വിപണി കീഴടക്കാൻ രണ്ട് അവതാരങ്ങളെ ഇറക്കിവിട്ട് ഐക്യൂ

ചൈനയിൽ ലോഞ്ച് ചെയ്ത് ഐക്യൂ Z10 ടർബോയും ഐക്യൂ Z10 ടർബോ പ്രോയും

വിപണി കീഴടക്കാൻ രണ്ട് അവതാരങ്ങളെ ഇറക്കിവിട്ട് ഐക്യൂ

Photo Credit: iQOO

iQOO Z10 ടർബോ സീരീസ് ഹാൻഡ്‌സെറ്റുകൾക്ക് IP65 പൊടി, തെറിക്കൽ പ്രതിരോധശേഷിയുള്ള റേറ്റിംഗ് ഉണ്ട്

ഹൈലൈറ്റ്സ്
  • ഐക്യൂ Z10 ടർബോയിൽ 7,260mAh ബാറ്ററിയാണുള്ളത്
  • പ്രോ മോഡലിൽ 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ ഉണ്ടായിരിക്കും
  • 120W വയേർഡ് ഫാസ്റ്റ് ചാർജിങ്ങിനെ ഈ ഫോൺ പിന്തുണയ്ക്കുന്നു
പരസ്യം

ഐക്യൂ Z10 ടർബോ, ഐക്യൂ Z10 ടർബോ പ്രോ എന്നീ സ്മാർട്ട്‌ഫോണുകൾ തിങ്കളാഴ്ച ചൈനയിൽ ഔദ്യോഗികമായി പുറത്തിറക്കി. രണ്ട് മോഡലുകളിലും 50 മെഗാപിക്സൽ മെയിൻ റിയർ ക്യാമറയും സെൽഫികൾക്കായി 16 മെഗാപിക്സൽ മുൻ ക്യാമറയും ഉണ്ട്. ഗെയിമിംഗിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ ഫോണുകളിൽ ഗെയിംപ്ലേ സമയത്തുള്ള പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിനായി ഒരു പ്രത്യേക Q1 ഗെയിമിംഗ് ചിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഫോണുകളിലെ ഡിസ്‌പ്ലേകൾ 144Hz വരെ റീഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്നു. സാധാരണ iQOO Z10 ടർബോ മീഡിയടെക് ഡൈമെൻസിറ്റി 8400 പ്രോസസറാണ് നൽകുന്നത്, അതേസമയം Z10 ടർബോ പ്രോ വേരിയൻ്റിൽ ക്വാൽകോമിൽ നിന്നുള്ള കൂടുതൽ ശക്തമായ സ്‌നാപ്ഡ്രാഗൺ 8s Gen 4 ചിപ്‌സെറ്റ് ഉപയോഗിക്കുന്നു. രണ്ട് ഫോണുകളും ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഐക്യൂവിൻ്റെ കസ്റ്റം സോഫ്റ്റ്‌വെയർ സ്കിൻ ആയ OriginOS 5 ഇന്റർഫേസിൽ പ്രവർത്തിക്കുന്നു. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP65 റേറ്റിങ്ങാണ് ഈ രണ്ടു ഫോണുകൾക്കുമുള്ളത്.

ഐക്യൂ Z10 ടർബോ, ഐക്യൂ Z10 ടർബോ പ്രോ എന്നിവയുടെ വില, ലഭ്യത:

ഐക്യൂ Z10 ടർബോ പ്രോയുടെ 12GB + 256GB മോഡലിന് ചൈനയിൽ CNY 1,999 (ഏകദേശം 23,400 രൂപ) മുതൽ വില ആരംഭിക്കുന്നു. 16GB + 256GB പതിപ്പിന് CNY 2,199 (ഏകദേശം 25,800 രൂപ) വിലവരും. 12GB + 512GB മോഡലിന് CNY 2,399 (ഏകദേശം 28,100 രൂപ), 16GB + 512GB മോഡലിന് CNY 2,599 (ഏകദേശം 30,500 രൂപ) എന്നിങ്ങനെയാണു വില വരുന്നത്.

iQOO Z10 ടർബോയുടെ പ്രാരംഭ വില 12GB + 256GB വേരിയന്റിന് CNY 1,799 (ഏകദേശം 21,100 രൂപ) ആണ്. 16GB + 256GB മോഡലിന് CNY 1,999 (ഏകദേശം 23,400 രൂപ), 12GB + 512GB പതിപ്പിന് CNY 2,199 (ഏകദേശം 25,800 രൂപ), 16GB + 512GB പതിപ്പിന് CNY 2,399 (ഏകദേശം 28,100 രൂപ) എന്നിങ്ങനെ വില വരുന്നു.

രണ്ട് ഫോണുകളും നാല് നിറങ്ങളിൽ ലഭ്യമാകും. ബേൺ, ഡെസേർട്ട് കളർ, സീസ് ഓഫ് ക്ലൗഡ്സ് വൈറ്റ്, സ്റ്റാറി സ്കൈ ബ്ലാക്ക് (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്തത്) എന്നിവയാണ് ഈ നിറങ്ങൾ. വിവോ ചൈന ഓൺലൈൻ സ്റ്റോർ വഴി ചൈനയിൽ ഈ ഫോണുകൾ വാങ്ങാൻ കഴിയും.

