താങ്ങാനാവുന്ന വിലയിൽ 5G സ്മാർട്ട്ഫോണുമായി സാംസങ്ങ്

താങ്ങാനാവുന്ന വിലയിൽ 5G സ്മാർട്ട്ഫോണുമായി സാംസങ്ങ്

Photo Credit: Samsung

Galaxy F06 5G ഫെബ്രുവരി 20 മുതൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും

ഹൈലൈറ്റ്സ്
  • 12 5G ബാൻഡുകളെ സാംസങ്ങ് ഗാലക്സി F06 5G സപ്പോർട്ട് ചെയ്യും
  • മീഡിയാടെക് D6300 ചിപ്പാണ് ഈ ഫോണിനു കരുത്തു നൽകുന്നത്
  • നാലു വർഷത്തെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു
പരസ്യം

ഇന്ത്യയിലെ ഏറ്റവും ബഡ്ജറ്റ് ഫ്രണ്ട്‌ലി 5G സ്മാർട്ട്‌ഫോണായി സാംസങ് പ്രഖ്യാപിച്ച ഗാലക്‌സി F06 5G ലോഞ്ച് ചെയ്തു. 10,000 രൂപയിൽ താഴെയുള്ള പ്രാരംഭ വിലയിലാണ് ഫോൺ വരുന്നത്. ഈ വില രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന വിലയിൽ ലഭിക്കുന്ന 5G ഫോണാക്കി ഇതിനെ മാറ്റുന്നു. കുറഞ്ഞ വിലയിൽ നല്ല സ്മാർട്ട്ഫോണുകൾക്കായി തിരയുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. സാംസങ് പോലുള്ള ഫോൺ നിർമ്മാതാക്കൾക്ക്, ഈ സെഗ്‌മെൻ്റ് വളരെ പ്രധാനമാണ്. കാരണം ഉയർന്ന വിൽപ്പനയും ലാഭവും ഇത്തരം ഫോണുകളിലൂടെ ലഭിക്കും. ഇതൊരു ബജറ്റ് സ്‌മാർട്ട്‌ഫോണാണെങ്കിലും, ഇപ്പോൾ സ്‌മാർട്ട്‌ഫോണിൽ നിന്ന് ആളുകൾ പ്രതീക്ഷിക്കുന്ന എല്ലാ പ്രധാന സവിശേഷതകളും സാംസങ്ങ് ചേർത്തിട്ടുണ്ട്. ഇതിനർത്ഥം ഉപയോക്താക്കൾക്ക് കൂടുതൽ പണം ചെലവാക്കാതെ തന്നെ മികച്ച ഡിസൈനും ശക്തമായ പെർഫോമൻസും ഏറ്റവും പുതിയ സാങ്കേതികവിദ്യയും ലഭിക്കും. ഈ നീക്കത്തിലൂടെ, നിരവധി പേരെ ആകർഷിച്ച് ഇന്ത്യയിലെ ബഡ്ജറ്റ് ഫ്രണ്ട്ലി 5G സ്മാർട്ട്‌ഫോൺ വിപണിയിൽ തങ്ങളുടെ സ്ഥാനം സാംസങ്ങ് ശക്തിപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.

ഗാലക്സി F06 5G ഫോണിൻ്റെ ലോഞ്ച് വേളയിൽ, സാംസങ് ഇന്ത്യയിലെ MX ബിസിനസ്സ് ജനറൽ മാനേജർ അക്ഷയ് എസ് റാവുവുമായി സംസാരിക്കാൻ ഗാഡ്‌ജെറ്റ്‌സ് 360-ക്ക് അവസരം ലഭിച്ചു. ഈ സ്മാർട്ട്‌ഫോണിൻ്റെ ലോഞ്ചിലേക്ക് നയിച്ച ഉപഭോക്താക്കളിൽ നിന്നുള്ള ഫീഡ്ബാക്ക് എന്തൊക്കെയാണെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു.

ഉപഭോക്താക്കളുടെ ഫീഡ്ബാക്ക് പരിഗണിച്ചു പുറത്തു വന്ന സ്മാർട്ട്ഫോൺ:


അക്ഷയ് വിശദീകരിച്ചു, "ഉപഭോക്താക്കൾ അവശ്യ ഫീച്ചറുകളിൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. ആളുകൾ 5G ഫോണിനായി നോക്കുമ്പോൾ, അവർ പ്രതീക്ഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം പൂർണ്ണമായ 5G പിന്തുണയാണ്. ഞങ്ങൾ ഒന്നും ഉപേക്ഷിക്കാനോ ഫോൺ ഉപയോഗിക്കുന്നതിലെ പതിവ് രീതി മാറ്റാൻ അവരെ നിർബന്ധിക്കാനോ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഞങ്ങൾ F06 5G എല്ലാ നെറ്റ്‌വർക്കുകളും (SA-സ്റ്റാൻഡലോൺ), (NSA-നോൺ-സ്റ്റാൻഡലോൺ) പിന്തുണക്കുമെന്ന് ഉറപ്പാക്കിയത്. എല്ലാ ടെലികോം ഓപ്പറേറ്റർമാർക്കും കാരിയർ അഗ്രഗേഷനും പൂർണ്ണ പിന്തുണയും ഇതു നൽകുന്നു."

സാംസങ്ങ് ഗാലക്സി F06 5G ഫോണിൻ്റെ വില സംബന്ധിച്ച വിശദാംശങ്ങൾ:


തുടർന്ന് റാവു ഫോണിൻ്റെ കൃത്യമായ വിലയെ കുറിച്ച് സംസാരിച്ചു. അദ്ദേഹം പറഞ്ഞു, "9,499 രൂപയ്ക്ക് ലഭിക്കുന്ന 4GB + 128GB സ്‌മാർട്ട്‌ഫോൺ ഒരു സമ്പൂർണ്ണ പാക്കേജാണ്. ഈ വിലയിടുമ്പോൾ ഞങ്ങൾക്ക് വളരെ ആത്മവിശ്വാസമുണ്ട്, കാരണം ഞങ്ങൾ ഉപഭോക്താക്കളിൽ നിന്ന് ധാരാളം ഫീഡ്‌ബാക്ക് ശേഖരിച്ചാണ് ഇതു പുറത്തിറക്കുന്നത്. ഞങ്ങൾ എപ്പോഴും അവർ ആഗ്രഹിക്കുന്നത് എന്തൊക്കെയെന്ന് ശ്രദ്ധിക്കുകയും മികച്ച പാക്കേജ് വാഗ്ദാനം ചെയ്യാൻ കഴിയുന്ന സമയത്ത് അത്തരം ഉൽപ്പന്നങ്ങൾ പുറത്തിറക്കുകയും ചെയ്യുന്നു."

സാംസങ്ങ് ഗാലക്സി F06 5G ഫോണിൻ്റെ സവിശേഷതകൾ:


ഗാലക്സി F06 5G ഫോൺ 12 വ്യത്യസ്ത 5G ബാൻഡുകളെ പിന്തുണയ്ക്കുന്നു, അതായത് ജിയോ, എയർടെൽ എന്നിവയുൾപ്പെടെ എല്ലാ ടെലികോം ഓപ്പറേറ്റർമാരുടെയും 5G നെറ്റ്‌വർക്കുകളിൽ ഇത് പ്രവർത്തിക്കും. നിങ്ങൾ ഏത് നെറ്റ്‌വർക്ക് ഉപയോഗിച്ചാലും പ്രശ്‌നങ്ങളൊന്നുമില്ലാതെ നിങ്ങൾക്ക് 5G കണക്റ്റിവിറ്റി ആസ്വദിക്കാം.

6.7 ഇഞ്ച് എച്ച്‌ഡി+ ഡിസ്‌പ്ലേയോടെയാണ് ഫോൺ വരുന്നത്, അതിൻ്റെ പീക്ക് ബ്രൈറ്റ്നസ് ലെവൽ 800 നിറ്റ്സ് ആണ്. പിന്നിൽ, രണ്ട് ക്യാമറകളുണ്ട്. 50 മെഗാപിക്സൽ പ്രധാന ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് ക്യാമറ യൂണിറ്റിൽ. സെൽഫികൾക്കായി, ഫോണിന് 8 മെഗാപിക്സലിൻ്റെ ഫ്രണ്ട് ക്യാമറയുമുണ്ട്. ക്യാമറകളെ കുറിച്ചുള്ള വിശദമായ അവലോകനത്തിനായി കാത്തിരിക്കുക.

Comments
കൂടുതൽ വായനയ്ക്ക്: Samsung Galaxy F06 5G, samsung, 5G
Gadgets 360 Staff The resident bot. If you email me, a human will respond. കൂടുതൽ
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »