റഷ്യയിൽ ഐക്യൂ Z10R 5G വേരിയൻ്റ് പുറത്തിറങ്ങി; വിലയും സവിശേഷതകളുമറിയാം
Photo Credit: iQOO
ഇന്ത്യൻ വേരിയൻ്റിനേക്കാൾ മെച്ചപ്പെടുത്തിയ iQOO Z10R 5G പുറത്തിറങ്ങി; വിശദാംശങ്ങൾ പരിശോധിക്കാം
വിവോയുടെ സബ് ബ്രാൻഡായ ഐക്യൂ കഴിഞ്ഞ ദിവസം റഷ്യയിൽ ഐക്യൂ Z10R 5G എന്ന സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു. ഇതേ പേരിലുള്ള ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഏതാനും മാസങ്ങൾക്ക് ശേഷമാണ് ഇതു റഷ്യയിൽ ലോഞ്ച് ചെയ്യുന്നത്. പേരുകൾ ഒന്നാണെങ്കിലും രണ്ട് മോഡലുകൾക്കും വ്യത്യസ്തമായ ഏതാനും സവിശേഷതകൾ ഉണ്ടായിരിക്കും. ഇന്ത്യൻ മോഡലിനെ അപേക്ഷിച്ചു നോക്കുമ്പോൾ റഷ്യൻ വേരിയൻ്റിന് മറ്റൊരു ഡിസൈൻ, മീഡിയടെക് പ്രോസസർ, കൂടുതൽ ബാറ്ററി കപ്പാസിറ്റി, സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയുണ്ട്. മറ്റൊരു പ്രധാന വ്യത്യാസം ഫോണിൻ്റെ ഇന്ത്യൻ വേരിയൻ്റിന് റഷ്യൻ മോഡലിനെ അപേക്ഷിച്ച് അല്പം ഭാരവും കനവും കുറവായിരിക്കും എന്നതാണ്. വ്യത്യസ്ത ത പോലെത്തന്നെ രണ്ടു ഫോണുകൾക്കും സമാനമായ ചില സവിശേഷതകളുമുണ്ട്. രണ്ട് ഫോണുകളും ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയ ഫൺടച്ച് ഒഎസ് 15-ൽ പ്രവർത്തിക്കുന്നു. 50 മെഗാപിക്സൽ മെയിൻ റിയർ ക്യാമറയും സെൽഫികൾക്കായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉൾപ്പെടുന്ന ക്യാമറ യൂണിറ്റും ഈ രണ്ടു മോഡലുകളിലും ഒരുപോലെയാണ്.
8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഐക്യൂ Z10R 5G-യുടെ അടിസ്ഥാന മോഡലിൻ്റെ വില 22,999 റൂബിളിൽ (ഏകദേശം 26,000 രൂപ) ആരംഭിക്കുന്നു. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഉയർന്ന വേരിയന്റിന് 27,999 റുബിൾ (ഏകദേശം 31,000 രൂപ) വിലവരും.
ഒക്ടോബർ 6-ന് പുറത്തിറങ്ങിയ ഈ ഫോൺ ഡീപ് ബ്ലാക്ക്, ടൈറ്റാനിയം ഷൈൻ (റഷ്യൻ ഭാഷയിൽ നിന്ന് വിവർത്തനം ചെയ്തത്) എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാണ്. യാൻഡെക്സ് പോലെയുള്ള റഷ്യയിലെ മറ്റുള്ള ഓൺലൈൻ സ്റ്റോറുകളിൽ ഈ ഫോൺ വാങ്ങാൻ ലഭ്യമാണ്.
ഇന്ത്യയിൽ, ഐക്യൂ Z 10R 5G ജൂലൈ 24-നാണു ലോഞ്ച് ചെയ്തത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന്റെ വില 19,499 രൂപയായിരുന്നു. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 21,499 രൂപയും 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 23,499 രൂപയുമാണ് വില. അക്വാമറൈൻ, മൂൺസ്റ്റോൺ എന്നീ രണ്ട് നിറങ്ങളിൽ ഫോൺ കമ്പനിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഐക്യൂ Z10R 5G-യുടെ റഷ്യൻ, ഇന്ത്യൻ പതിപ്പുകൾ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15 ഉപയോഗിക്കുന്നതാണ്. കൂടാതെ OriginOS 6-ലേക്ക് ഒരു അപ്‌ഡേറ്റും ലഭിക്കും. റഷ്യൻ മോഡലിന് 1,080×2,392 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.77 ഇഞ്ച് AMOLED സ്‌ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 387 ppi പിക്‌സൽ ഡെൻസിറ്റി, 1,300 nits പീക്ക് ബ്രൈറ്റ്‌നസ് എന്നിവയുണ്ട്. ഡിസ്‌പ്ലേ ഇന്ത്യൻ പതിപ്പിലും ഏതാണ്ട് സമാനമാണ്, എന്നാൽ ഇന്ത്യൻ മോഡൽ 1,800nits പീക്ക് ബ്രൈറ്റ്‌നസ് വാഗ്ദാനം ചെയ്യുന്നു.
റഷ്യൻ ഐക്യൂ Z10R 5G ഫോണിന് 4nm ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 7360-ടർബോ പ്രോസസർ കരുത്തു നൽകുമ്പോൾ ഇന്ത്യൻ പതിപ്പിൽ മീഡിയടെക് ഡൈമെൻസിറ്റി 7400 പ്രൊസസറാണുള്ളത്.
രണ്ട് ഫോണുകളിലും 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുണ്ട്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിൽ റഷ്യൻ മോഡലിന് IP65 റേറ്റിംഗും ഇന്ത്യൻ മോഡലിന് IP68, IP69 റേറ്റിംഗുകളുണ്ട്.
റഷ്യൻ പതിപ്പിന് 90W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 6,500mAh ബാറ്ററിയാണ് ഉള്ളത്. ഇന്ത്യൻ പതിപ്പ് 44W ചാർജിംഗിനെ പിന്തുണയ്ക്കുന്നതാണ്. 163.76×28×7.59mm വലിപ്പവും ഏകദേശം 194 ഗ്രാം ഭാരവുമുള്ള റഷ്യൻ ഐക്യൂ Z10R 5G ഇന്ത്യൻ വേരിയൻ്റിനേക്കാൾ അൽപ്പം ഭാരവും കനവുമുള്ളതാണ്.
പരസ്യം
പരസ്യം