: പരസ്യങ്ങളില്ലാതെ യുട്യൂബ് കാണണമെങ്കിൽ ഇനി ചിലവേറും

നിരക്ക് വർദ്ധനവിനു ശേഷവും യുട്യൂബ് വീഡിയോസ് പരസ്യങ്ങൾ ഇല്ലാതെ ആസ്വദിക്കാൻ കഴിയുന്ന ഏറ്റവും വില കുറഞ്ഞ പ്ലാൻ സ്റ്റുഡൻ്റ് പ്ലാൻ തന്നെയാണ്

: പരസ്യങ്ങളില്ലാതെ യുട്യൂബ് കാണണമെങ്കിൽ ഇനി ചിലവേറും

Photo Credit: Pexels/ Szabo Viktor

ഹൈലൈറ്റ്സ്
  • ഇന്ത്യയിൽ യുട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ ഇനി കൂടുതൽ ചിലവേറും
  • ഫാമിലി പ്ലാൻ 189 രൂപയിൽ നിന്നും 299 രൂപയായാണു വർദ്ധിച്ചിരിക്കുന്നത്
  • യുട്യൂബ് പ്രീമിയത്തിൻ്റെ സ്റ്റുഡൻ്റ് പ്ലാനാണ് ഇപ്പോഴും ചിലവു കുറഞ്ഞത്
പരസ്യം

ലോകത്ത് ഏറ്റവുമധികം പേർ ഉപയോഗിക്കുന്ന, വീഡിയോ കണ്ടൻ്റുകൾക്കുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നാണു യുട്യൂബ്. വെറുമൊരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം എന്നതിലുപരി തങ്ങളുടെ ഉപയോക്താക്കൾക്ക് വരുമാനമുണ്ടാക്കാനുള്ള വഴി തുറന്നു നൽകിയത് യൂട്യൂബിനെ കൂടുതൽ പ്രിയപ്പെട്ടതാക്കി മാറ്റിയിട്ടുണ്ട്. വീഡിയോകളുടെ ഇടയിൽ പരസ്യങ്ങൾ നൽകിയാണ് അവർ വരുമാനമുണ്ടാക്കുന്നത്. അതുകൊണ്ടു തന്നെ യുട്യൂബ് വീഡിയോ പരസ്യങ്ങളില്ലാതെ കാണേണ്ടവർക്ക് യുട്യൂബ് പ്രീമിയം സബ്സ്ക്രൈബ് ചെയ്യണം. ഇപ്പോൾ ഗൂഗിളിൻ്റെ ഉടമസ്ഥതയിലുള്ള യുട്യൂബ് ഇന്ത്യയിൽ അവരുടെ പ്രീമിയം സബ്സ്ക്രിപ്ഷനു നൽകേണ്ട തുക ഉയർത്തിയിട്ടുണ്ട്. ഇൻഡിവിജ്വൽ പ്ലാൻ, ഫാമിലി പ്ലാൻ, സ്റ്റുഡൻ്റ് പ്ലാൻ എന്നിങ്ങനെ എല്ലാ പ്ലാനുകളെയും ഈ വില വർദ്ധനവ് ബാധിക്കും. ചില പ്ലാനുകൾക്കു ചെറിയ രീതിയിൽ മാത്രമേ വില വർദ്ധനവ് ഉള്ളൂവെങ്കിൽ ചില പ്ലാനുകൾക്ക് വലിയ തോതിൽ തന്നെ കൂടിയിട്ടുണ്ട്. നിലവിലുള്ള വരിക്കാർ പുതിയ പ്രതിമാസ സബ്സ്ക്രിപ്ഷൻ എടുക്കുന്നതിനു മുൻപ് അവർക്കു ഗ്രേസ് പിരീഡ് നൽകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

ഇന്ത്യയിൽ യുട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷനുള്ള വില വർധനവ് പ്രഖ്യാപിച്ചു:

ഇന്ത്യയിൽ യുട്യൂബ് പ്രീമിയം എടുക്കുന്നതിനുള്ള വില വർദ്ധനവുമായി ബന്ധപ്പെട്ട വിവരങ്ങൾ കമ്പനിയുടെ വെബ്സൈറ്റിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രീപെയ്ഡ് പ്ലാനുകൾക്കും റിക്കറിങ്ങ് പ്ലാനുകൾക്കും ഈ വർദ്ധനവ് ബാധകമാണ്. ഒരു യൂസർക്കു മാത്രം യുട്യൂബ് കണ്ടൻ്റുകൾ സ്ട്രീം ചെയ്യുന്നതിനു വേണ്ടിയുള്ള റിക്കറിങ്ങ് ഇൻഡിവിജ്വൽ പ്ലാനിന് നേരത്തെ ഒരു മാസം 129 രൂപയായിരുന്നത് ഇപ്പോൾ 149 രൂപയായി വർദ്ധിച്ചിട്ടുണ്ട്.

അതേസമയം യൂട്യൂബ് പ്രീമിയത്തിലെ ഫാമിലി പ്ലാനിൻ്റെ നിരക്ക് വലിയ തോതിലാണു വർദ്ധിച്ചത്. നേരത്തെ 189 രൂപയായിരുന്ന ഫാമിലി പ്ലാനിന് ഇപ്പോൾ 299 രൂപയായി ഉയർത്തിയിരിക്കുന്നു. ഫാമിലി പ്ലാനിലൂടെ അഞ്ച് പേർക്ക് യുട്യൂബ് പ്രീമിയം ആസ്വദിക്കാൻ കഴിയും.

നിരക്ക് വർദ്ധനവിനു ശേഷവും യുട്യൂബ് വീഡിയോസ് പരസ്യങ്ങൾ ഇല്ലാതെ ആസ്വദിക്കാൻ കഴിയുന്ന ഏറ്റവും വില കുറഞ്ഞ പ്ലാൻ സ്റ്റുഡൻ്റ് പ്ലാൻ തന്നെയാണ്. 79 രൂപയായിരുന്ന സ്റ്റുഡൻ്റ് പ്ലാനിന് 89 രൂപയായാണ് നിരക്കു വർദ്ധിച്ചിരിക്കുന്നത്. പ്രീ പെയ്ഡ് പ്ലാനുകളുടെ നിരക്കും സമാനമായ രീതിയിൽ വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രീ പെയ്ഡ് യുട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷനുകൾ സ്വയമേവ പുതുക്കപ്പെടില്ലെന്നതു ശ്രദ്ധേയമാണ്.

യുട്യൂബ് പ്രീമിയം പ്ലാനുകളുടെ പുതുക്കിയ നിരക്കുകൾ:

  • സ്റ്റുഡൻ്റ് പ്ലാനിന് പ്രതിമാസം 79 രൂപ ആയിരുന്നത് 10 രൂപ വർദ്ധിച്ച് 89 രൂപയായി
  • ഇൻഡിവിജ്വൽ പ്ലാനിന് പ്രതിമാസം 129 രൂപ ആയിരുന്നത് 20 രൂപ വർദ്ധിച്ച് 149 രൂപയായി
  • ഫാമിലി പ്ലാനിന് പ്രതിമാസം 189 രൂപ ആയിരുന്നത് 110 രൂപ വർദ്ധിച്ച് 299 രൂപയായി
  • ഇൻഡിവിജ്വൽ പ്രീ പെയ്ഡ് പ്രതിമാസ പ്ലാൻ 139 രൂപ ആയിരുന്നത് 20 രൂപ വർദ്ധിച്ച് 159 രൂപയായി
  • ഇൻഡിവിജ്വൽ പ്രീ പെയ്ഡ് മൂന്നു മാസത്തെ പ്ലാനിന് 399 രൂപ ആയിരുന്നത് 60 രൂപ വർദ്ധിച്ച് 459 രൂപയായി
  • ഇൻഡിവിജ്വൽ പ്രീ പെയ്ഡ് വാർഷിക പ്ലാനിന് 1290 രൂപ ആയിരുന്നത് 200 രൂപ വർദ്ധിച്ച് 1490 രൂപയായി

