സാംസങ്ങിൻ്റെ മൂന്നു പുതിയ ഫോണുകൾ ഉടനെ തന്നെ പുറത്തു വരും
                Photo Credit: Samsung
സാംസങ് ഫോണുകൾക്ക് അവയുടെ മുൻഗാമികൾക്ക് സമാനമായ ഡിസൈൻ ഉണ്ടെന്നാണ് റിപ്പോർട്ട്
കഴിഞ്ഞയാഴ്ച നടന്ന ഗാലക്‌സി അൺപാക്ക്ഡ് 2025 ഇവൻ്റിൽ ഗാലക്‌സി S25 സീരീസ് ഫോണുകൾ അവതരിപ്പിച്ചതിന് ശേഷം, ഇപ്പോൾ മൂന്ന് പുതിയ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാൻ സാംസങ്ങ് ഒരുങ്ങുകയാണ്. ഗാലക്സി A56, ഗാലക്സി A36, ഗാലക്സി A26 എന്നിങ്ങനെ പേരിട്ടിരിക്കുന്ന ഈ ഫോണുകൾ ഒരു സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് ഈ ഫോണുകളുടെ ആഗോള ലോഞ്ച് അടുത്തുവെന്ന് സൂചിപ്പിക്കുന്നു. ഈ വരാനിരിക്കുന്ന മോഡലുകളുടെ ചാർജിംഗ് ഫീച്ചറുകളെ കുറിച്ചുള്ള ചില വിശദാംശങ്ങളും ഈ ലിസ്റ്റിംഗ് നൽകുന്നുണ്ട്. സാംസങ്ങിൻ്റെ പുതിയ ഫ്ലാഗ്ഷിപ്പ് S സീരീസ് ഫോണുകളിൽ കാണുന്ന നൂതന ചാർജിംഗ് കഴിവുകൾക്ക് സമാനമായി ഗാലക്‌സി A56, ഗാലക്സി A36 എന്നിവ ഫാസ്റ്റ് വയർഡ് ചാർജിംഗുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഉപകരണങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും, മുൻനിര S സീരീസുമായി താരതമ്യപ്പെടുത്തുമ്പോൾ A സീരീസ് കൂടുതൽ താങ്ങാനാവുന്ന വിലയിൽ മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.
Gizmochina-യിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, കൊളോൺ ആസ്ഥാനമായുള്ള ആഗോള ടെസ്റ്റിംഗ്, സർട്ടിഫിക്കേഷൻ ഓർഗനൈസേഷനായ TUV റെയിൻലാൻഡ് വെബ്‌സൈറ്റിൽ മൂന്ന് ഫോണുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. SM-A566B/DS, SM-A566B, SM-A566E/DS, SM-A566E എന്നീ മോഡൽ നമ്പറുകൾക്കൊപ്പം സാംസങ്ങ് ഗാലക്സി A56 കാണിക്കുന്നു. SM-A366B, SM-A366B/DS, SM-A366E, SM-A366E/DS, SM-A366U, SM-A366U1, SM-A366W, SM-S366V, SM-S366V, SM- A3660 എന്നിവയുൾപ്പെടെ വിവിധ മോഡൽ നമ്പറുകൾക്കൊപ്പമാണ് സാംസങ്ങ് ഗാലക്സി A36 പട്ടികപ്പെടുത്തിയിരിക്കുന്നത്.
അടുത്തിടെ പുറത്തു വന്ന അഭ്യൂഹങ്ങളിൽ ഈ രണ്ട് ഫോണുകളെയും കുറിച്ചുള്ള ചില വിശദാംശങ്ങൾ വെളിപ്പെടുത്തിയിരുന്നു. TUV റെയിൻലാൻഡ് സൈറ്റും ഗാലക്സി A സീരീസിലെ മറ്റൊരു മോഡൽ ഉടൻ ലോഞ്ച് ചെയ്യുമെന്ന് സൂചിപ്പിക്കുന്നുണ്ട്. SM-A266B/DS, SM-A266B, SM-A266M/DS, SM-A266M എന്നീ മോഡൽ നമ്പറുകളോടെയാണ് ഗാലക്സി A26 ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഗാലക്സി A56, ഗാലക്സി A36 എന്നിവ 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്നും ഗാലക്സി A26 വേഗത കുറഞ്ഞ 25W ചാർജിംഗിനെ പിന്തുണയ്ക്കുമെന്നും ലിസ്റ്റിംഗ് വ്യക്തമാക്കുന്നു.
യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (FCC) വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന സാംസങ്ങ് ഗാലക്സി A56, SM-A566E/DS എന്ന മോഡൽ നമ്പറിൽ ആണുള്ളത്. ലിസ്റ്റിംഗ് അനുസരിച്ച്, ഫോണിൽ ബ്ലൂടൂത്ത് 5.3, Wi-Fi 6, NFC, GNSS എന്നിവ കണക്റ്റിവിറ്റി സവിശേഷതകൾക്കായി ഉണ്ടായിരിക്കും.
ഫോൺ 10V 4.5A ചാർജിംഗിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതായത് ഏകദേശം 45W. എന്നിരുന്നാലും, FCC ഡാറ്റാബേസിൽ ഇത് സാംസങ്ങ് EP-TA800 ചാർജറിനൊപ്പമാണ് കാണിക്കുന്നത്. ഇത് 25W വയർഡ് ചാർജിംഗിനായി റേറ്റു ചെയ്തിരിക്കുന്നതാണ്.
പരസ്യം
പരസ്യം
                            
                            
                                Samsung Galaxy S26 Series Price Hike Likely Due to Rising Price of Key Components: Report