റിയൽമി P3 സീരിസ് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഉടനെയെത്തും
ടിപ്സ്റ്ററായ മുകുൾ ശർമ (@stufflistings) റിയൽമി P3 പ്രോയുടെ ലീക്കായ ചില ചിത്രങ്ങൾ സാമൂഹ്യമാധ്യമമായ എക്സിൽ പങ്കിട്ടു. ഈ ചിത്രങ്ങളിൽ ഫോൺ ഒരു സംരക്ഷിത കെയ്‌സിനുള്ളിൽ ആണെന്നു വ്യക്തമാക്കുന്നുണ്ട്. പക്ഷേ അതിൻ്റെ റിയർ ക്യാമറ ഡിസൈൻ നമുക്ക് കാണാൻ കഴിയും. ഫോണിന് ഡ്യുവൽ റിയർ ക്യാമറകളും എൽഇഡി ഫ്ലാഷും ഉണ്ടെന്ന് ചിത്രങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയും. എല്ലാം വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നു. ക്യാമറകളും ഫ്ലാഷും മൊഡ്യൂളിനുള്ളിൽ ത്രികോണാകൃതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഫോൺ നീല നിറത്തിലാണ് കാണാൻ കഴിയുന്നത്. ക്യാമറ ഏരിയയിൽ ചില ടെക്‌സ്‌റ്റ് ആലേഖനം ചെയ്തിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് റിയൽമി P3 പ്രോയ്ക്ക് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ (ഒഐഎസ്) 50 മെഗാപിക്‌സൽ പ്രധാന ക്യാമറ ഉണ്ടായിരിക്കുമെന്നാണ്.