ഐക്യൂ Z10 ടർബോ, ഐക്യൂ Z10 ടർബോ പ്രോ എന്നിവയുടെ സവിശേഷതകൾ:

ഐക്യൂ Z10 ടർബോ, ഐക്യൂ Z10 ടർബോ പ്രോ എന്നിവ 1.5K (1,260×2,800 പിക്സൽ) റെസല്യൂഷനുള്ള 6.78 ഇഞ്ച് AMOLED സ്‌ക്രീനുകളിലാണ് വരുന്നത്. ഈ ഡിസ്‌പ്ലേകൾ 144Hz വരെ റിഫ്രഷ് റേറ്റും 3,000Hz വരെ ടച്ച് സാമ്പിൾ റേറ്റും പിന്തുണയ്ക്കുന്നു. അവയ്ക്ക് 4,400 nits വരെ പീക്ക് ബ്രൈറ്റ്‌നെസ് ലെവലും 4,320Hz PWM ഡിമ്മിംഗ് റേറ്റും ഉണ്ട്. സ്‌ക്രീനുകൾ HDR10+ നെ പിന്തുണയ്ക്കുകയും SGS വഴി കുറഞ്ഞ ബ്ലൂ ലൈറ്റ്, കുറഞ്ഞ ഫ്ലിക്കർ എന്നിവ ഉറപ്പു നൽകുകയും ചെയ്യുന്നു.

ഐക്യൂ Z10 ടർബോ 4nm ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 8400 പ്രോസസറാണ് നൽകുന്നത്. മറുവശത്ത്, Z10 ടർബോ പ്രോ സ്‌നാപ്ഡ്രാഗൺ 8s Gen 4 പ്രോസസർ ഉപയോഗിക്കുന്നു. രണ്ട് ഫോണുകളും 16GB വരെ LPDDR5X റാമും 512GB വരെ UFS 4.1 സ്റ്റോറേജും നൽകുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള OriginOS 5-ലാണ് ഇവ പ്രവർത്തിക്കുന്നത്.

ക്യാമറകളുടെ കാര്യത്തിൽ, രണ്ട് മോഡലുകളിലും 50MP സോണി LYT-600 മെയിൻ റിയർ ക്യാമറയും 16MP മുൻ ക്യാമറയുമുണ്ട്. സാധാരണ Z10 ടർബോയിൽ 2MP ഡെപ്ത് സെൻസർ ഉള്ളപ്പോൾ പ്രോ പതിപ്പിൽ 8MP അൾട്രാ-വൈഡ് ക്യാമറ ഉൾപ്പെടുന്നു.

ഐക്യൂ Z10 ടർബോയിൽ 90W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 7,620mAh ബാറ്ററിയുണ്ട്. 120W വയർഡ് ഫാസ്റ്റ് ചാർജിംഗുള്ള 7,000mAh ബാറ്ററിയാണ് ടർബോ പ്രോയിലുള്ളത്. രണ്ട് ഫോണുകളിലും ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറുകളും ഇൻഫ്രാറെഡ് സെൻസറുകളുമുണ്ട്.

കണക്ടിവിറ്റിക്കായി ഈ ഫോണുകൾ 5G, ഡ്യുവൽ 4G VoLTE, Wi-Fi, ബ്ലൂടൂത്ത് 6.0, GPS, Beidou, GLONASS, Galileo, QZSS, NFC, ഒരു USB ടൈപ്പ്-C 2.0 പോർട്ട് എന്നിവയെ പിന്തുണയ്ക്കുന്നു. പൊടി, ജല പ്രതിരോധത്തിന് ഇവയ്ക്ക് IP65 റേറ്റിങ്ങാണുള്ളത്. രണ്ട് ഫോണുകളുടെയും വലിപ്പം 163.72×75.88×8.09mm ആണ്. ഐക്യൂ Z10 ടർബോ സാധാരണ മോഡലിന് 212 ഗ്രാം ഭാരവും ടർബോ പ്രോയ്ക്ക് 206 ഗ്രാം ഭാരവുമുണ്ട്.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. ഇനി വീട്ടിലിരുന്നു കൊണ്ടു തന്നെ ബിഎസ്എൻഎല്ലിലേക്കു മാറാം; പോർട്ടൽ ആരംഭിച്ചു
  2. ഇനി ഇവൻ വിപണി ഭരിക്കും; ഹോണർ X9c ഇന്ത്യയിലേക്കെത്തുന്നു
  3. 9,999 രൂപയ്ക്കൊരു ഗംഭീര 5G ഫോൺ; വിവോ T4 ലൈറ്റ് 5G ഇന്ത്യയിലെത്തി
  4. ബാറ്ററിയുടെ കാര്യത്തിൽ ഇവൻ വില്ലാളിവീരൻ; പോക്കോ F7 5G ഇന്ത്യയിലെത്തി
  5. ഇനി ഇവൻ്റെ കാലം; വിവോ X200 FE ലോഞ്ച് ചെയ്തു
  6. കിടിലൻ ഫോണുകളുമായി സാംസങ്ങ് ഗാലക്സി അൺപാക്ക്ഡ് 2025 ഇവൻ്റ് ജൂലൈയിൽ
  7. സ്മാർട്ട്ഫോൺ വിപണിയിൽ ഓളമുണ്ടാക്കാൻ ഓപ്പോ റെനോ 14 5G സീരീസ് എത്തുന്നു
  8. എല്ലാവർക്കും ഇനി വഴിമാറി നിൽക്കാം; സാംസങ്ങ് ഗാലക്സി M36 5G ഇന്ത്യയിലേക്ക്
  9. വയർലെസ് നെക്ക്ബാൻഡ് വിപണി കീഴടക്കാൻ വൺപ്ലസ് ബുള്ളറ്റ്സ് വയർലെസ് Z3 ഇന്ത്യയിലെത്തി
  10. കീശ കീറാതെ മികച്ചൊരു ടാബ് സ്വന്തമാക്കാം; റെഡ്മി പാഡ് 2 ഇന്ത്യൻ വിപണിയിലെത്തി
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »