ഐക്യൂ 15 ലോഞ്ച് ചെയ്തു; പ്രധാന വിവരങ്ങൾ അറിയാം
Photo Credit: iQOO
നല്ല ഫോണുകളും മികച്ച വിൽപ്പനാനന്തര സേവനങ്ങളും നൽകുക വഴി സ്മാർട്ട്ഫോൺ പ്രേമികളുടെ മനസിൽ ഇടം പിടിച്ച ബ്രാൻഡാണ് ഐക്യൂ. വിവോയുടെ സബ് ബ്രാൻഡായ ഐക്യൂ ഫ്ലാഗ്ഷിപ്പ് ഫോണുകൾക്കുള്ള സ്നാപ്ഡ്രാഗൺ ചിപ്‌സെറ്റ് കരുത്തു നൽകുന്ന, തങ്ങളുടെ പുതിയ ഫോണായ ഐക്യൂ 15 തിങ്കളാഴ്ച ലോഞ്ച് ചെയ്തു. കമ്പനിയുടെ ഓൺലൈൻ സ്റ്റോർ വഴി വിൽപ്പന നടത്തുന്ന ഫോൺ നാല് നിറങ്ങളിലും അഞ്ച് സ്റ്റോറേജ് ഓപ്ഷനുകളിലും ലഭ്യമാണ്. പ്രീമിയം നിലവാരമുള്ള ഫോണുകൾ മാന്യമായ വിലയിൽ ലഭ്യമാക്കുന്ന ഐക്യൂവിൻ്റെ പുതിയ ഫോണും ജനങ്ങളെ ആകർഷിക്കുമെന്നതിൽ സംശയമില്ല. സ്റ്റാൻഡേർഡ് മോഡലുകൾക്ക് പുറമേ, നീല നിറത്തിലുള്ള സ്പെഷ്യൽ ഐക്യൂ 15 ഹോണർ ഓഫ് കിംഗ്സ് 10th ആന്വൽ കളക്ടർ പതിപ്പും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഈ വേരിയൻ്റിൽ 16 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ടാകും. സാധാരണ ഐക്യൂ 15 മോഡലുകൾ ഇതിനകം വാങ്ങാൻ ലഭ്യമാണെങ്കിലും സ്പെഷ്യൽ ഓണർ ഓഫ് കിംഗ്സ് വേരിയൻ്റ് പിന്നീടേ പുറത്തിറങ്ങൂ.
12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഐക്യൂ 15-ൻ്റെ അടിസ്ഥാന മോഡലിന് ചൈനയിൽ 4,199 യുവാൻ (ഏകദേശം 52,000 രൂപ) മുതൽ വില ആരംഭിക്കുന്നു. 16 ജിബി റാം + 256 ജിബി സ്റ്റോറേജിന് 4,499 യുവാൻ (ഏകദേശം 56,000 രൂപ), 12 ജിബി റാം + 512 ജിബി സ്റ്റോറേജ് മോഡലിന് 4,699 യുവാൻ (ഏകദേശം 58,000 രൂപ), 16 ജിബി റാം + 512 ജിബി സ്റ്റോറേജ് വേരിയൻ്റിന് 4,999 യുവാൻ (ഏകദേശം 62,000 രൂപ) എന്നിങ്ങനെ വില വരുന്നു. ഉയർന്ന 16 ജിബി റാം + 1 ടിബി സ്റ്റോറേജ് മോഡലിന് 5,499 യുവാനും (ഏകദേശം 68,000 രൂപ) വില വരുന്നു.
ഈ ഫോണിൻ്റെ നീല നിറത്തിലുള്ള ഒരു സ്പെഷ്യൽ 15 ഹോണർ ഓഫ് കിംഗ്സ് 10th ആന്വൽ കളക്ടേഴ്‌സ് എഡിഷനും അവതരിപ്പിച്ചിട്ടുണ്ട്. അതിന്റെ വില 5,499 യുവാൻ (ഏകദേശം 68,000 രൂപ) ആണ്. ഈ പതിപ്പിന് 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുണ്ടാകും.
