ഇന്ത്യയിൽ 128GB മോഡൽ സാംസങ്ങ് ഗാലക്സി S25 ലഭ്യമാകും
റീട്ടെയിൽ സോഴ്സുകൾ പ്രകാരം, സാംസങ് ഗാലക്‌സി S25 (128 ജിബി) ഫോണിന് ഇന്ത്യയിൽ 74,999 രൂപ വില വരുമെന്ന് 91മൊബൈൽസ് ഹിന്ദി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ഗാലക്സി S24 (128GB) ഇതേ വിലയിലാണ് കമ്പനി അവതരിപ്പിച്ചത്. ഈ മോഡലിനായുള്ള പ്രീ-ബുക്കിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല, എന്നാൽ അടുത്ത തീയതികളിൽ തന്നെ ഇത് വാങ്ങാൻ ലഭ്യമായേക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതിൻ്റെ ലഭ്യതയെക്കുറിച്ചും സംശയങ്ങളുണ്ട്. 128GB മോഡൽ സാംസങ്ങ് ഗാലക്സി S25 ഇന്ത്യയിലെ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടില്ല. റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഓഫ്‌ലൈൻ ചാനലുകൾ വഴിയും മാത്രമേ ഇത് വിൽക്കാൻ കഴിയൂ എന്നാണ് ഇത് സൂചിപ്പിക്കുന്നത്.