ഇനി ഐഫോൺ വിപണി ഭരിക്കും; ഐഫോൺ 17 ലോഞ്ച് ചെയ്തു

ഐഫോൺ 17 ലോഞ്ച് ചെയ്തു, വിവരങ്ങൾ അറിയാം.

ഇനി ഐഫോൺ വിപണി ഭരിക്കും; ഐഫോൺ 17 ലോഞ്ച് ചെയ്തു

Photo Credit: Apple

ഐഫോൺ 17 അഞ്ച് നിറങ്ങളിൽ ലഭ്യമാണ്

ഹൈലൈറ്റ്സ്
  • ആപ്പിൾ ഇൻ്റലിജൻസ് പിന്തുണയുമായാണ് ഐഫോൺ 17 എത്തുന്നത്
  • ഐഒഎസ് 26 ഔട്ട് ഓഫ് ദി ബോക്സിലാണ് ഐഫോൺ 17 പ്രവർത്തിക്കുന്നത്
  • ഇന്ത്യയിൽ ഐഫോൺ 17-ൻ്റെ വിൽപ്പന സെപ്തംബർ 19 മുതൽ ആരംഭിക്കും
പരസ്യം

ആപ്പിൾ ആരാധകരും സ്മാർട്ട്ഫോൺ ആരാധകരും കാത്തിരുന്ന "Awe Dropping" ഇവൻ്റ് കഴിഞ്ഞ ദിവസം ആപ്പിൾ പാർക്കിൽ നടന്നു. പ്രതീക്ഷിച്ചതു പോലെത്തന്നെ ആപ്പിളിൻ്റെ നിരവധി പ്രൊഡക്റ്റുകൾക്കൊപ്പം ഐഫോൺ 17-നും അവതരിപ്പിക്കുകയുണ്ടായി. മുഖ്യപ്രഭാഷണത്തിനിടെയാണ് ആപ്പിളിന്റെ സിഇഒ ആയ ടിം കുക്ക് ഈ വർഷത്തെ ഐഫോൺ ലൈനപ്പിലെ അടിസ്ഥാന മോഡൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വേരിയൻ്റിനെ അപേക്ഷിച്ച് നിരവധി അപ്‌ഗ്രേഡുകളുമായാണ് ഇത് വരുന്നത്. കഴിഞ്ഞ വർഷത്തെ ഫോണുകളിൽ ഉണ്ടായിരുന്ന A18 ചിപ്‌സെറ്റിന്റെ പിൻഗാമിയാണ് ഈ ഉപകരണത്തിൽ ഉണ്ടാവുക. ഏറ്റവും പുതിയ ഫീച്ചറുകളും സോഫ്റ്റ്‌വെയർ എക്സ്പീരിയൻസും വാഗ്ദാനം ചെയ്യുന്ന ഇത് iOS 26-ൽ പ്രവർത്തിക്കുന്നു. ഫോട്ടോഗ്രാഫിയും വീഡിയോ റെക്കോർഡിംഗും മികച്ചതാക്കാൻ ഐഫോൺ 17-ലെ ക്യാമറകളും ആപ്പിൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ സ്വന്തം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്ലാറ്റ്‌ഫോമായ ആപ്പിൾ ഇന്റലിജൻസിനെ ഐഫോൺ 17 പിന്തുണയ്ക്കുന്നു. സ്മാർട്ട് സജ്ജഷൻസ്, അഡ്വാൻസ്ഡ് ഫോട്ടോ എഡിറ്റിംഗ്, ദൈനംദിന ഉപയോഗം എളുപ്പവും കാര്യക്ഷമവുമാക്കുന്ന മറ്റ് നിരവധി ടൂളുകൾ എന്നിവയെല്ലാം ഇതിലുണ്ട്.

ഐഫോൺ 17-ൻ്റെ വില, ലഭ്യത മുതലായ വിവരങ്ങൾ:

ഐഫോൺ 17-ൻ്റെ 256 ജിബി സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന് 799 ഡോളർ (ഏകദേശം 70,400 രൂപ) മുതൽ ആരംഭിക്കുന്നു. കൂടുതൽ വില വരുന്ന 512 ജിബി പതിപ്പും ഉണ്ട്. ഇന്ത്യയിൽ, ഐഫോൺ 17-ന്റെ വില 82,900 രൂപയാണ്.

ലാവെൻഡർ, മിസ്റ്റ് ബ്ലൂ, സേജ്, വൈറ്റ്, ബ്ലാക്ക് എന്നീ അഞ്ച് നിറങ്ങളിൽ ഇത് ലഭ്യമാണ്. പ്രീ-ഓർഡറുകൾ സെപ്റ്റംബർ 12-ന് ആരംഭിക്കും, ലോകമെമ്പാടും സെപ്റ്റംബർ 19 മുതൽ ഇതു ലഭ്യമായി തുടങ്ങും.

ഐഫോൺ 17-ൻ്റെ പ്രധാന സവിശേഷതകൾ:

ആപ്പിളിന്റെ ഏറ്റവും പുതിയ അടിസ്ഥാന ഐഫോൺ മോഡലാണ് ഐഫോൺ 17. ഇതൊരു ഡ്യുവൽ സിം ഫോണാണ്. ഡ്യുവൽ സിം യുഎസിൽ ഇ-സിം മാത്രമായിരിക്കും. അതേസമയം മറ്റ് മിക്ക പ്രദേശങ്ങളിലും ഇത് നാനോ സിമ്മിനെയും ഒരു ഇ-സിമ്മിനെയും പിന്തുണയ്ക്കും. ഫോൺ iOS 26-ലാണ് പ്രവർത്തിക്കുക.