ലെജൻഡറി എഡിഷൻ, ട്രാക്ക് എഡിഷൻ, ലിംഗ്യുൻ, വൈൽഡർനെസ് എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്. വൈൽഡർനെസ്, കളക്ടേഴ്‌സ് എഡിഷൻ മോഡലുകൾ യഥാക്രമം ഒക്ടോബർ 31, ഒക്ടോബർ 24 എന്നീ തിയ്യതികളിൽ കമ്പനിയുടെ ഓൺലൈൻ സ്റ്റോർ വഴി ലഭ്യമായും.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 6-ലാണ് ഐക്യൂ 15 പ്രവർത്തിക്കുന്നത്. 2K റെസല്യൂഷനോടു കൂടിയ (1,440×3,168 പിക്സലുകൾ) 6.85 ഇഞ്ച് സാംസങ് M14 അമോലെഡ് ഡിസ്പ്ലേയാണ് ഇതിനുള്ളത്. 130Hz ടച്ച് സാമ്പിൾ റേറ്റ്, 144Hz വരെ റീഫ്രഷ് റേറ്റ്, 1.07 ബില്യൺ കളറുകൾ, 508ppi പിക്സൽ എന്നിവയെ ഈ സ്ക്രീൻ പിന്തുണയ്ക്കുന്നു. ഗെയിമിംഗ് മോഡിൽ, ഇതിന് 300Hz ടച്ച് സാമ്പിൾ റേറ്റിലും എത്താൻ കഴിയും. ഫോണിൻ്റെ മുൻവശത്തിൻ്റെ 94.37 ശതമാനവും ഉൾക്കൊള്ളുന്ന ഡിസ്പ്ലേയ്ക്ക് 19.8:9 ആസ്പക്റ്റ് റേഷ്യോയുണ്ട്. ഇതു P3 കളർ ഗാമട്ടിനെയും എച്ച്ഡിആറിനെയും പിന്തുണയ്ക്കുന്നു.
അഡ്രിനോ 840 ജിപിയു ഉള്ള 3nm സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ഒക്ടാ-കോർ പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 4.6 ജിഗാഹെർട്സിൽ രണ്ട് ഉയർന്ന പെർഫോമൻസ് കോറുകളും 3.62 ജിഗാഹെർട്സിൽ ആറ് എഫിഷ്യൻസി കോറുകളും ഇതിനുണ്ട്. Q3 ഗെയിമിംഗ് ചിപ്പ് അടങ്ങിയ ഐക്യൂ 15-ൽ 16 ജിബി വരെ LPDDR5X റാമും 1 ടിബി വരെ UFS 4.1 സ്റ്റോറേജും ഉണ്ടായിരിക്കാം.
50 മെഗാപിക്സൽ പ്രധാന ക്യാമറ (f/1.88), 100x ഡിജിറ്റൽ സൂം ഉള്ള 50 മെഗാപിക്സൽ പെരിസ്കോപ്പ് ക്യാമറ (f/2.65), 50 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസ് (f/2.05) എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഇതിലുള്ളത്. ഫ്രണ്ട് ക്യാമറ 32 മെഗാപിക്സൽ (f/2.2) ആണ്, ഇതിൽ 4K വീഡിയോകൾ റെക്കോർഡുചെയ്യാനും കഴിയും. സീനറി, നൈറ്റ് സീൻ, എച്ച്ഡി ഡോക്യുമെന്റ് സ്കാനിംഗ്, പ്രൊഫഷണൽ മോഡ്, മൈക്രോ ഫിലിം മോഡ്, ഹ്യൂമനിസ്റ്റിക് സ്ട്രീറ്റ് ക്യാമറ, ജോവി സ്കാൻ, ഫിഷൈ മോഡ് എന്നിങ്ങനെ നിരവധി ക്യാമറ സവിശേഷതകൾ ഇതിലുണ്ട്.
100W വയർഡ് ചാർജിംഗും 40W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന 7,000mAh ബാറ്ററിയാണ് ഐക്യൂ 15-ൽ ഉള്ളത്. സുരക്ഷക്കായി അൾട്രാസോണിക് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്. കണക്റ്റിവിറ്റിക്കായി, ഇത് ബ്ലൂടൂത്ത് 6, ഡ്യുവൽ-ബാൻഡ് വൈ-ഫൈ 7, ജിപിഎസ്, ബീഡോ, ഗ്ലോനാസ്, ഗലീലിയോ, ക്യുഇസെഡ്എസ്എസ് എന്നിവയെ പിന്തുണയ്ക്കുന്നു. ഫോണിന്റെ വലിപ്പം 163.65×76.80×8.10 മില്ലിമീറ്ററും ഭാരം ഏകദേശം 221 ഗ്രാമും ആണ്.
പരസ്യം
പരസ്യം
Microsoft Announces Halo: Combat Evolved Remake for 2026, Confirms Halo Games Are Coming to PS5
OnePlus 15 New Gaming Core Chip, Other Specifications Revealed Hours Before Launch