റെഡ്മിയുടെ പുതിയ കില്ലാഡി കളിക്കളത്തിലേക്ക്
റെഡ്മി നോട്ട് 14 5G സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ഷവോമി ഇന്ത്യ അടുത്തിടെയാണ് സൂചന നൽകിയത്. ഈ അറിയിപ്പ് ആദ്യം അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ (മുമ്പ് ട്വിറ്റർ) വന്നതിനു ശേഷം കമ്പനിയുടെ ഇൻസ്റ്റാഗ്രാം ബ്രോഡ്കാസ്റ്റ് ചാനലിലൂടെ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. പുതിയ സ്മാർട്ട്ഫോണുകൾ ഡിസംബർ 9ന് ഇന്ത്യയിൽ അവതരിപ്പിക്കും. വരാനിരിക്കുന്ന സീരീസിലെ ഫോണുകളെ കുറിച്ച് ഷവോമി ഇന്ത്യ പ്രത്യേക വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും(എഐ) നൂതന ക്യാമറ സാങ്കേതികവിദ്യയും അടക്കമുള്ള ഫീച്ചറുകളിലാവും ഈ സീരീസ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് അവർ സൂചന നൽകി.