ഐഫോണുകൾക്കായുള്ള പുതിയ iOS 26 അപ്‌ഡേറ്റ് ആപ്പിൾ റിലീസ് ചെയ്തു. ഇതോടൊപ്പം, ഐപാഡുകൾക്കായി iPadOS 26, മാക് കമ്പ്യൂട്ടറുകൾക്കായി macOS Tahoe എന്നിവയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ആപ്പിളിൽ നിന്നുള്ള ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളായ ഇവ മെയ് മാസത്തിൽ നടന്ന വേൾഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിലാണ് (WWDC 2025) ആദ്യമായി പ്രദർശിപ്പിച്ചത്. iOS 26 അപ്‌ഡേറ്റ് നിരവധി പുതിയ സവിശേഷതകളും മെച്ചപ്പെടുത്തലുകളും കൊണ്ടുവരുന്നു. സിസ്റ്റത്തിന് പുതുമയുള്ളതും ആധുനികവുമായ ഒരു രൂപം നൽകുന്ന ലിക്വിഡ് ഗ്ലാസ് സാങ്കേതികവിദ്യയാണ് ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന്. ഉപയോക്താക്കൾക്ക് അവരുടെ ഉപകരണങ്ങൾ ഇഷ്ടാനുസൃതമാക്കാൻ കൂടുതൽ വഴികൾ നൽകുന്നതിന് ആപ്പിൾ പുതിയ ലോക്ക് സ്‌ക്രീൻ ഓപ്ഷനുകൾ ചേർത്തിരിക്കുന്നു. കൂടാതെ, മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിനും സുഗമമായ അനുഭവം നൽകുന്നതിനും നിലവിലുള്ള ചില സവിശേഷതകൾ അപ്‌ഗ്രേഡ് ചെയ്‌തിട്ടുമുണ്ട്. സോഫ്റ്റ്‌വെയറിൽ നേരിട്ട് നിർമ്മിച്ച AI- പവർ ടൂളുകളുടെ കൂട്ടമായ ആപ്പിൾ ഇന്റലിജൻസ് ആണ് മറ്റൊരു പ്രധാന കൂട്ടിച്ചേർക്കൽ.
iOS 26 അപ്‌ഡേറ്റ് ലഭിക്കുന്ന ഉപകരണങ്ങൾ:
ഐഫോൺ 17 സീരീസിലും ഐഫോൺ എയറിലും ഇതിനകം iOS 26 ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഈ ഫോണുകൾ സെപ്റ്റംബർ 19 മുതൽ വിൽപ്പനയ്ക്ക് ലഭ്യമാകും. ഇവ കൂടാതെ, ഇനിപ്പറയുന്ന ഐഫോൺ മോഡലുകൾക്ക് ഓവർ-ദി-എയർ (OTA) വഴി iOS 26 അപ്‌ഡേറ്റ് ലഭിക്കും:
- ഐഫോൺ 16e
- ഐഫോൺ 16 സീരീസ്
- ഐഫോൺ 15 സീരീസ്
- ഐഫോൺ 14 സീരീസ്
- ഐഫോൺ SE (2022)
- ഐഫോൺ 13 സീരീസ്
- ഐഫോൺ 12 സീരീസ്
- ഐഫോൺ 11 സീരീസ്
iOS 26 എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം?
