വാവെയ് നോവ 14 വൈറ്റലിറ്റി എഡിഷൻ ചൈനയിൽ പുറത്തിറങ്ങി; വിവരങ്ങൾ അറിയാം
Photo Credit: Huawei
ഹുവായ് നോവ 14 വൈറ്റാലിറ്റി എഡിഷൻ ഹാർമണിഒഎസ് 5.1-ൽ പ്രവർത്തിക്കുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചൈനയിൽ നോവ 14 വൈറ്റലിറ്റി എഡിഷൻ എന്ന പുതിയ ഫോൺ വാവെയ് പുറത്തിറക്കിയത്. വമ്പൻ ഹാൻഡ്സെറ്റുകൾ പുറത്തിറക്കി ആരാധകരെ ഞെട്ടിക്കാറുള്ള കമ്പനിയുടെ നോവ 14 പരമ്പരയിലെ നാലാമത്തെ ഫോണാണിത്. മൂന്ന് കളർ ഓപ്ഷനുകളിൽ വരുന്ന സ്മാർട്ട്‌ഫോണിൽ, 66W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,500mAh ബാറ്ററി സജ്ജീകരിച്ചിരിക്കുന്നു. മികച്ച ഫോട്ടോകൾക്കായി 50 മെഗാപിക്സൽ മെയിൻ സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും ഇതിലുണ്ട്. പൊടി, വെള്ളം എന്നിവയിൽ നിന്നുള്ള സംരക്ഷണത്തിനായി IP65 റേറ്റിങ്ങുള്ള വാവെയ് നോവ 14 വൈറ്റാലിറ്റി എഡിഷനിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് OLED ഡിസ്‌പ്ലേയാണു നൽകിയിരിക്കുന്നത്. ചൈനയിൽ ലോഞ്ച് ചെയ്ത ഫോൺ മറ്റു വിപണികളിലേക്ക് എപ്പോഴാണ് എത്തുക എന്നതിനെ സംബന്ധിച്ച് യാതൊരു വിവരവും കമ്പനി ഇതുവരെ പങ്കുവെച്ചിട്ടില്ല. മിഡ് റേഞ്ച് വിഭാഗത്തിലുള്ള ഫോണായിരിക്കും നോവ 14 വൈറ്റലിറ്റി എഡിഷൻ എന്നാണു അതിൻ്റെ ചൈനയിലെ വിലയിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്.
രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ ആണ് വാവെയ് നോവ 14 വൈറ്റലിറ്റി എഡിഷൻ ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. 256 ജിബി സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന്റെ വില 2,199 യുവാൻ ആണ്, അതായത് ഇന്ത്യയിൽ ഏകദേശം 27,000 രൂപ. 512 ജിബി സ്റ്റോറേജുള്ള ഉയർന്ന വേരിയന്റിന് 2,499 യുവാൻ, ഇന്ത്യയിൽ ഏകദേശം 30,000 രൂപയും വില വരുന്നു. ഫെതർ സാൻഡ് ബ്ലാക്ക്, ഫ്രോസ്റ്റ് വൈറ്റ്, ഐസ് ബ്ലൂ എന്നീ മൂന്ന് നിറങ്ങളിലാണ് ഫോൺ വരുന്നത്. ഒക്ടോബർ 24 മുതൽ വാവെയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറായ വിമാൾ വഴി ചൈനയിൽ നോവ 14 വൈറ്റാലിറ്റി എഡിഷൻ്റെ വിൽപ്പന ആരംഭിക്കും.
ഹാർമണിഒഎസ് 5.1-ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം സ്മാർട്ട്‌ഫോണാണ് വാവെയ് നോവ 14 വൈറ്റലിറ്റി എഡിഷൻ. 1,084×2,412 പിക്‌സൽ ഫുൾ HD+ റെസല്യൂഷനുള്ള 6.7 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. സ്‌ക്രീൻ 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 395ppi പിക്‌സൽ ഡെൻസിറ്റി, 2160Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 300Hz ടച്ച് സാമ്പിൾ റേറ്റ് എന്നിവയെ പിന്തുണയ്ക്കുന്നു. ഡിസ്‌പ്ലേയ്ക്ക് 1,100nits പീക്ക് ബ്രൈറ്റ്നസ് ലെവലുമുണ്ട്.
ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഈ ഫോണിലുള്ളത്. 50 മെഗാപിക്സൽ RYYB സെൻസറും 8 മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ മാക്രോ ലെൻസും ഇതിൽ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളിനുമായി 50മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയുമുണ്ട്.
വൈ-ഫൈ, ബ്ലൂടൂത്ത് 5.2, എൻഎഫ്‌സി, ജിപിഎസ്, എജിപിഎസ്, ബെയ്‌ഡൗ, ഗലീലിയോ, ക്യുഇസെഡ്‌എസ്‌എസ്, ഗ്ലോനാസ്, ചാർജിംഗിനായി ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിങ്ങനെ നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകളോടെയാണ് ഫോൺ വരുന്നത്. ആംബിയന്റ് ലൈറ്റ് സെൻസർ, കളർ ടെമ്പറേച്ചർ സെൻസർ, കോമ്പസ്, ഫ്ലിക്കർ സെൻസർ, ഗൈറോസ്കോപ്പ്, ഗ്രാവിറ്റി സെൻസർ, ഇൻഫ്രാറെഡ് സെൻസർ, പ്രോക്സിമിറ്റി ലൈറ്റ് സെൻസർ എന്നിവയുൾപ്പെടെ നിരവധി സെൻസറുകളും ഇതിലുണ്ട്. സുരക്ഷയ്ക്കായി ഒരു സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഈ ഫോണിലുണ്ട്.
പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി വാവെയ് നോവ 14 വൈറ്റലിറ്റി എഡിഷന് IP65 റേറ്റിംഗ് ഉണ്ട്. 66W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,500mAh ബാറ്ററിയാണ് ഇതിന് കരുത്ത് പകരുന്നത്. ഫോണിന് 161.73×75.48×7.18 മില്ലിമീറ്റർ വലിപ്പവും ഏകദേശം 192 ഗ്രാം ഭാരവുമുണ്ട്.
പരസ്യം
പരസ്യം
Microsoft Announces Halo: Combat Evolved Remake for 2026, Confirms Halo Games Are Coming to PS5
OnePlus 15 New Gaming Core Chip, Other Specifications Revealed Hours Before Launch