Photo Credit: Alcatel
അൽകാറ്റെൽ വി3 അൾട്രയിൽ 6.8 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
ഇന്ത്യയിലേക്കു തിരിച്ചു വരവിനു തയ്യാറെടുക്കുന്ന പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ അൽകാടെൽ തങ്ങളുടെ പുതിയ സ്മാർട്ട്‌ഫോണായ ആൽക്കറ്റെൽ V3 അൾട്രാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇന്ത്യൻ വിപണിയിൽ ഫോണിന്റെ പ്രതീക്ഷിക്കുന്ന വില എത്രത്തോളമാണ് എന്നതിനെക്കുറിച്ച് അടുത്തിടെ പുറത്തുവന്ന ചില ലീക്കുകൾ സൂചന നൽകുന്നുണ്ട്. ടിസിഎൽ കമ്മ്യൂണിക്കേഷൻ സ്വതന്ത്രമായി കൈകാര്യം ചെയ്യുന്ന ഒരു ബ്രാൻഡാണ് അൽകാടെൽ. ആൽക്കറ്റെൽ V3 അൾട്രാ പുറത്തിറക്കുന്ന കാര്യം മാത്രമാണ് കമ്പനി നിലവിൽ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ, ലീക്കുകൾ പ്രകാരം, ആൽക്കറ്റെൽ V3 അൾട്രായ്‌ക്കൊപ്പം രണ്ട് സ്മാർട്ട്‌ഫോൺ മോഡലുകൾ കൂടി പുറത്തിറങ്ങിയേക്കാം. വീഡിയോകൾ കാണുക, വായന, ഗെയിമിംഗ് എന്നിവ പോലുള്ള വ്യത്യസ്ത പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാവുന്ന പ്രത്യേക ഡിസ്പ്ലേ മോഡുകൾ അൽകാടെൽ V3 അൾട്രായിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ആൽക്കറ്റെൽ V3 അൾട്രാ ഉൾപ്പെടെയുള്ള എല്ലാ പുതിയ അൽകാടെൽ സ്മാർട്ട്‌ഫോണുകളും ഔദ്യോഗികമായി ലോഞ്ച് ചെയ്തുകഴിഞ്ഞാൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും നിങ്ങൾക്കു വാങ്ങാൻ ലഭ്യമാകും.
ഗിസ്‌മോചൈനയുടെ റിപ്പോർട്ട് പ്രകാരം, അൽകാടെൽ തങ്ങളുടെ വി സീരീസിന്റെ ഭാഗമായി ഇന്ത്യയിൽ മൂന്ന് പുതിയ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാൻ പദ്ധതിയിടുന്നു. ആൽക്കാടെൽ V3 പ്രോ, ആൽക്കാടെൽ V3 ക്ലാസിക്, ആൽക്കാടെൽ V3 അൾട്രാ എന്നിവയാണ് ഈ മോഡലുകൾ. ഈ മൂന്ന് ഫോണുകളും ഒരുമിച്ച് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ ഫോണുകളെ വിലയിരുത്തുമ്പോൾ, അൽകാടെൽ V3 അൾട്രാ ഈ സീരീസിലെ ഏറ്റവും പ്രീമിയം നിലവാരത്തിലുള്ള മോഡലായിരിക്കാൻ സാധ്യതയുണ്ട്. V3 അൾട്രായ്ക്ക് ഇന്ത്യയിൽ 30,000 രൂപയിൽ താഴെയാകും വിലയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, ഇത് പ്രീമിയം സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ കൂടുതൽ താങ്ങാനാവുന്ന ഓപ്ഷനായി വരുന്നതിനാൽ ഉപഭോക്താക്കൾക്ക് ഗുണപ്രദമാകുന്നു.
വ്യത്യസ്ത തരം ഉപയോക്താക്കൾക്കായി വൈവിധ്യമാർന്ന ഓപ്ഷനുകളോടെ ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിലെ സാന്നിധ്യം വിപുലീകരിക്കാൻ അൽകാടെൽ ലക്ഷ്യമിടുന്നുവെന്ന് ഈ പുതിയ ഫോണുകളുടെ ലോഞ്ച് സൂചിപ്പിക്കുന്നു.
അൽകാടെൽ V3 സീരീസ് ഫോണുകളിൽ നൂതനമായൊരു ഐ കെയർ ഫീച്ചർ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തിടെ, അൽകാടെൽ കമ്പനിയും അവരുടെ സ്ഥാപകനും സാങ്കേതിക ഉപദേഷ്ടാവുമായ മാധവ് സേത്തും, അൽകാടെൽ V3 അൾട്രാ എന്ന പുതിയ ഫോൺ പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചു. വായന, വീഡിയോകൾ കാണൽ, കണ്ടൻ്റ് സ്ക്രോൾ ചെയ്യൽ തുടങ്ങിയ വ്യത്യസ്ത പ്രവർത്തനങ്ങൾക്കായി രൂപകൽപ്പന ചെയ്ത പ്രത്യേക ഡിസ്പ്ലേ മോഡുകൾ ഈ ഫോണിൽ ഉൾപ്പെടുമെന്ന് പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നു. സ്ക്രീനിൽ എഴുതുന്നതിനും വരയ്ക്കുന്നതിനും ഉപയോഗപ്രദമാകുന്ന ഒരു സ്റ്റൈലസിനെയും ഇത് പിന്തുണയ്ക്കും. ഫോണിന് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കും എന്നാണു പ്രതീക്ഷിക്കുന്നത്.
ഫ്ലിപ്കാർട്ടിന്റെ പ്രധാന വെബ്‌സൈറ്റ് വഴിയും ഫ്ലിപ്കാർട്ട് മിനിറ്റ്സ് വഴിയും അൽകാടെൽ സ്മാർട്ട്‌ഫോണുകൾ നിങ്ങൾക്കു വാങ്ങാൻ ലഭ്യമാകും. ഫ്ലിപ്കാർട്ടിലെ ഒരു പ്രൊഡക്റ്റ് ലിസ്റ്റിംഗ് കാണിക്കുന്നത് അൽകാടെൽ V3 അൾട്രാ TCL-ന്റെ NXTPAPER ഡിസ്‌പ്ലേയുമായി വരുമെന്നാണ്. കണ്ണിന്റെ ആയാസം കുറയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പ്രത്യേക സ്‌ക്രീൻ ടെക്നോളജിയാണ് ഇത്. ഈ പുതിയ ഫോണുകൾ നിർമ്മിക്കുന്നതിനായി ഡിക്‌സൺ ടെക്‌നോളജീസിന്റെ ഭാഗമായ പാഡ്‌ജെറ്റ് ഇലക്ട്രോണിക്‌സുമായി അൽകാടെൽ പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
അൽകാടെൽ V3 അൾട്രാ ഫോണിൽ 6.8 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റിൽ പ്രവർത്തിക്കുമെന്നാണു കരുതുന്നത്. ഫോണിൽ ദീർഘകാല പെർഫോമൻസ് നൽകുന്നതിന് 5,010mAh ബാറ്ററി ഉണ്ടായിരിക്കുമെന്നാണു പ്രതീക്ഷ. ഫോട്ടോഗ്രാഫിക്കായി, ഈ ഫോണിൽ 108 മെഗാപിക്സലിൻ്റെ മെയിൻ റിയർ ക്യാമറ ഉൾപ്പെടുമെന്നും പറയപ്പെടുന്നു.
അൽകാടെൽ V3 സീരീസ് മെയ് 27-ന് ഇന്ത്യൻ സമയം രാവിലെ 11 മണിക്ക് ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്. എന്നാൽ ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചിട്ടില്ല. ലോഞ്ചിങ്ങ് തീയ്യതി അടുക്കുമ്പോൾ ഫോണിൻ്റെ കൂടുതൽ സവിശേഷതകൾ, മറ്റു ഫോണുകളെ കുറിച്ചുള്ള വിവരങ്ങൾ എന്നിവ പുറത്തു വന്നേക്കും.
പരസ്യം
പരസ്യം