മീഡിയാടെക് ഡൈമൻസിറ്റി 8400 അൾട്രാ ചിപ്പുമായി റെഡ്മി, റിയൽമി ഫോണുകൾ
റെഡ്മി അവരുടെ വരാനിരിക്കുന്ന സ്മാർട്ട്‌ഫോണായ റെഡ്മി ടർബോ 4, 2025-ൻ്റെ തുടക്കത്തിൽ ലോഞ്ച് ചെയ്യുമെന്ന് ചൈനീസ് സാമൂഹ്യമാധ്യമമായ വീബോയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ മീഡിയാടെക് ഡൈമൻസിറ്റി 8400 അൾട്രാ പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്, ഈ ചിപ്‌സെറ്റ് ഫീച്ചർ ചെയ്യുന്ന ആദ്യത്തെ ഫോണായിരിക്കും ഇത്. 2025 ജനുവരിയോടെ റെഡ്മി ടർബോ 4 ചൈനയിൽ പുറത്തിറങ്ങുമെന്നാണ് നേരത്തെ പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്‌മാർട്ട്‌ഫോണിന് പിന്നിൽ രണ്ട് ക്യാമറകളും വളരെ മെലിഞ്ഞ, തുല്യ വലുപ്പത്തിലുള്ള ബെസലുകളുള്ള ഫ്ലാറ്റ് ഡിസ്‌പ്ലേയും ഉണ്ടായിരിക്കുമെന്ന് ലീക്കായ ഡിസൈൻ ചിത്രങ്ങൾ കാണിക്കുന്നു