പുതിയ ഉപയോക്താക്കൾ യുട്യൂബ് പ്രീമിയം എടുക്കുന്നതിനു മുൻപ് ഒരു മാസത്തെ ഫ്രീ ട്രയൽ തിരഞ്ഞെടുക്കാവുന്നതാണ്. ഇൻഡിവിജ്വൽ, ഫാമിലി, സ്റ്റുഡൻ്റ് എന്നിങ്ങനെ എല്ലാ പ്ലാനിനും ഈ ട്രയൽ ലഭ്യമാണ്. ട്രയൽ കാലാവധിക്കു ശേഷം അവർ യുട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ നിരക്കുകൾ നൽകേണ്ടി വരും.

യുട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ എടുത്താൽ പരസ്യങ്ങളില്ലാതെ വീഡിയോകൾ ആസ്വദിക്കാം എന്നതിനു പുറമെ ബാക്ക്ഗ്രൗണ്ടിൽ സംഗീതം കേൾക്കാനും വീഡിയോ കാണാനുമുള്ള കഴിവ്, പിക്ചർ ഇൻ പിക്ചർ (PiP) മോഡ്, എൻഹാൻസ്ഡ് ഹൈ ഡെഫനിഷൻ വീഡിയോ സ്ട്രീമിങ്ങ് എന്നിവയും ലഭിക്കുന്നു.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. മോട്ടറോള ഫോണുകളിലും ആൻഡ്രോയ്ഡ് 16 അപ്ഡേറ്റെത്തുന്നു; എഡ്ജ് സീരീസ് ഫോണുകളിൽ ആദ്യം അപ്ഡേറ്റെത്തും
  2. ഇൻസ്റ്റഗ്രാമിലെ 'സ്റ്റാറ്റസ് ക്വസ്റ്റ്യൻ' ഫീച്ചർ ഇനി വാട്സ്ആപ്പിലും; ഏറ്റവും പുതിയ ഫീച്ചർ ഉടനെയെത്തുന്നു
  3. ഐക്യൂ 15-നൊപ്പം മൂന്നു പ്രൊഡക്റ്റുകൾ കൂടി ലോഞ്ച് ചെയ്യും; ലോഞ്ച് തീയ്യതിയും മറ്റു വിവരങ്ങളും അറിയാം
  4. ഇന്ത്യയിൽ റിയൽമി 15 പ്രോ 5G 'ഗെയിം ഓഫ് ത്രോൺസ് എഡിഷൻ' ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും പുറത്ത്
  5. ലോഞ്ചിങ്ങ് അടുത്തിരിക്കെ ലാവ ഷാർക്ക് 2-ൻ്റെ ഡിസ്പ്ലേ സവിശേഷതകൾ പുറത്തു വന്നു; വിശദമായി അറിയാം
  6. സാംസങ്ങിൻ്റെ വൺ Ul 8 അപ്ഡേറ്റ് സാംസങ്ങ് ഗാലക്സി F36, ഗാലക്സി M36 ഫോണുകളിൽ ലഭിക്കും; വിശദമായി അറിയാം
  7. സാധാരണക്കാർക്കു വേണ്ടി ലാവ ഷാർക്ക് 2 എത്തുന്നു; ഫോണിൻ്റെ നിരവധി സവിശേഷതകൾ പുറത്ത്
  8. സ്മാർട്ട് വാച്ചുകൾ വമ്പൻ വിലക്കിഴിവിൽ; ആമസോൺ സെയിൽ 2025-ലെ മികച്ച ഓഫർ ഡീലുകൾ അറിയാം
  9. ഓൾ-ഇൻ-വൺ പേഴ്സണൽ കമ്പ്യൂട്ടറുകൾക്ക് വലിയ ലാഭം നേടാം; ആമസോൺ ദീപാവലി സെയിലിൽ മികച്ച ഓഫർ ഡീലുകൾ
  10. സ്മാർട്ട് വാച്ച് വാങ്ങാനിതു സുവർണാവസരം; ആമസോൺ സെയിൽ 2025-ലെ മികച്ച ഓഫറുകൾ അറിയാം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »