സാംസങ്ങ് മിഡ്-റേഞ്ച് ഫോണുകൾ വൻ വിലക്കുറവിൽ; ആമസോൺ സെയിലിലെ ഓഫറുകൾ അറിയാം
Photo Credit: Samsung
ആമസോൺ സെയിൽ 2025 ൽ സാംസങ് ഗാലക്‌സി എസ് 24 എഫ്ഇ (ചിത്രത്തിൽ) 35,000 രൂപയിൽ താഴെ വിലയിൽ ലഭ്യമാണ്
സെപ്തംബർ 23-ന് ആരംഭിച്ച ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. ഈ വർഷം എക്കാലത്തേയും അപേക്ഷിച്ചു മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്നു കമ്പനി പറയുന്നു. ആദ്യ രണ്ട് ദിവസങ്ങളിൽ മാത്രം, ഇന്ത്യയിലെ 38 കോടിയിലധികം ആളുകൾ ആമസോൺ വെബ്‌സൈറ്റ് സന്ദർശിച്ചു. സെപ്തംബറിൽ ആരംഭിച്ച സെയിൽ ഇപ്പോൾ "ദീപാവലി സ്പെഷ്യൽ" ഘട്ടത്തിലാണ്. ഈ സമയത്ത്, സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർഫോണുകൾ, ലാപ്‌ടോപ്പുകൾ, പിസികൾ, സ്മാർട്ട് ടിവികൾ തുടങ്ങി ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങൾ ഉൾപ്പെടെ നിരവധി പ്രൊഡക്റ്റുകൾക്കു വലിയ കിഴിവുകൾ ലഭിക്കും. റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ തുടങ്ങിയ വീട്ടുപകരണങ്ങളും വിൽപ്പനയിലുണ്ട്. നിങ്ങൾക്ക് ഒരു പുതിയ മിഡ്-റേഞ്ച് സാംസങ്ങ് സ്മാർട്ട്‌ഫോൺ വാങ്ങണമെങ്കിൽ, ഇത് ഒരു നല്ല സമയമാണ്. നിരവധി മികച്ച സ്മാർട്ട്ഫോണുകൾ 35,000 രൂപയിൽ താഴെയുള്ള വിലയ്ക്ക് ഈ ഓഫർ സെയിലിൽ ലഭ്യമാണ്. 28,000 രൂപ വരെ നിങ്ങൾക്ക് ഇതിലൂടെ ലാഭിക്കാൻ അവസരവുമുണ്ട്.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 സമയത്ത്, ആക്സിസ് ബാങ്ക്, ബോബ്കാർഡ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ആർബിഎൽ ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ ലാഭം നേടാനാകും. ഈ കാർഡുകൾ വഴി പർച്ചേസ് ചെയ്യുമ്പോൾ 10% അഡീഷണൽ ഡിസ്കൗണ്ട് ലഭിക്കുന്നു. ഷോപ്പർമാർക്ക് ക്യാഷ്ബാക്ക് ഓഫറുകൾ, എക്സ്ചേഞ്ച് ബോണസുകൾ, നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ എന്നിവയും പ്രയോജനപ്പെടുത്താം.
35,000 രൂപയിൽ താഴെയുള്ള സാംസങ്ങ് സ്മാർട്ട്‌ഫോണുകൾ തിരയുന്നവർക്ക്, ഗാലക്‌സി എസ് സീരീസ്, ഗാലക്‌സി എ സീരീസ്, ഗാലക്‌സി എം സീരീസ് എന്നിവയിൽ നിന്നുള്ള മോഡലുകളിൽ മികച്ച ഡീലുകൾ ഉണ്ട്. ലിസ്റ്റിൽ പറഞ്ഞിരിക്കുന്ന ഡിസ്കൗണ്ട് വിലകളിൽ തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്കു ലഭ്യമായ അധിക ഓഫറുകൾ ഉൾപ്പെടുന്നില്ല. ഈ ആനുകൂല്യങ്ങളെല്ലാം ഒരുമിച്ച് ഉപയോഗിച്ച്, സെയിലിനിടെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട സാംസങ്ങ് ഫോൺ വാങ്ങിയാൽ കൂടുതൽ ലാഭമുണ്ടാക്കാൻ കഴിയും.
ദീപാവലി സെയിലിൽ സാംസങ്ങ് തങ്ങളുടെ നിരവധി ജനപ്രിയ സ്മാർട്ട്‌ഫോണുകൾക്ക് കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സാംസങ്ങ് ഗാലക്സി S24 FE-യുടെ യഥാർത്ഥ വില 59,999 രൂപയാണെങ്കിലും സെയിൽ സമയത്ത് ഇത് 31,699 രൂപയ്ക്ക് ലഭ്യമാണ്. മറ്റൊരു ഓപ്ഷനായ സാംസങ്ങ് ഗാലക്സി A55 5G-യുടെ യഥാർത്ഥ വില 42,999 രൂപയാണെങ്കിലും, ഇപ്പോൾ സെയിലിൽ 23,999 രൂപയ്ക്ക് ലഭ്യമാകും.
മിഡ്-റേഞ്ച് മോഡലുകളിൽ താൽപ്പര്യമുള്ളവർക്ക്, സാംസങ്ങ് ഗാലക്സി M56 5G-യുടെ യഥാർത്ഥ വില 30,999 രൂപയായിരുന്നു, എന്നാൽ ഇപ്പോഴിത് 24,999 രൂപയ്ക്ക് വാങ്ങാം. സാംസങ്ങ് ഗാലക്സി A17 5G-യുടെ യഥാർത്ഥ വില 26,499 രൂപയും അതിന്റെ സെയിലിലെ വില 23,499 രൂപയുമാണ്. അതുപോലെ, സാംസങ്ങ് ഗാലക്സി A36 5G ലിസ്റ്റ് വിലയായ 35,999 രൂപയിൽ നിന്ന് കുറഞ്ഞ് 28,499 രൂപയ്ക്ക് ലഭ്യമാണ്.
ഇതിനു പുറമെ, സാംസങ്ങ് ഗാലക്സി A26 5G-യുടെ യഥാർത്ഥ വില 30,999 രൂപയാണ്. എന്നാൽ സെയിൽ സമയത്ത് ഇതിനു 26,999 രൂപ മാത്രമാണു വില. ഉയർന്ന നിലവാരമുള്ള സാംസങ്ങ് സ്മാർട്ട്‌ഫോണുകൾ വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കാനുള്ള അവസരം ഈ ഓഫർ സെയിലുകൾ നൽകുന്നുവെന്ന് ഇതിൽ നിന്നും വ്യക്തമാണ്.
പരസ്യം
പരസ്യം