Photo Credit: Samsung
ഗാഡ്ജറ്റ്സ് വിപണിയിൽ ലോകമെമ്പാടും ആധിപത്യം പുലർത്തുന്ന ബ്രാൻഡുകളിൽ ഒന്നാണ് സാംസങ്ങ്. സ്മാർട്ട്ഫോൺ, ഹോം അപ്ലയൻസസ് തുടങ്ങി നിരവധി ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കുന്ന ഇവർ മികച്ച ഗുണനിലവാരം പുലർത്തുന്നതിനാൽ തന്നെ ഒരുപാടു പേർ കണ്ണടച്ചു വിശ്വസിക്കുന്ന ബ്രാൻഡുകളിൽ ഒന്നുമാണ്. സാംസങ്ങ് അടുത്തിടെ വിപണിയിൽ എത്തിച്ച ഏറ്റവും പുതിയ ഉൽപന്നം ലാപ്ടോപാണ്. സാംസങ്ങ് ഗാലക്സി ബുക്ക് 4 എഡ്ജ് എന്ന പേരിലുള്ള ഈ ലാപ്ടോപ് 15 ഇഞ്ച് സ്ക്രീനും Al സവിശേഷതകളും അടങ്ങിയതാണ്. സ്നാപ്ഡ്രാഗൺ X പ്ലസ് CPU ആണ് ഇതിനു കരുത്തു നൽകുന്നത്. ഗാലക്സി Al ഫീച്ചറുകളുമായി എത്തുന്ന ഈ ലാപ്ടോപ് കമ്മ്യൂണിക്കേഷനു വേണ്ടി വൈഫൈ 7 നെ പിന്തുണക്കുന്നു. 16GB RAM + 512GB വരെയുള്ള ഓൺബോർഡ് സ്റ്റോറേജ് എന്നിവയുള്ള ഈ ലാപ്ടോപിൻ്റെ മുൻ മോഡൽ 14 ഇഞ്ച്, 16 ഇഞ്ച് വലിപ്പമുള്ള രണ്ടു വേരിയൻ്റുകളിലാണ് ലഭ്യമായിരുന്നത്.
15 ഇഞ്ച് ഗാലക്സി ബുക്ക് 4 എഡ്ജിൻ്റെ വില സംബന്ധിച്ച വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഫ്രാൻസ്, ജർമനി, ഇറ്റലി, കൊറിയ, സ്പെയിൻ, യുകെ, യുഎസ് തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട വിപണികളിൽ ഒക്ടോബർ 10 മുതൽ ഈ ലാപ്ടോപ് ലഭ്യമാകും. സഫൈർ ബ്ലൂ നിറത്തിൽ മാത്രമാണ് ഈ ലാപ്ടോപ് ലഭ്യമാവുക.
16.9 ആസ്പെക്റ്റ് റേഷ്യോ, 300nits പീക്ക് ബ്രൈറ്റ്നസ് ലെവൽ, 60Hz റീഫ്രഷ് റേറ്റ് എന്നിവയുള്ള 15.6 ഇഞ്ച് ഫുൾ HD (1080 x 1920) ഡിസ്പ്ലേയാണ് ഈ ലാപ്ടോപിൽ ഉള്ളത്. പുതിയ സ്നാപ്ഡ്രാഗൺ X പ്ലസ് 8 കോർ CPU, അഡ്രിനോ GPU, 45 TOPS (ട്രില്യൺ ഓപ്പറേഷൻസ് പെർ സെക്കൻഡ്) വരെയുള്ള ക്വാൽകോം ഹെക്സഗൺ NPU എന്നിവ ഇതിലുണ്ട്. 16GB RAM ൽ 256GB, 512GB ഓൺ ബോർഡ് സ്റ്റോറേജ് ഓപ്ഷനുകളുമായാണ് ഈ ലാപ്ടോപ് എത്തിയിരിക്കുന്നത്.
വിൻഡോസ് 11 ഹോമിൽ പ്രവർത്തിക്കുന്ന ഈ കോപൈലറ്റ്+ ലാപ്ടോപിൽ കോക്രിയേറ്റർ, ലൈവ് ക്യാപ്ഷൻസ്, വിൻഡോസ് സ്റ്റുഡിയോ എഫക്റ്റ്സ് എന്നീ Al ഫീച്ചറുകളുണ്ട്. ഇവക്കു പുറമെ ഗാലക്സി Al ഫീച്ചറുകളും ഈ ലാപ്ടോപിനു നൽകാൻ കഴിയും.
സാംസങ്ങ് നോക്സ് സെക്യൂരിറ്റിയുമായി വരുന്ന ഈ ലാപ്ടോപിൽ ബ്ലൂടൂത്ത് 5.3, വൈഫൈ7, രണ്ടു USB ടൈപ്പ് സി (4.0) പോർട്ട്, ഒരു HDMI 2.1 പോർട്ട്, ഒരു USB ടൈപ്പ് A (3.2) പോർട്ട്, ഒരു മൈക്രോഎസ്ഡി പോർട്ട്, ഒരു ഹെഡ്ഫോൺ മൈക്രോഫോൺ കോംബോ, ഒരു സെക്യൂരിറ്റി സ്ലോട്ട് എന്നിവയുണ്ട്. ഡോൾബി അറ്റ്മോസ് പിന്തുണയുള്ള ഡ്യുവൽ മൈക്രോഫോണുകളും സ്റ്റീരിയോ സ്പീക്കറുകളും ഇതിൽ നൽകിയിരിക്കുന്നു.
61.2Wh ബാറ്ററിയാണ് സാംസങ്ങ് ഗാലക്സി ബുക്ക് 4 എഡ്ജിലുള്ളത്. ഇത് 65W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്നു. ഒരു തവണ മുഴുവൻ ചാർജ് ചെയ്താൽ 26 മണിക്കൂർ വീഡിയോ പ്ലേബാക്ക് ബാറ്ററി നൽകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.
പരസ്യം
പരസ്യം