ഐഫോൺ 16 പ്രോ മാക്സ് ആണ് കമ്പനിയുടെ നിലവിലെ മുൻനിര സ്മാർട്ട്ഫോൺ
പ്രീമിയം സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന കാര്യത്തിൽ ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളിൽ ഒന്നാണെങ്കിലും ബാറ്ററി കപ്പാസിറ്റിയുടെ കാര്യത്തിൽ ആപ്പിൾ ഐഫോണുകൾ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. മറ്റു ബ്രാൻഡുകളെല്ലാം 7,000mAh-ൽ കൂടുതൽ ബാറ്ററിയുള്ള ഫോണുകൾ പുറത്തിറക്കി തുടങ്ങിയപ്പോഴും ഐഫോൺ ബാറ്ററികൾ ഇപ്പോഴും 5,000mAh-ൽ താഴെ നിൽക്കുകയാണ്. എന്നാൽ ഐഫോണിൻ്റെ അടുത്ത ലൈനപ്പിൽ ഇതിനു പരിഹാരമുണ്ടാകും എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുവരെ പുറത്തിറങ്ങിയ ഐഫോണുകളിൽ വെച്ച് ഏറ്റവും വലിയ ബാറ്ററിയുമായി ഐഫോൺ 17 പ്രോ മാക്സ് എത്തുമെന്നാണു സൂചനകൾ. 5,000mAh ബാറ്ററിയാകും ഇതിനുണ്ടാവുകയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആപ്പിളിൻ്റെ വരാനിരിക്കുന്ന ഐഫോൺ ലൈനപ്പിലെ ഏറ്റവും പ്രീമിയം മോഡൽ ആയിരിക്കും ഐഫോൺ 17 പ്രോ മാക്സ്. മുൻഗാമിയായ ഐഫോൺ 16 പ്രോ മാക്സിന് 4,676mAh ബാറ്ററിയാണ് ഉള്ളതെന്നിരിക്കെ ഇതൊരു മികച്ച അപ്ഗ്രേഡാണ്. ഉപയോക്താക്കളുടെ മനസറിഞ്ഞ് തങ്ങളുടെ ഉൽപന്നങ്ങളിൽ മാറ്റം വരുത്തുന്നതിൽ കുപെർട്ടിനോ ആസ്ഥാനമായുള്ള ടെക് ഭീമന്മാർ ശ്രദ്ധ കൊടുക്കുന്നുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു.
ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിൽ ഇൻസ്റ്റൻ്റ് ഡിജിറ്റൽ (ചൈനീസിൽ നിന്നും വിവർത്തനം ചെയ്ത പേര്) എന്ന ടിപ്സ്റ്റർ പങ്കുവെച്ച പുതിയ പോസ്റ്റിൽ വരാനിരിക്കുന്ന ഐഫോൺ 17 പ്രോ മാക്സിൻ്റെ ബാറ്ററിയെ കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം ഐഫോൺ 17 പ്രോ മാക്സിന് 5,000mAh ബാറ്ററിയാകും ഉണ്ടാവുക. ഈ റിപ്പോർട്ട് സത്യമാവുകയാണെങ്കിൽ ഇതുവരെ പുറത്തിറങ്ങിയ ഐഫോണുകളിൽ വെച്ചേറ്റവും വലിയ ബാറ്ററിയുമായാകും ഐഫോൺ 17 പ്രോ മാക്സ് എത്തുക.
ഐഫോണുകൾ പുറത്തിറക്കുന്ന കമ്പനിയായ ആപ്പിൾ ബാറ്ററിയുടെ വലിപ്പം ഷെയർ ചെയ്യുന്നതിനു പകരം ഫോൺ എത്രനേരം നിലനിൽക്കും (സ്‌ക്രീൻ സമയം പോലെ) എന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉദാഹരണത്തിന്, നിലവിലെ ഐഫോൺ 16 പ്രോ മാക്‌സിന് 4,676mAh ബാറ്ററിയുണ്ടെന്നാണു പറയപ്പെടുന്നത്. ഈ ബാറ്ററി ഒരു ഫുൾ ചാർജിങ്ങിൽ 33 മണിക്കൂർ വീഡിയോ പ്ലേബാക്കും 105 മണിക്കൂർ ഓഡിയോ പ്ലേബാക്കും പിന്തുണയ്ക്കുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു.
പുതിയ ഐഫോൺ 17 പ്രോ മാക്‌സ് 5,000mAh ബാറ്ററിയുമായാണ് എത്തുന്നത് എങ്കിൽ മുൻ മോഡലുകളേക്കാൾ മികച്ച ബാറ്ററി ലൈഫ് ഇത് വാഗ്ദാനം ചെയ്യും. ഇത് ദീർഘകാലത്തേക്ക് മികച്ച പേർഫോമൻസ് ആഗ്രഹിക്കുന്ന ആപ്പിൾ ഉപയോക്താക്കൾക്ക് ഒരു വലിയ അപ്‌ഗ്രേഡായി മാറുന്നു.
മുൻപു പുറത്തിറങ്ങിയ ഐഫോണുകളെ അപേക്ഷിച്ച് കൂടുതൽ വലിയ ബാറ്ററിയുമായിട്ടാണ് ഐഫോൺ 17 പ്രോ മാക്സ് എത്തുക. ഈ അഭ്യൂഹങ്ങൾ ശരിയാണെങ്കിൽ, ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബാറ്ററിയുള്ള ഐഫോണായി ഇത് മാറിയേക്കാം. മുൻ മോഡലുകളെ അപേക്ഷിച്ച് കൂടുതൽ മണിക്കൂർ ഉപയോഗം വാഗ്ദാനം ചെയ്യാൻ ഇതിനു കഴിയുമെന്നുറപ്പാണ്. ഇതിനു പുറമെയും ചില അപ്ഗ്രേഡുകൾ ഈ ഫോണിലുണ്ടാകാൻ സാധ്യതയുണ്ട്.
ഐഫോൺ 17 പ്രോ മോഡലുകളിൽ ആപ്പിൾ പുതിയ വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റം ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നു നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചൂട് നിയന്ത്രിക്കാൻ സഹായിക്കുന്ന നിലവിലുള്ള ഗ്രാഫൈറ്റ് ഷീറ്റ് രീതി ഇതോടെ ഒഴിവാക്കപ്പെടും. ഗെയിമിംഗ് അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഫീച്ചറുകൾ പ്രവർത്തിപ്പിക്കുന്നത് പോലുള്ള ജോലികൾ ചെയ്യുമ്പോൾ ഈ ഫോണിലുള്ള പുതിയ A19 ചിപ്പ് ധാരാളം ചൂട് ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ടെന്നു പറയപ്പെടുന്നു. ഇതാണ് ഈ മാറ്റത്തിനു പിന്നിലെ പ്രധാന കാരണം.
ഐഫോൺ 17 സീരീസിലും പെർഫോമൻസിൻ്റെ കാര്യത്തിൽ വലിയ പുരോഗതി പ്രതീക്ഷിക്കുന്നു. ലീക്കായി പുറത്തുവന്ന ഗീക്ക്ബെഞ്ച് ടെസ്റ്റിങ്ങ് സ്കോറുകൾ അനുസരിച്ച്, ഐഫോൺ 17 പ്രോയും ഐഫോൺ 17 പ്രോ മാക്സും സിംഗിൾ-കോർ പെർഫോമൻസിൻ്റെ കാര്യത്തിൽ 4,000-ത്തിലധികം സ്കോറുകളും മൾട്ടി-കോർ പെഫോമൻസിൽ 10,000-ത്തിലധികം സ്കോറുകളും നേടി. ഈ ലൈനപ്പിലെ ഫോണുകൾ 12 ജിബി റാമിനൊപ്പം പുതിയ A19 പ്രോ ചിപ്പും ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
N3P എന്നറിയപ്പെടുന്ന TSMC-യുടെ തേർഡ് ജനറേഷൻ 3nm പ്രോസസ്സ് ഉപയോഗിച്ചാണ് A19 പ്രോ ചിപ്പ് നിർമ്മിക്കാൻ സാധ്യത. ഈ നൂതന നിർമ്മാണ രീതിയിലൂടെ ഫോണിന്റെ വേഗത, കാര്യക്ഷമത, മൊത്തത്തിലുള്ള പെർഫോമൻസ് എന്നിവ വളരെയധികം മെച്ചപ്പെടുമെന്നു തീർച്ചയാണ്.
പരസ്യം
പരസ്യം