'സംക്രാന്തികി വസ്തുന്നാം' ഒടിടി റിലീസിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി
വെങ്കിടേഷ് നായകനായ ചിത്രത്തിൽ മീനാക്ഷി ചൗധരി, ഐശ്വര്യ രാജേഷ് എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തെലുങ്ക് സിനിമയിൽ നിന്നുള്ള മറ്റ് നിരവധി ജനപ്രിയ അഭിനേതാക്കളും ചിത്രത്തിലുണ്ട്. ഭീംസ് സെസിറോലിയോയാണ് സംഗീതം നൽകിയിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ഗാനങ്ങൾ കൂടുതൽ ആളുകളെ തിയേറ്ററുകളിൽ എത്തിക്കാൻ സഹായിച്ചു. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻ്റെ ബാനറിൽ ദിൽ രാജുവാണ് ചിത്രം നിർമ്മിച്ചത്. ചിത്രം ലോകമെമ്പാടും നിന്നും തിയറ്റർ ഷെയർ ആയി നേടിയത് 184 കോടി രൂപയാണ്. തെലുങ്ക് വിപണിയിൽ മാത്രം 300 കോടി ചിത്രം നേടി. ഡാകു മഹാരാജ്, ഗെയിം ചേഞ്ചർ തുടങ്ങി വമ്പൻ താരങ്ങളുടെ സംക്രാന്തി റിലീസുകളിൽ നിന്ന് മത്സരം നേരിട്ടെങ്കിലും, ചിത്രം ബോക്സ് ഓഫീസ് ഹിറ്റായി മാറി.