപയോഗത്തിനിടയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും ഐക്യൂ പറയുന്നു.
ഐക്യൂ അടുത്തിടെ അവരുടെ വരാനിരിക്കുന്ന സ്മാർട്ട്‌ഫോണായ നിയോ 10 പ്രോ+ ഉയർന്ന നിലവാരമുള്ള 2K ഡിസ്‌പ്ലേയുമായി വരുമെന്ന് സ്ഥിരീകരിച്ചു. സ്‌ക്രീനിൽ വളരെ നേർത്ത, 1.5mm മാത്രം വീതിയുള്ള സൈഡ് ബെസലുകൾ ഉണ്ടായിരിക്കും, ഇതു ഫോണിന് ഒരു സ്ലീക്ക്, മോഡേൺ ലുക്ക് നൽകും. ഫോണിന് പ്രീമിയം ഗ്ലാസ് ബാക്ക് പാനലും ഉണ്ടായിരിക്കും.
ഷി ഗുവാങ് വൈറ്റ്, ഷാഡോ ബ്ലാക്ക്, സൂപ്പർ പിക്‌സൽ (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്ത പേര്) എന്നീ മൂന്ന് വ്യത്യസ്ത നിറങ്ങളിൽ നിയോ 10 പ്രോ+ ലഭ്യമാകും. സൂപ്പർ പിക്‌സൽ വേരിയന്റ് അതിന്റെ പ്രത്യേക "പ്രിസം പിക്‌സൽ ഡിസൈൻ" കൊണ്ട് വേറിട്ടുനിൽക്കുന്നതായിരിക്കും. ഇത് ബിഎംഡബ്ല്യു എം മോട്ടോർസ്‌പോർട്ടുമായി സഹകരിച്ച് വികസിപ്പിച്ചെടുത്തതാണ്.
മുൻ റിപ്പോർട്ടുകൾ പ്രകാരം, നിയോ 10 പ്രോ+ ഫോണിന് 6.82 ഇഞ്ച് വലിയ ഫ്ലാറ്റ് OLED ഡിസ്‌പ്ലേ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് ഡ്യുവൽ റിയർ ‘ക്യാമറ സെറ്റപ്പ് ആയിരിക്കും ഉണ്ടാവുക. രണ്ട് ക്യാമറകളിലും 50 മെഗാപിക്സൽ സെൻസറുകളും ഉണ്ടാകും.
7,000mAh ബാറ്ററിയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് 120W ഫാസ്റ്റ് വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. സുഗമമായ പ്രകടനത്തിനായി ഇതിൽ 16GB റാം സജ്ജീകരിക്കാൻ സാധ്യതയുണ്ട്. വരാനിരിക്കുന്ന ഐക്യൂ നിയോ 10 പ്രോ+ ഫോൺ ആൻഡ്രോയ്ഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള OriginOS 5-ൽ പ്രവർത്തിക്കും.
പരസ്യം
പരസ്യം