പുതിയ മൂന്നു ഫോണുകൾ വിപണിയിലിറക്കാൻ സാംസങ്ങ്
Gizmochina-യിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, കൊളോൺ ആസ്ഥാനമായുള്ള ആഗോള ടെസ്റ്റിംഗ്, സർട്ടിഫിക്കേഷൻ ഓർഗനൈസേഷനായ TUV റെയിൻലാൻഡ് വെബ്‌സൈറ്റിൽ മൂന്ന് ഫോണുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. SM-A566B/DS, SM-A566B, SM-A566E/DS, SM-A566E എന്നീ മോഡൽ നമ്പറുകൾക്കൊപ്പം സാംസങ്ങ് ഗാലക്സി A56 കാണിക്കുന്നു. SM-A366B, SM-A366B/DS, SM-A366E, SM-A366E/DS, SM-A366U, SM-A366U1, SM-A366W, SM-S366V, SM-S366V, SM- A3660 എന്നിവയുൾപ്പെടെ വിവിധ മോഡൽ നമ്പറുകൾക്കൊപ്പമാണ് സാംസങ്ങ് ഗാലക്സി A36 പട്ടികപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ പുറത്തു വന്ന അഭ്യൂഹങ്ങളിൽ ഈ രണ്ട് ഫോണുകളെയും കുറിച്ചുള്ള ചില വിശദാംശങ്ങൾ വെളിപ്പെടുത്തിയിരുന്നു. TUV റെയിൻലാൻഡ് സൈറ്റും ഗാലക്സി A സീരീസിലെ മറ്റൊരു മോഡൽ ഉടൻ ലോഞ്ച് ചെയ്യുമെന്ന് സൂചിപ്പിക്കുന്നുണ്ട്.