- നിങ്ങളുടെ ഐഫോണിൽ സെറ്റിങ്ങ്സ് ആപ്പ് തുറക്കുക
- ജനറൽ > സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലേക്ക് പോകുക
- നിങ്ങളുടെ ഐഫോൺ സ്വയമേവ അപ്‌ഡേറ്റുകൾക്കായി തിരയും
- ഡൗൺലോഡ് & ഇൻസ്റ്റാൾ ടാപ്പ് ചെയ്യുക
- iOS 26 അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്ത് ഫോൺ റീബൂട്ട് ആകുന്നതു വരെ കാത്തിരിക്കുക
iPadOS 26 അപ്‌ഡേറ്റ് ലഭ്യമാകുന്ന ഉപകരണങ്ങൾ:
- ഐപാഡ് പ്രോ (M4)
- ഐപാഡ് പ്രോ 12.9-ഇഞ്ച് (തേർഡ് ജനറേഷൻ അല്ലെങ്കിൽ അതിനു ശേഷമുള്ളവ)
- ഐപാഡ് പ്രോ 11-ഇഞ്ച് (ഫസ്റ്റ് ജനറേഷൻ അല്ലെങ്കിൽ അതിനു ശേഷമുള്ളവ)
- ഐപാഡ് എയർ (തേർഡ് ജനറേഷൻ അല്ലെങ്കിൽ അതിനു ശേഷമുള്ളവ, M2, M3 മോഡലുകൾ ഉൾപ്പെടെ)
- ഐപാഡ് (ഏയ്റ്റ്ത്ത് ജനറേഷൻ അല്ലെങ്കിൽ അതിനു ശേഷമുള്ളവ, A16 മോഡൽ ഉൾപ്പെടെ)
- ഐപാഡ് മിനി (ഫിഫ്ത്ത് ജനറേഷൻ അല്ലെങ്കിൽ അതിനു ശേഷമുള്ളവ, A17 പ്രോ മോഡൽ ഉൾപ്പെടെ)
iPadOS 26 എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം:
- നിങ്ങളുടെ ഐപാഡിൽ സെറ്റിങ്ങ്സ് തുറക്കുക
- ജനറൽ > സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലേക്ക് പോകുക
- നിങ്ങളുടെ ഐപാഡ് അപ്‌ഡേറ്റുകൾക്കായി സ്വയമേവ പരിശോധന നടത്തും
- ഐപാഡ്ഒഎസ് 26 എന്നു കാണുമ്പോൾ, അപ്‌ഡേറ്റ് നൗ എന്ന ഓപ്ഷൻ ടാപ്പ് ചെയ്യുക
- അതിനു ശേഷം ഇൻസ്റ്റാൾ നൗ എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക
macOS Tahoe അപ്ഡേറ്റ് ലഭ്യമായ ഉപകരണങ്ങൾ:
- മാക്ബുക്ക് എയർ വിത്ത് ആപ്പിൾ സിലിക്കൺ (2020 അല്ലെങ്കിൽ അതിനു ശേഷമുള്ളത്)
- മാക്ബുക്ക് പ്രോ വിത്ത് ആപ്പിൾ സിലിക്കൺ (2020 അല്ലെങ്കിൽ അതിനു ശേഷമുള്ളത്)
- മാക്ബുക്ക് പ്രോ (16-ഇഞ്ച്, 2019)
- മാക്ബുക്ക് പ്രോ (13-ഇഞ്ച്, 2020, നാല് തണ്ടർബോൾട്ട് 3 പോർട്ടുകൾ)
- ഐമാക് (2020 അല്ലെങ്കിൽ അതിനു ശേഷമുള്ളവ)
- മാക് മിനി (2020 അല്ലെങ്കിൽ അതിനു ശേഷമുള്ളവ)
- മാക് സ്റ്റുഡിയോ (2020 അല്ലെങ്കിൽ അതിനു ശേഷമുള്ളവ)
- മാക് പ്രോ (2019 അല്ലെങ്കിൽ അതിനു ശേഷമുള്ളവ)
macOS Tahoe ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്നതെങ്ങനെ:
- നിങ്ങളുടെ സ്‌ക്രീനിന്റെ മുകളിലെ കോണിലുള്ള ആപ്പിൾ മെനുവിൽ ക്ലിക്ക് ചെയ്യുക
- സിസ്റ്റം സെറ്റിങ്ങ്സ് > ജനറൽ
- സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ഓപ്പൺ ചെയ്താൽ നിങ്ങളുടെ മാക് സ്വയമേവ അപ്‌ഡേറ്റുകൾക്കായി പരിശോധന നടത്തും
- macOS Tahoe കാണുമ്പോൾ, അപ്‌ഡേറ്റ് നൗ എന്നതിൽ ക്ലിക്കുചെയ്യുക
- ഇൻസ്റ്റാളേഷൻ ആരംഭിക്കാൻ നിങ്ങളുടെ അഡ്മിൻ പാസ്‌വേഡ് നൽകുക
ഇൻസ്റ്റാളേഷൻ സമയത്ത് നിങ്ങളുടെ മാക്ബുക്ക് ലിഡ് അടയ്ക്കുകയോ മാക് സ്ലീപ്പ് മോഡിലേക്കു പോകാൻ അനുവദിക്കുകയോ ചെയ്യരുത്