സാംസങ്ങ് ഗാലക്സി S25 സീരീസ് ഫോണുകളുടെ വിലയറിയണ്ടേ
സാമൂഹ്യമാധ്യമമായ എക്സ് (മുമ്പ് ട്വിറ്റർ) ഉപയോക്താവ് തരുൺ വാട്ട്‌സ് (@tarunvats33) അടുത്തിടെ പുറത്തു വിട്ട വിവരങ്ങളിൽ വരാനിരിക്കുന്ന സാംസങ് ഗാലക്‌സി S25 സീരീസിന് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില എത്രയാണെന്നു വെളിപ്പെടുത്തി. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന ഗാലക്‌സി S25 മോഡലിന് 84,999 രൂപയും 12 ജിബി + 512 ജിബി വേരിയൻ്റിന് 94,999 രൂപയും വില വരുമെന്ന് ലീക്കുകൾ വ്യക്തമാക്കുന്നു.