Realme P3 Ultra

Realme P3 Ultra - ख़बरें

  • ഇനി ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ റിയൽമി നാർസോ 80 അൾട്രായുടെ കാലം
    റിയൽമി നാർസോ 80 അൾട്രാ ആയിരിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന, RMX5033 എന്ന മോഡൽ നമ്പറുള്ള ഒരു സ്മാർട്ട്‌ഫോൺ ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇൻഡസ്ട്രി സോഴ്സുകളെ ഉദ്ധരിച്ച് 91മൊബൈൽസിൻ്റെ റിപ്പോർട്ട് പറയുന്നതു പ്രകാരം, ഫോൺ റിയൽമിയിൽ നിന്നുള്ള ആദ്യത്തെ "നാർസോ അൾട്രാ" മോഡലായിരിക്കാൻ സാധ്യതയുണ്ട്. 2025 ജനുവരി അവസാനത്തോടെ ഇത് രാജ്യത്ത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനു പുറമെ, RMX5030 എന്ന മോഡൽ നമ്പറുള്ള (റിയൽമി P3 അൾട്രാ ആണെന്ന് കിംവദന്തികൾ) ഉള്ള ഒരു ഫോൺ 2025 ജനുവരിയോടെ ഇന്ത്യയിൽ ലോഞ്ച് ചെയ്തേക്കുമെന്ന് മറ്റൊരു സമീപകാല റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു. ഈ മോഡൽ 12GB റാമും 256GB സ്റ്റോറേജും വാഗ്ദാനം ചെയ്തേക്കാം.
  • ഇന്ത്യൻ വിപണിയിലേക്ക് റിയൽമി പുതിയൊരു കില്ലാഡിയെ ഇറക്കുന്നു
    91മൊബൈൽസിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, റിയൽമി P3 അൾട്രാ 2025 ജനുവരി അവസാനത്തോടെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. RMX5030 എന്ന മോഡൽ നമ്പറായിരിക്കും ഫോണിനെന്നും 12GB വരെ റാമും 256GB വരെ ഇൻ്റേണൽ സ്റ്റോറേജും ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. റിയൽമിയുടെ പി സീരീസിലെ പുതിയ പതിപ്പാണ് ‘അൾട്രാ’ മോഡൽ എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. P3 ഫാമിലിയിലെ സ്റ്റാൻഡേർഡ്, പ്രോ പതിപ്പുകൾക്കൊപ്പം ഇതും ചേരും. ഫോണിന് ഒരു ഗ്ലാസ് ബാക്ക് പാനൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഗ്രേ നിറത്തിൽ ഫോൺ പുറത്തു വരുമെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ ഫോണിനെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല.
പരസ്യം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »