Photo Credit: Alcatel
ആൽക്കഹെൽ വി3 പ്രോ 5ജി കറുപ്പ്, പച്ച നിറങ്ങളിൽ ലഭ്യമാകുമെന്ന് സൂചന
അൽകാടെൽ V3 5G സീരീസ് മെയ് 27-ന് ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന കാര്യം സ്ഥിരീകരിച്ചതാണ്. ഈ പുതിയ സീരീസിൽ മൂന്ന് സ്മാർട്ട്‌ഫോണുകൾ ഉൾപ്പെടും. അതിലൊന്ന് അൽകാടെൽ V3 അൾട്രാ 5G ആയിരിക്കുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ, ടിസിഎൽ കമ്മ്യൂണിക്കേഷനു കീഴിലുള്ള ഫ്രഞ്ച് സ്മാർട്ട്‌ഫോൺ ബ്രാൻഡായ അൽകാടെൽ, അൽകാടെൽ V3 പ്രോ 5G, അൽകാടെൽ V3 ക്ലാസിക് 5G എന്നീ രണ്ട് മോഡലുകൾ കൂടി ഔദ്യോഗികമായി പുറത്തിറക്കാൻ പോവുകയാണ്. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, അൽകാടെൽ ഈ ഫോണുകളെക്കുറിച്ചുള്ള ചില പ്രധാന വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മോഡലുകളുടെയും ഡിസൈൻ, ലഭ്യമായ കളർ ഓപ്ഷനുകൾ, പ്രധാന സവിശേഷതകൾ എന്നിവ കമ്പനി പങ്കുവെച്ചു. വ്യത്യസ്ത ആവശ്യങ്ങളുള്ള ഉപയോക്താക്കളെ ആകർഷിക്കാൻ കഴിയുന്ന മികച്ച ഡിസൈനും സവിശേഷതകളും ഈ സ്മാർട്ട്‌ഫോണുകൾ വാഗ്ദാനം ചെയ്യും. V3 അൾട്രാ 5G, V3 പ്രോ 5G, V3 ക്ലാസിക് 5G എന്നീ മൂന്ന് ഫോണുകളും ഫ്ലിപ്പ്കാർട്ടിലൂടെ മാത്രമേ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാകൂ.
ഫ്ലിപ്കാർട്ടിലെ ഒരു ലൈവ് മൈക്രോസൈറ്റ് വഴിയാണ് അൽകാടെൽ V3 പ്രോ 5G, V3 ക്ലാസിക് 5G എന്നീ രണ്ട് പുതിയ സ്മാർട്ട്‌ഫോണുകളുടെ സവിശേഷതകൾ പങ്കുവെച്ചത്.
അൽകാടെൽ V3 പ്രോ 5G ബ്ലാക്ക്, ഗ്രീൻ എന്നീ നിറങ്ങളിൽ ലഭ്യമാകും. 120Hz റിഫ്രഷ് റേറ്റും ടിസിഎല്ലിന്റെ NXTPAPER സാങ്കേതികവിദ്യയും ഉള്ള 6.7 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിൽ ഉണ്ടാവുക. റെഗുലർ, ഇങ്ക് പേപ്പർ, മാക്സ് ഇങ്ക്, കളർ പേപ്പർ തുടങ്ങിയ വ്യത്യസ്ത വ്യൂവിംഗ് മോഡുകളെ ഈ ഡിസ്‌പ്ലേ പിന്തുണയ്ക്കും.
ആൽക്കാടെൽ V3 ക്ലാസിക് 5G-യുടെ സ്‌ക്രീനിൽ ലോ ബ്ലൂ ലൈറ്റ്, ആന്റി-ഗ്ലെയർ സപ്പോർട്ട് തുടങ്ങിയ കണ്ണിനു സംരക്ഷണം നൽകുന്ന ഫീച്ചറുകൾ ഉണ്ടായിരിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു. അഡാപ്റ്റീവ് കളർ ടെംപററേച്ചർ ആൻഡ് ബ്രൈറ്റ്നസ്, നൈറ്റ് ലൈറ്റ് മോഡ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.
