Photo Credit: AI+
AI+ Nova 5G, Unisoc T8200 ചിപ്‌സെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു
ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപ്ലവം പൂർണമാകണമെങ്കിൽ രാജ്യത്തെ ഭൂരിഭാഗം വരുന്ന സാധാരണക്കാർക്ക് താങ്ങാവുന്ന വിലയ്ക്ക് മൊബൈൽ ഫോണുകൾ ലഭ്യമാക്കണം. അതിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് മാധവ് ഷെത്തിന്റെ കമ്പനിയായ എൻഎക്സ്റ്റ് ക്വാണ്ടം ഷിഫ്റ്റ് ടെക്നോളജീസ്. അവരുടെ ഉടമസ്ഥതയിലുള്ള AI+ എന്ന പുതിയ സ്മാർട്ട്‌ഫോൺ ബ്രാൻഡ് അടുത്തയാഴ്ച ഇന്ത്യയിൽ തങ്ങളുടെ ആദ്യത്തെ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. AI+ പൾസ്, AI+ നോവ 5G എന്നീ ഫോണുകളാണ് ഇവർ പുറത്തിറക്കുന്നത്, രണ്ടും ഫ്ലിപ്കാർട്ട് വഴി വിൽക്കും. ലോഞ്ചിന് മുന്നോടിയായി ഈ ഫോണുകളുടെ ഡിസൈനും പ്രധാന ഫീച്ചറുകളും കാണിക്കുന്ന ടീസർ ചിത്രങ്ങളും വീഡിയോകളും കമ്പനിയും ഫ്ലിപ്കാർട്ടും പുറത്തിറക്കിയിട്ടുണ്ട്. പൾസ്, നോവ 5G എന്നീ രണ്ട് മോഡലുകളും 5,000mAh ബാറ്ററിയുമായി വരും. നിലവാരമുള്ള ഫോട്ടോകൾ വാഗ്ദാനം ചെയ്യുന്ന 50 മെഗാപിക്സൽ റിയർ ക്യാമറയും ഇവയിലുണ്ടാകും. AI+ നോവ 5G-യിൽ യുണിസോക് T8200 ചിപ്‌സെറ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വിലനിർണ്ണയവും ലഭ്യതയും ഉൾപ്പെടെയുള്ള കൂടുതൽ വിശദാംശങ്ങൾ അടുത്ത ആഴ്ച നടക്കുന്ന ലോഞ്ചിൽ വെളിപ്പെടുത്തും.
പൾസ്, നോവ 5G എന്നീ പുതിയ സ്മാർട്ട്‌ഫോണുകൾ ജൂലൈ 8-ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് AI+ സാമൂഹ്യമാധ്യമമായ എക്‌സിലെ ഒരു പോസ്റ്റിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോഞ്ച് ഇവന്റ് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:30-ന് ആരംഭിക്കും.
ലോഞ്ച് ചെയ്തതിനു പിന്നാലെ തന്നെ ഫ്ലിപ്കാർട്ട്, ഫ്ലിപ്കാർട്ട് മിനിറ്റ്സ്, ഷോപ്പ്സി എന്നിവയിൽ രണ്ട് ഫോണുകളും വാങ്ങാൻ ലഭ്യമാകും. ഈ ഹാൻഡ്‌സെറ്റുകളുടെ പ്രാരംഭ വില 5,000 രൂപയായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു.
ഈ ലോഞ്ച് ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിലേക്കുള്ള AI+ ബ്രാൻഡിന്റെ പ്രവേശനത്തെ അടയാളപ്പെടുത്തുന്നു. രണ്ട് മോഡലുകളും താങ്ങാനാവുന്ന വിലയിൽ മികച്ച സവിശേഷതകൾ വാഗ്ദാനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.
വരാനിരിക്കുന്ന AI+ പൾസ്, നോവ 5G സ്മാർട്ട്‌ഫോണുകളുടെ ചില പ്രധാന സവിശേഷതകൾ എടുത്തു കാണിക്കുന്നതിനായി ഫ്ലിപ്കാർട്ട് ഒരു പ്രത്യേക വെബ്‌പേജ് ആരംഭിച്ചിട്ടുണ്ട്. ഈ രണ്ട് മോഡലുകളും ബജറ്റ് ഫ്രണ്ട്ലി ആയിരിക്കുമെന്നും ശ്രദ്ധേയമായ സവിശേഷതകൾ ഇതിലുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. യുവാക്കളെയും ആദ്യമായി സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവരെയും ലക്ഷ്യം വച്ചുള്ളതാകും ഈ ഫോണുകൾ എന്നാണു കരുതപ്പെടുന്നത്.
രണ്ട് സ്മാർട്ട്‌ഫോണുകളും സിംഗിൾ എൽഇഡി ഫ്ലാഷ് പിന്തുണയുള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുമായാണു വരുന്നത്. മെയിൻ റിയർ ക്യാമറ 50 മെഗാപിക്സലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ഫോണുകളും 1TB വരെ എക്സ്പാൻഡബിൾ സ്റ്റോറേജിനെ പിന്തുണയ്ക്കും. അതിനാൽ സ്പേസിനെക്കുറിച്ചു വിഷമിക്കാതെ കൂടുതൽ ആപ്പുകൾ, ഫോട്ടോകൾ, വീഡിയോകൾ ഉപയോക്താക്കൾക്കും സംഭരിക്കാൻ കഴിയും. 5,000mAh ബാറ്ററിയും ഈ ഫോണിൽ ഉണ്ടാകുമെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
രണ്ടു ഫോണുകളുടെയും മുൻവശത്ത് വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഉണ്ട്, അതിൻ്റെ മധ്യഭാഗത്ത് സെൽഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നു. ഈ ഡിസൈൻ ഡിസ്പ്ലേയെ ആധുനികവുമായും മനോഹരമായും നിലനിർത്തുന്നു.
വ്യത്യസ്ത ആളുകളുടെ താൽപര്യങ്ങൾ നിറവേറ്റുന്നതിനായി നോവ 5G വിവിധ കളർ ഓപ്ഷനുകളിൽ ലഭ്യമാകും. കറുപ്പ്, നീല, പച്ച, പിങ്ക്, പർപ്പിൾ എന്നീ നിറങ്ങളിലാണ് ഫോൺ പുറത്തിറങ്ങാൻ പോകുന്നത്. ഫ്ലിപ്കാർട്ടിന്റെ ടീസർ പേജിൽ ഇതിനകം തന്നെ ഈ ഷേഡുകളുടെ ദൃശ്യങ്ങൾ കാണിച്ചിട്ടുണ്ട്.
പൂർണ്ണമായ സ്പെസിഫിക്കേഷനുകൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, നോവ 5G ഫോൺ 6nm യൂണിസോക് T8200 ചിപ്‌സെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുമെന്ന് പ്രശസ്ത ടിപ്‌സ്റ്റർ ഡെബയാൻ റോയ് (@Gadgetsdata) റിപ്പോർട്ട് ചെയ്തു. ഈ ചിപ്പ്സെറ്റ് മികച്ച പെർഫോമൻസും പവർ എഫിഷ്യൻസിയും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, പൾസ് 4G ഫോൺ 12nm യുണിസോക് T7250 ചിപ്‌സെറ്റുമായാകും വരുന്നത്.
റിയൽമി ഇന്ത്യയുടെ മുൻ സിഇഒ ആയ മാധവ് ഷേത്തിന്റെ നേതൃത്വത്തിലുള്ള എൻഎക്സ്റ്റ് ക്വാണ്ടം ഷിഫ്റ്റ് ടെക്നോളജീസ് ആണ് 2025 മെയ് മാസത്തിൽ AI+ എന്ന സ്മാർട്ട്‌ഫോൺ ബ്രാൻഡ് അവതരിപ്പിച്ചത്. കമ്പനിയുടെ അഭിപ്രായത്തിൽ, എല്ലാ AI+ സ്മാർട്ട്‌ഫോണുകളും പൂർണ്ണമായും ഇന്ത്യയിൽ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുന്നതാണ്. ഇത് പ്രാദേശികമായ ഉൽപ്പാദനത്തിലും നവീകരണത്തിലുമുള്ള ബ്രാൻഡിന്റെ പ്രതിബദ്ധത എടുത്തു കാണിക്കുന്നു.
പരസ്യം
പരസ്യം