Photo Credit: Infinix
സ്മാർട്ട്ഫോൺ വിപണിയിൽ ഒരു സെപ്പറേറ്റ് ഫാൻബേസുള്ള ബ്രാൻഡുകളിൽ ഒന്നാണ് ഇൻഫിനിക്സ്. കുറഞ്ഞ വിലക്ക് മികച്ച ഫീച്ചറുകളുള്ള ഫോണുകൾ നൽകിയാണ് ഇൻഫിനിക്സ് വിപണിയിൽ ചുവടുറപ്പിക്കുന്നത്. ഇൻഫിനിക്സിൻ്റെ ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട്ഫോൺ കഴിഞ്ഞ മാസം ആഗോളതലത്തിൽ ലോഞ്ച് ചെയ്തിരുന്നു. ഈ മാസം അത് ഇന്ത്യയിലും ലോഞ്ചിംഗിന് ഒരുങ്ങുകയാണ്. അതിനിടയിൽ മറ്റൊരു സ്മാർട്ട്ഫോൺ കൂടി ഇൻഫിനിക്സ് തിരഞ്ഞെടുക്കപ്പെട്ട മാർക്കറ്റുകളിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. ഇൻഫിനിക്സ് ഹോട്ട് 50i എന്ന സ്മാർട്ട്ഫോൺ ഇൻഫിനിക്സ് 40i യുടെ പിൻഗാമിയായാണു വരുന്നത്. ചൈനീസ് കമ്പനിയായ ട്രാൻഷൻ ഹോൾഡിംഗ്സിൻ്റെ സബ് ബ്രാൻഡായ ഇൻഫിനിക്സിൻ്റെ പുതിയ സ്മാർട്ട്ഫോണിന് മീഡിയടെക് ഹീലിയോ G81 ചിപ്പ്സെറ്റാണു കരുത്തു നൽകുന്നത്. 6GB RAM, 5000mAh ബാറ്ററി എന്നിവയെല്ലാമുള്ള ഇൻഫിനിക്സ് ഹോട്ട് 50i ഹാൻഡ്‌സെറ്റിൽ 48 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറയുള്ള ഡ്യുവൽ ക്യാമറ സെറ്റപ്പാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
നൈജീരിയയിലെ ഇ കൊമേഴ്സ് വെബ്സൈറ്റുകളിൽ ഇൻഫിനിക്സ് ഹോട്ട് 50i സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 6GB RAM + 128GB സ്റ്റോറേജുള്ള ഒരു വേരിയൻ്റ് മാത്രമാണ് ലഭ്യമായിട്ടുള്ളത്. KES 14000 (ഇന്ത്യൻ രൂപ ഏകദേശം 9000) ആണ് ഇതിൻ്റെ വില. സേജ് ഗ്രീൻ, സ്ലീക്ക് ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ എന്നീ മൂന്നു നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള XOS 14.5 ലാണ് ഡ്യുവൽ സിം ഫോണായ ഇൻഫിനിക്സ് ഹോട്ട് 50i പ്രവർത്തിക്കുന്നത്. 120Hz റീഫ്രഷ് റേറ്റും 500 nits പീക്ക് ബ്രൈറ്റ്നസ് ലെവലുമുള്ള 6.7 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് (720x1,600 pixel) ഈ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. സ്‌ക്രീനിൽ സെൽഫി ക്യാമറയ്‌ക്കായി ഒരു ഹോൾ-പഞ്ച് കട്ടൗട്ടുണ്ട്. ഓൾവേസ് ഓൺ സപ്പോർട്ടും ഒരു ഡൈനാമിക് ബാർ ഫീച്ചറും ഇതിലുണ്ട്.
മീഡിയടെക് ഹീലിയോ G81 പ്രോസസറാണ് ഈ ഫോണിനു കരുത്തു നൽകുന്നത്. 6GB LPDDR4X RAM + 128GB ഇൻ്റേണൽ സ്റ്റോറേജുമുണ്ട്. മെംഫ്യൂഷൻ റാം ഫീച്ചർ ഉപയോഗിച്ച്, ഉപയോഗിക്കാത്ത സ്റ്റോറേജ് നിങ്ങൾക്ക് റാം 16GB ആയി വർദ്ധിപ്പിക്കാൻ കഴിയും. മൈക്രോ SD കാർഡ് ഉപയോഗിച്ച് സ്‌റ്റോറേജ് 2TB വരെയും വർധിപ്പിക്കാം.
48 മെഗാപിക്സൽ മെയിൻ സെൻസറും ഡ്യുവൽ ഫ്ലാഷും ഉള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഇതിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുണ്ട്.
ബ്ലൂടൂത്ത്, FM റേഡിയോ, 3.5mm ഹെഡ്‌ഫോൺ ജാക്ക്, OTG, USB ടൈപ്പ്-C, Wi-Fi 802.11 a/b/g/n/ac എന്നിവയെ ഈ ഫോൺ പിന്തുണയ്ക്കുന്നു. ഇ-കോമ്പസ്, ജി സെൻസർ, ഗൈറോസ്കോപ്പ്, ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഫിംഗർപ്രിൻ്റ് സെൻസർ സൈഡിൽ ഘടിപ്പിച്ചിട്ടുണ്ട്. വെള്ളത്തുള്ളികൾ, പൊടി എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP54 റേറ്റിംഗാണ് ഈ സ്മാർട്ട്ഫോണിനുള്ളത്.
18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയുള്ള ഈ ഫോൺ ഡ്യുവൽ സ്പീക്കറുകളുമായാണ് വരുന്നത്. 165.7x77.1x8.1mm വലിപ്പമുള്ള ഫോണിന് 184 ഗ്രാം ഭാരമുണ്ട്.
പരസ്യം
പരസ്യം