മറുവശത്ത്, ആൽക്കാടെൽ V3 ക്ലാസിക് 5G വൈറ്റ് കളറിൽ ലഭ്യമാകും. 120Hz റിഫ്രഷ് റേറ്റുള്ള ഒരു NXTPAPER ഡിസ്‌പ്ലേയും ഇതിന് ഉണ്ടായിരിക്കും, കൂടാതെ സവിശേഷമായ നിറങ്ങളും മികച്ച കോൺട്രാസ്റ്റും ഇതു വാഗ്ദാനം ചെയ്യുന്നു. മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രൊസസറാണ് ഈ ഫോണിന് കരുത്ത് പകരുന്നത്, കൂടാതെ 18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,200mAh ബാറ്ററിയും ഇതിൽ ഉൾപ്പെടുന്നു.
ഫോട്ടോഗ്രാഫിക്ക് വേണ്ടി, V3 ക്ലാസിക് 5G ഫോണിൽ 50 മെഗാപിക്സൽ മെയിൻ റിയർ ക്യാമറയും 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ടായിരിക്കും. രണ്ട് ഫോണുകളുടെയും ബോക്സിൽ ചാർജറും ഒരു പ്രൊട്ടക്റ്റീവ് കേസും ഉണ്ടായിരിക്കും.
അൽകാടെൽ V3 അൾട്രാ 5G ഷാംപെയ്ൻ ഗോൾഡ്, ഹൈപ്പർ ബ്ലൂ, ഓഷ്യൻ ഗ്രേ. പ്രോ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ലഭ്യമാകും. ക്ലാസിക് മോഡലുകളെപ്പോലെ, അൾട്രാ വേരിയൻ്റിലും NXTPAPER ഡിസ്പ്ലേ ഉണ്ടായിരിക്കും. ഈ ഫോണിന് 6.8 ഇഞ്ച് ഫുൾ HD+ സ്‌ക്രീൻ ആയിരിക്കും ഉണ്ടാവുക. മാക്‌സ് ഇങ്ക് മോഡിൽ ഉപയോഗിക്കുമ്പോൾ, ഒറ്റ ചാർജിൽ ഏഴ് ദിവസം വരെ ബാറ്ററി നിലനിൽക്കുമെന്നത് ഇതിൻ്റെ പ്രധാന സവിശേഷതയാണ്.
ഫോട്ടോകൾക്കും വീഡിയോകൾക്കുമായി, ഫോണിൽ 108 മെഗാപിക്സൽ പ്രധാന ക്യാമറയാണ് ഉണ്ടാവുക. ഇതിനൊപ്പം പിന്നിൽ 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ക്യാമറകളും ഉണ്ടായിരിക്കും. ഈ ഫോൺ 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഉൾക്കൊള്ളും. ഫോണിന് 5,010mAh ബാറ്ററിയാണുള്ളത്, ഇത് 33W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കും.
അൽകാടെൽ V3 അൾട്രാ 5G ഫോണിൽ DTS X സൗണ്ടുള്ള ഡ്യുവൽ സ്പീക്കറുകളും ഉണ്ടായിരിക്കും. കൂടാതെ ഇത് eSIM, ഫിസിക്കൽ സിം എന്നിവയെ പിന്തുണയ്ക്കുന്നതുമാണ്. ബോക്സിൽ ഒരു ചാർജർ, ഒരു പ്രൊട്ടക്റ്റീവ് കേസ്, ഒരു സ്റ്റൈലസ് എന്നിവ ഉൾപ്പെടുന്നു.
അൽകാടെൽ V3 5G സീരീസ് മെയ് 27-ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഫ്ലിപ്കാർട്ടിലൂടെ മാത്രമാണ് ഈ ഫോൺ വാങ്ങാൻ കഴിയുക.
പരസ്യം
പരസ്യം