ഐഫോൺ 17-ൽ വലിയ 6.3 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയാണുള്ളത്. ആപ്പിൾ പ്രോമോഷൻ ഫീച്ചർ ചേർത്തിട്ടുള്ള ഫോണായ ഇതിൻ്റെ സ്ക്രീൻ 120Hz റീഫ്രഷ് റേറ്റിനെ പിന്തുണക്കുന്നു. ഇതോടെ, 120Hz ഡിസ്‌പ്ലേ ലഭിക്കുന്ന ആദ്യത്തെ നോൺ-പ്രൊ മോഡലുകളായി ഐഫോൺ 17-ഉം ഐഫോൺ എയറും മാറുന്നു. സ്‌ക്രീൻ 3,000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസിനെ

പിന്തുണയ്ക്കുന്നു. മികച്ച സംരക്ഷണത്തിനായി നവീകരിച്ച സെറാമിക് ഷീൽഡ് 2 ലെയറുള്ള ഈ ഫോൺ ഓൾവേയ്സ് ഓൺ ഡിസ്‌പ്ലേയും പിന്തുണയ്ക്കുന്നു. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP68 റേറ്റിങ്ങാണുള്ളത്.

ഫോട്ടോഗ്രാഫിക്ക്, ഫോണിൽ രണ്ട് റിയർ

ക്യാമറകളുണ്ട്. ഇതിലെ മെയിൻ ക്യാമറയിൽ f/1.6 അപ്പേർച്ചറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുമുള്ള 48 മെഗാപിക്സൽ ഫ്യൂഷൻ സെൻസറാണ്. ഈ സെൻസറിന് 2X ടെലിഫോട്ടോ ലെൻസായും പ്രവർത്തിക്കാൻ കഴിയും. രണ്ടാമത്തേത് മാക്രോ പിന്തുണയുള്ള 48 മെഗാപിക്സൽ അൾട്രാ-വൈഡ് ഫ്യൂഷൻ ക്യാമറയാണ്. മുൻവശത്ത്, ഒരു പുതിയ സെന്റർ സ്റ്റേജ് സെൽഫി ക്യാമറയുമുണ്ട്.

AI ടാസ്‌ക്കുകൾ വേഗത്തിൽ ലഭിക്കുന്നതിനായി 16-കോർ ന്യൂറൽ എഞ്ചിനുള്ള ആപ്പിളിന്റെ A19 ചിപ്പാണ് ഐഫോൺ 17-ൽ ഉള്ളത്. ഇത് ഐഫോൺ 16-നേക്കാൾ 40% വേഗതയേറിയതാണെന്ന് ആപ്പിൾ പറയുന്നു. ഇതിൻ്റെ സ്റ്റോറേജ് 256GB-യിൽ ആരംഭിക്കുന്നു. ബാറ്ററി ലൈഫും മെച്ചപ്പെട്ടിട്ടുണ്ട്. മുമ്പത്തേക്കാൾ എട്ട് മണിക്കൂർ വരെ കൂടുതൽ ഉപയോഗം, ഫാസ്റ്റ് ചാർജിംഗ് പിന്തുണ എന്നിവ ഇത് നൽകുന്നു.

</d

Comments
Gadgets 360 Staff
 ...കൂടുതൽ
        
    

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. സ്മാർട്ട്‌വാച്ചുകളിൽ ആപ്പിൾ വിപ്ലവം; ആപ്പിൾ വാച്ച് സീരീസ് 11, വാച്ച് അൾട്രാ 3, വാച്ച് SE എന്നിവ വിപണിയിൽ
  2. ഇതാണ് സ്മാർട്ട്ഫോൺ; ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവ വിപണിയിലെത്തി
  3. ആപ്പിളിൻ്റെ സ്ലിം ബ്യൂട്ടി എത്തി; ഐഫോൺ എയർ ലോഞ്ച് ചെയ്തു
  4. ഇനി ഐഫോൺ വിപണി ഭരിക്കും; ഐഫോൺ 17 ലോഞ്ച് ചെയ്തു
  5. ഇതോടെ ആപ്പിൾ വാച്ചുകൾ വേറെ ലെവലിലേക്ക്; വാച്ച് സീരീസ് 11, അൾട്രാ 3, SE 3 എന്നിവ ഇന്നു ലോഞ്ച് ചെയ്യും
  6. ആപ്പിളിൻ്റെ സ്ലിം ബ്യൂട്ടി ഉടനെയെത്തും; ഐഫോൺ 17 എയറിനു പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും അറിയാം
  7. സൂമിങ്ങും കൂളിങ്ങും വേറെ ലെവൽ; ഐഫോൺ 17 പ്രോയുടെ ചില പ്രധാന വിവരങ്ങൾ അറിയാം
  8. എന്തൊക്കെയാവും ആപ്പിൾ പുതിയതായി അവതരിപ്പിക്കുക; ഐഫോൺ 'Awe Dropping' ഇവൻ്റ് ഇന്ന്
  9. വിപണി കീഴടക്കാൻ ഓപ്പോ F31 സീരീസ് ഫോണുകൾ; നിരവധി സവിശേഷതകൾ പുറത്ത്
  10. പ്രശ്നങ്ങൾക്കു പരിഹാരമായി; എയർടെൽ കാരണം വലഞ്ഞ ഉപയോക്താക്കൾക്ക് ആശ്വാസവാർത്ത
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »