Photo Credit: Apple
കമ്പനിയുടെ വാർഷിക ഡെവലപ്പർ കോൺഫറൻസിന്റെ ഏറ്റവും പുതിയ പതിപ്പാണ് WWDC 2025
ആപ്പിൾ എല്ലാ വർഷവും നടത്താറുള്ള തങ്ങളുടെ വേൾഡ്‌വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസ് (WWDC) 2025 ജൂണിൽ നടക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുൻ വർഷങ്ങളിലെന്നപോലെ, പ്രധാന പരിപാടി കാലിഫോർണിയയിൽ കമ്പനിയുടെ ആസ്ഥാനമായ ആപ്പിൾ പാർക്കിൽ നടക്കും. അതേസമയം, ലോകമെമ്പാടുമുള്ള ആളുകൾക്ക് ഓൺലൈൻ ലൈവ് സ്ട്രീമിലൂടെ കോൺഫറൻസ് കാണാൻ കഴിയും. WWDC ആപ്പിളിന്റെ ഒരു പ്രധാന ഇവന്റാണ്, അതിലൂടെ കമ്പനി സോഫ്റ്റ്‌വെയർ, ടൂളുകൾ, സാങ്കേതികവിദ്യകൾ എന്നിവയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ അവതരിപ്പിക്കും. iOS, macOS, watchOS, tvOS എന്നിവയുടെ വരാനിരിക്കുന്ന വേരിയൻ്റുകളുടെ പ്രിവ്യൂ ഇതിൽ ഉൾപ്പെടുന്നു. ആപ്പിൾ ഡിവൈസുകൾക്കു വേണ്ടി ആപ്പുകളും സേവനങ്ങളും സൃഷ്ടിക്കുന്ന ഡെവലപ്പർമാർക്ക് അടുത്തത് എന്താണ് വരാനിരിക്കുന്നതെന്നും അതിനനുസരിച്ച് അവരുടെ പ്രവർത്തനങ്ങളിൽ എന്തൊക്കെ മാറ്റം വരുത്തണമെന്നും മനസ്സിലാക്കാനുള്ള ഒരു പ്രധാന അവസരമാണിത്. WWDC 2025-ൽ, തങ്ങളുടെ നെക്സ്റ്റ് ജനറേഷൻ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കും പ്ലാറ്റ്‌ഫോമുകൾക്കുമായി ആസൂത്രണം ചെയ്യുന്ന പുതിയ ഫീച്ചറുകളെ കുറിച്ചുള്ള വിശദമായ ഒരു അവലോകനം ആപ്പിൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
WWDC 2025 (വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസ്) ജൂൺ 9 മുതൽ ജൂൺ 13 വരെ നടക്കുമെന്ന് ആപ്പിൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാലിഫോർണിയയിലെ കുപെർട്ടിനോയിലുള്ള ആപ്പിൾ പാർക്കിലാണ് പരിപാടി നടക്കുക.
ജൂൺ 9-ന് രാവിലെ 9 മണിക്ക് (ഇന്ത്യയിൽ രാത്രി 10 മണിക്ക്) ഒരു പ്രത്യേക കീനോട്ട് സെഷനോടെയാണ് പരിപാടി ആരംഭിക്കുക. ആപ്പിൾ സിഇഒ ടിം കുക്ക് ഈ കീനോട്ട് ആതിഥേയത്വം വഹിക്കും. ഈ സെഷനിൽ, iOS, iPadOS, visionOS, watchOS, tvOS എന്നിവയുൾപ്പെടെയുള്ള സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമുകളിൽ വരുന്ന പുതിയ അപ്‌ഡേറ്റുകളെയും സവിശേഷതകളെയും കുറിച്ച് ആപ്പിൾ ആദ്യം വിശദീകരിക്കും.
കീനോട്ടിൽ നേരിട്ട് പങ്കെടുക്കാൻ താൽപ്പര്യമുള്ള ആളുകൾക്ക് ആപ്പിൾ ഡെവലപ്പർ ആപ്പ് വഴിയോ ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ അപേക്ഷിക്കാം. എന്നിരുന്നാലും, പരിമിതമായ സീറ്റുകൾ മാത്രമേ ലഭ്യമാകൂ. ആപ്പിളിന്റെ സ്വിഫ്റ്റ് സ്റ്റുഡന്റ് ചലഞ്ചിൽ വിജയിച്ച വിദ്യാർത്ഥികൾക്കു നേരിട്ട് പങ്കെടുക്കാൻ അനുവാദമുണ്ട്.
മുഖ്യപ്രഭാഷണത്തിനു ശേഷം, പ്ലാറ്റ്‌ഫോംസ് സ്റ്റേറ്റ് ഓഫ് ദി യൂണിയൻ എന്ന പേരിൽ മറ്റൊരു സെഷൻ ആപ്പിൾ സംഘടിപ്പിക്കും, അവിടെ ഡെവലപ്പർമാർക്ക് പുതിയ അപ്‌ഡേറ്റുകളെയും സോഫ്റ്റ്‌വെയർ മെച്ചപ്പെടുത്തലുകളെയും കുറിച്ച് കൂടുതലറിയാൻ കഴിയും.
അഞ്ച് ദിവസത്തെ പരിപാടിയിൽ, തങ്ങളുടെ വിദഗ്ദർ നേതൃത്വം നൽകുന്ന 100-ലധികം സാങ്കേതിക സെഷനുകൾ ആപ്പിൾ വാഗ്ദാനം ചെയ്യും. കൂടാതെ കോൺഫറൻസിൽ അവതരിപ്പിച്ച ഏറ്റവും പുതിയ ഉപകരണങ്ങൾ, സാങ്കേതികവിദ്യകൾ, സവിശേഷതകൾ എന്നിവ മനസ്സിലാക്കാൻ ഡെവലപ്പർമാരെ ഇതു സഹായിക്കും. പ്രധാനപ്പെട്ട എല്ലാ അപ്‌ഡേറ്റുകളും പ്രഖ്യാപനങ്ങളും വിശദീകരിക്കുന്ന ഗൈഡുകളിലേക്കും ഡോക്യുമെന്റുകളിലേക്കും ഡെവലപ്പർമാർക്ക് ആക്‌സസ് ലഭിക്കും.
ആപ്പിൾ ഡെവലപ്പർ പ്രോഗ്രാമിന്റെയോ ആപ്പിൾ ഡെവലപ്പർ എന്റർപ്രൈസ് പ്രോഗ്രാമിന്റെയോ ഭാഗമായ ഡെവലപ്പർമാർക്ക് കമ്പനിയിലെ വിദഗ്ധരുമായി നേരിട്ട് സംസാരിക്കാമെന്ന് ആപ്പിൾ പറയുന്നു. അവർക്ക് ഓൺലൈൻ ഗ്രൂപ്പ് സെഷനുകളിൽ (ലാബുകൾ എന്ന് വിളിക്കുന്നു) ചേരുകയോ അല്ലെങ്കിൽ വൺ-ഓൺ-വൺ മീറ്റിംഗുകൾ ബുക്കിംഗ് നടത്തുകയോ ചെയ്യാം. ആപ്പിൾ ഇന്റലിജൻസ്, ഡിസൈൻ, ഡെവലപ്പർ ടൂളുകൾ, സ്വിഫ്റ്റ് പ്രോഗ്രാമിംഗ് എന്നിവയെക്കുറിച്ചും മറ്റും ഈ സെഷനുകൾ സഹായവും ഉപദേശവും നൽകും.
വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആപ്പിൾ കൂടുതലൊന്നും പങ്കുവെച്ചിട്ടില്ലെങ്കിലും, WWDC 2025-ൽ എന്താണു പ്രതീക്ഷിക്കാൻ കഴിയുകയെന്ന് മുൻകാല ഇവന്റുകൾ നമുക്ക് ചില സൂചനകൾ നൽകുന്നു. ആപ്പിൾ iOS 19, iPadOS 19, macOS 16, watchOS 12, tvOS 19 എന്നിങ്ങനെയുള്ള തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കായുള്ള പുതിയ അപ്‌ഡേറ്റുകൾ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
iOS 19, iPadOS 19 എന്നിവയ്ക്ക് ഡിസൈനിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ആപ്പിൾ വിഷൻ പ്രോയിൽ ഉപയോഗിച്ചിരിക്കുന്നതു പോലെ തോന്നിക്കുന്ന ഒരു പുതിയ ഇന്റർഫേസ് ഈ അപ്‌ഡേറ്റുകളിൽ ഉൾപ്പെട്ടേക്കാം. സാധ്യമായ ചില മാറ്റങ്ങളിൽ ഫ്ലോട്ടിംഗ് ടാബ് വ്യൂ, പുതിയ ഐക്കൺ ഡിസൈനുകൾ, യൂസർ ഇന്റർഫേസിലെ ഗ്ലാസ് പോലുള്ള ഇഫക്റ്റുകൾ, എല്ലാ ആപ്പിൾ ഉപകരണങ്ങളിലും കൂടുതൽ ഏകീകൃത അനുഭവം സൃഷ്ടിക്കുന്ന ഒരു പുതിയ വിഷ്വൽ സിസ്റ്റം എന്നിവ ഉൾപ്പെടുന്നു.
പരസ്യം
പരസ്യം