പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഹോണർ അവരുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ ഹോണർ X9c സ്മാർട്ട് മലേഷ്യയിൽ ലോഞ്ച് ചെയ്തു. 8GB റാമുമായി പെയർ ചെയ്ത മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ ചിപ്‌സെറ്റാണ് ഈ ഫോണിനു കരുത്തു നൽകുന്നത്. ഉയർന്ന നിലവാരമുള്ള ഫോട്ടോകൾക്കായി 108-മെഗാപിക്സൽ മെയിൻ റിയർ ക്യാമറയും വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,800mAh ബാറ്ററിയും ഇതിലുണ്ട്. ഹോണർ X9c സ്‌മാർട്ടിൻ്റെ എടുത്തുപറയേണ്ട സവിശേഷതകളിലൊന്ന് ഡ്യുറബിലിറ്റി ഉറപ്പു നൽകുന്നു എന്നതാണ്. അപ്രതീക്ഷിതമായ വീഴ്ചകൾ ഉണ്ടാകുമ്പോൾ ഫോണിനെ സംരക്ഷിക്കുന്നതിനുള്ള അൾട്രാ-ബൗൺസ് ആൻ്റി-ഡ്രോപ്പ് ടെക്നോളജി കൂടാതെ സ്ക്രാച്ച് റെസിസ്റ്റൻസും ഇതിൽ ഉൾപ്പെടുന്നു. ആപ്പിളിൻ്റെ ഡൈനാമിക് ഐലൻഡ് ഫീച്ചറിനു സമാനമായ രീതിയിലുള്ള "മാജിക് ക്യാപ്‌സ്യൂൾ" എന്ന സവിശേഷതയും ഈ ഫോൺ നൽകുന്നുണ്ട്. ഇതിൻ്റെ മുൻഗാമിയായ ഹോണർ X9c നവംബറിൽ തിരഞ്ഞെടുത്ത ആഗോള വിപണികളിലാണ് ആദ്യമായി അവതരിപ്പിച്ചത്.
120Hz റീഫ്രഷ് റേറ്റ്, 850nits പീക്ക് ബ്രൈറ്റ്നസ് ലെവൽ, 2,412 x 1,080 പിക്സൽ റെസല്യൂഷൻ എന്നിവ വാഗ്ദാനം ചെയ്യുന്ന വലിയ 6.8 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേയുമായാണ് ഹോണർ X9c സ്മാർട്ട് വരുന്നത്. കൂടാതെ മികച്ച കാഴ്ചാനുഭവത്തിനായി ഡൈനാമിക്, DC ഫ്ലിക്കർ-ഫ്രീ ഡിമ്മിംഗ് ഉൾപ്പെടുന്നു.
മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ പ്രൊസസറാണ് ഫോണിനു കരുത്തു നൽകുന്നത്. 8 ജിബി റാം + 256 ജിബി ബിൽറ്റ്-ഇൻ സ്റ്റോറേജ് എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ആൻഡ്രോയ്‌ഡ് 14 അടിസ്ഥാനമാക്കിയ MagicOS 8.0-യിൽ ആണ് ഈ ഫോൺ പ്രർത്തിക്കുന്നത്.
ഹോണർ X9c സ്മാർട്ടിൽ f/1.75 അപ്പേർച്ചറുള്ള 108 മെഗാപിക്സൽ മെയിൻ റിയർ ക്യാമറയാണുള്ളത്. 3x ലോസ്‌ലെസ് സൂമിനെ പിന്തുണക്കുന്ന ഇത് മികച്ച ഷോട്ടുകൾ ഉറപ്പു നൽകുന്നു. സെൽഫികൾക്കായി, 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണുള്ളത്. നിങ്ങളുടെ ഫോട്ടോകൾ മെച്ചപ്പെടുത്താനും എഡിറ്റിംഗ് എളുപ്പമാക്കാനുമുള്ള AI പവർ ടൂളുകളും ഈ ഫോണിലുണ്ടാകും.
ഹോണർ X9c സ്മാർട്ടിൽ 5,800mAh ബാറ്ററിയാണ്. ഇത് 35W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഡ്യുവൽ 5G, 4G LTE, Wi-Fi, Bluetooth 5.3, OTG, NFC, GPS, USB Type-C പോർട്ട് എന്നിങ്ങനെയുള്ള വിവിധ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇത് വാഗ്ദാനം ചെയ്യുന്നു. സ്‌ക്രാച്ച്-റെസിസ്റ്റൻ്റ് ആയാണ് ഫോൺ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. കൂടാതെ 3,000 ആവൃത്തി വരെ സ്റ്റീൽ-വൂൾ ഫ്രിക്ഷൻ കൈകാര്യം ചെയ്യാനും കഴിയും. ഈ ഫോണിൻ്റെ വലിപ്പം 165.98 x 75.8 x 7.88 മില്ലിമീറ്ററും ആണ് ഭാരം 193 ഗ്രാമും ആണ്.
ഹോണർ X9c സ്മാർട്ടിൻ്റെ ഒരു ഹൈലൈറ്റ് IP65M-റേറ്റഡ് ബിൽഡ് ആണ്, ഇത് പൊടിയിൽ നിന്നും 360 ഡിഗ്രിയിൽ ജലത്തിൽ നിന്നും സംരക്ഷണം നൽകുന്നു. എന്നിരുന്നാലും, ഫോൺ "പ്രൊഫഷണൽ വാട്ടർ റെസിസ്റ്റൻ്റ്" അല്ലെന്ന് ഔദ്യോഗിക ലിസ്റ്റിംഗ് വ്യക്തമാക്കുന്നു.
X9c സ്‌മാർട്ടിൻ്റെ വില ഹോണർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 8 ജിബി റാമും 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനും ഉള്ള ഹാൻഡ്സെറ്റ് ഹോണർ മലേഷ്യ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. മൂൺലൈറ്റ് വൈറ്റ്, ഓഷ്യൻ സിയാൻ എന്നീ രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാണ്
പരസ്യം
പരസ്യം