Photo Credit: Lenovo
ലാപ്ടോപ് വിപണിയിലെ അതികായൻമാരിൽ ഒരാളായ ലെനോവോ പുതിയ മൂന്നു ലാപ്ടോപ് ബ്രാൻഡുകളുമായി രംഗത്ത്. വിൻഡോസിൽ പ്രവർത്തിക്കുന്ന തിങ്ക്ബുക്ക് 16 ജെൻ 7, ഐഡിയപാഡ് 5X 2-ഇൻ-1, ഐഡിയപാഡ് സ്ലിം 5X എന്നീ ലാപ്ടോപുകളാണ് ലെനോവോ പുറത്തിറക്കിയത്. ജർമനിയിലെ ബെർലിനിൽ വെച്ചു നടന്ന IFA 2024 ലാണ് ലെനോവോ പുതിയ ലാപ്ടോപുകൾ അവതരിപ്പിച്ചത്. സ്നാപ്ഡ്രാഗൺ X പ്ലസ് 8 കോർ ചിപ്പ്സെറ്റിൽ പ്രവർത്തിക്കുന്ന ഈ ലാപ്ടോപുകളിൽ നിരവധി Al ഫീച്ചറുകളിലേക്ക് ആക്സസ് നൽകുന്ന കോ-പൈലറ്റ് ഫീച്ചർ നൽകിയിരിക്കുന്നു. തിങ്ക്ബുക്ക് 16 ജെൻ 7 ലാപ്ടോപിൽ 84Wh ബാറ്ററിയാണെങ്കിൽ ഐഡിയപാഡ് 5X 2-ഇൻ-1, ഐഡിയപാഡ് സ്ലിം 5X എന്നീ ലാപ്ടോപുകളിൽ 57Wh ബാറ്ററിയാണു നൽകിയിരിക്കുന്നത്.
819 യൂറോയിലാണ് (76400 ഇന്ത്യൻ രൂപയോളം) തിങ്ക്ബുക്ക് 16 ജെൻ 7 ലാപ്ടോപിൻ്റെ വില ആരംഭിക്കുന്നത്. ലൂണ ഗ്രേ നിറത്തിൽ അടുത്ത മാസം മുതൽ ഈ ലാപ്ടോപ് വിപണികളിൽ ലഭ്യമാകും. വിൻഡോസ് 11ൽ പ്രൊഫഷണലുകൾക്കു വേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്ന ലാപ്ടോപിൽ ഒക്ട കോർ സ്നാപ്ഡ്രാഗൺ X പ്ലസ് പ്രോസസർ, അഡ്രിനോ GPU, ക്വാൽകോം ഹെക്സഗൺ NPU എന്നിവ ഉൾപ്പെടുന്നു. സെക്കൻഡിൽ 45 ട്രില്യൺ പ്രവർത്തനങ്ങളുമായി Al ടാസ്കുകൾ നടത്താൻ ഇവക്കു കഴിയുന്നു.
32GB മെമ്മറിയും 1TB സ്റ്റോറേജുമുള്ള ഇവ 16 ഇഞ്ചിൻ്റെ രണ്ടു ഡിസ്പ്ലേ മോഡലുകളിൽ ലഭ്യമാകും. പ്രൈവസി ഷട്ടറുള്ള ഫുൾ HD RGB ക്യാമറ, USB ടൈപ്പ് സി പോർട്ട് വഴി 65W ചാർജിംഗിനെ പിന്തുണക്കുന്ന 84Wh ബാറ്ററി എന്നിവ ഇതിലുണ്ട്. ഒരൊറ്റ ചാർജിംഗിൽ ഒന്നിലധികം ദിവസം ബാറ്ററി ലൈഫ് കമ്പനി അവകാശപ്പെടുന്നു.
രണ്ട് ഡോൾബി അറ്റ്മോസ് സ്പീക്കറുകൾ, പവർ ബട്ടണിലെ ഫിംഗർപ്രിൻ്റ് സ്കാനർ, കെൻസിങ്ങ്ടൺ ലോക്ക്, വൈഫൈ7, രണ്ടു 10Gbps USB ടൈപ്പ് സി പോർട്ട്, രണ്ടു 5Gbps USB ടൈപ്പ് എ പോർട്ട്, ഒരു HDMI 2.1 പോർട്ട്, ഒരു ഹെഡ്ഫോൺ ആൻഡ് മൈക്രോഫോൺ കോംബോ പോർട്ട്, ഫോർ ഇൻ വൺ SD കാർഡ് റീഡർ എന്നിവ ഇതിലുണ്ട്.
ലൂണ ഗ്രേ നിറത്തിൽ പുറത്തിറങ്ങുന്ന ഐഡിയപാഡ് 5X 2-ഇൻ-1 ലാപ്ടോപിന് 999 യൂറോയിൽ (ഏകദേശം 93200 രൂപ) ആണ് വില ആരംഭിക്കുന്നത്. അബിസ് ബ്ലൂ, ക്ലൗഡ് ഗ്രേ എന്നീ നിറങ്ങളിൽ ലഭ്യമാകുന്ന ഐഡിയപാഡ് സ്ലിം 5X 899 യൂറോയിൽ (83800 ഇന്ത്യൻ രൂപയോളം) ആണു വില തുടങ്ങുന്നത്.
സ്നാപ്ഡ്രാഗൺ X പ്ലസ് 8 കോർ CPU, പ്രൈവസി ഷട്ടറുള്ള ഫുൾ HD ക്യാമറ, 2W സ്പീക്കറുകൾ, വൈഫൈ7, ബ്ലൂടൂത്ത് 5.3, 57Wh ബാറ്ററി എന്നിവ ഈ ലാപ്ടോപുകളിൽ അടങ്ങിയിരിക്കുന്നു. ഐഡിയപാഡ് 5X 2-ഇൻ-1 ലാപ്ടോപിൽ 14 ഇഞ്ച് മൾട്ടി ടച്ച് ഡിസ്പ്ലേ, 16GB RAM + 1TB വരെ സ്‌റ്റോറേജ് എന്നിവയുള്ളപ്പോൾ വളരെ കനം കുറഞ്ഞ ഡിസൈനിലുള്ള ഐഡിയപാഡ് സ്ലിം 5X ലാപ്ടോപിൽ 14 ഇഞ്ച് OLED ഡിസ്പ്ലേയാണു നൽകിയിരിക്കുന്നത്
പരസ്യം
പരസ്യം