Photo Credit: Realme
Realme P3 Pro is expected to succeed the Realme P2 Pro (pictured)
റിയൽമി അവരുടെ പുതിയ P3 സീരീസ് സ്മാർട്ട്‌ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഈ ലൈനപ്പിൽ റിയൽമി P3, റിയൽമി P3 പ്രോ എന്നീ രണ്ട് മോഡലുകൾ ഉൾപ്പെടും. കമ്പനി തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ ഈ ഫോണുകൾ സജീവമായി പ്രൊമോട്ട് ചെയ്യുന്നുണ്ട്. ഔദ്യോഗിക ലോഞ്ചിന് ശേഷം P3 സീരീസ് ഫ്ലിപ്പ്കാർട്ടിൽ വാങ്ങാൻ ലഭ്യമാകുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, റിയൽമി P3 പ്രോയുടെ ഡിസൈൻ സംബന്ധിച്ച സൂചനകൾ ലീക്കായി പുറത്തു വന്നിട്ടുണ്ട്. 50 മെഗാപിക്സൽ സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിനുണ്ടാവുകയെന്ന് ചിത്രങ്ങൾ കാണിക്കുന്നു. നെക്സ്റ്റ് ജെനറേഷൻ മോഡലായതിനാൽ, കഴിഞ്ഞ വർഷം ഇറങ്ങിയ റിയൽമി P2 പ്രോയെ അപേക്ഷിച്ച് കൂടുതൽ മെച്ചപ്പെടുത്തലുകളോടെ റിയൽമി P3 പ്രോ വരുമെന്ന് പ്രതീക്ഷിക്കുന്നു. സവിശേഷതകളെക്കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഫോൺ മികച്ച പെർഫോമൻസും അപ്‌ഗ്രേഡു ചെയ്‌ത ഡിസ്‌പ്ലേയും മെച്ചപ്പെട്ട ക്യാമറയും കൊണ്ടുവരാൻ സാധ്യതയുണ്ട്.
ടിപ്സ്റ്ററായ മുകുൾ ശർമ (@stufflistings) റിയൽമി P3 പ്രോയുടെ ലീക്കായ ചില ചിത്രങ്ങൾ സാമൂഹ്യമാധ്യമമായ എക്സിൽ പങ്കിട്ടു. ഈ ചിത്രങ്ങളിൽ ഫോൺ ഒരു സംരക്ഷിത കെയ്‌സിനുള്ളിൽ ആണെന്നു വ്യക്തമാക്കുന്നുണ്ട്. പക്ഷേ അതിൻ്റെ റിയർ ക്യാമറ ഡിസൈൻ നമുക്ക് കാണാൻ കഴിയും. ഫോണിന് ഡ്യുവൽ റിയർ ക്യാമറകളും എൽഇഡി ഫ്ലാഷും ഉണ്ടെന്ന് ചിത്രങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയും. എല്ലാം വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നു. ക്യാമറകളും ഫ്ലാഷും മൊഡ്യൂളിനുള്ളിൽ ത്രികോണാകൃതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഫോൺ നീല നിറത്തിലാണ് കാണാൻ കഴിയുന്നത്.
ക്യാമറ ഏരിയയിൽ ചില ടെക്‌സ്‌റ്റ് ആലേഖനം ചെയ്തിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് റിയൽമി P3 പ്രോയ്ക്ക് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ (ഒഐഎസ്) 50 മെഗാപിക്‌സൽ പ്രധാന ക്യാമറ ഉണ്ടായിരിക്കുമെന്നാണ്. ഇതിന് f/1.8 അപ്പേർച്ചറും 24mm ഫോക്കൽ ലെങ്തും ഉണ്ടായിരിക്കും.
റിയൽമി ഈ ആഴ്ചയുടെ തുടക്കം മുതൽ തന്നെ റിയൽമി P3 സീരീസ് പ്രൊമോട്ട് ചെയ്യാൻ തുടങ്ങിയിരുന്നു. ഈ പുതിയ ലൈനപ്പിനായി ഫ്ലിപ്പ്കാർട്ട് ഒരു പ്രത്യേക വെബ്‌പേജും സൃഷ്ടിച്ചിട്ടുണ്ട്. ഗെയിമിംഗ് പ്രകടനം മെച്ചപ്പെടുത്തുന്നതിനായി AI- പവേർഡ് GT ബൂസ്റ്റ് ഗെയിമിംഗ് സാങ്കേതികവിദ്യയുമായി റിയൽമി P3 പ്രോ വരുമെന്ന് കമ്പനി സ്ഥിരീകരിച്ചു.
സമീപകാലത്തു ലീക്കായ വിവരങ്ങൾ അനുസരിച്ച്, റിയൽമി P3 പ്രോ (മോഡൽ നമ്പർ RMX5032) ഫെബ്രുവരി മൂന്നാം വാരത്തിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. ഇതിന് 12 ജിബി റാമും 256 ജിബി ഇൻ്റേണൽ സ്റ്റോറേജും ഇതിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇന്ത്യയിൽ അവതരിപ്പിച്ച റിയൽമി P2 പ്രോ 5G-യുടെ പിൻഗാമിയാണ് ഈ ഫോൺ എന്ന് വിശ്വസിക്കപ്പെടുന്നു. 21,999 രൂപയായിരുന്നു റിയൽമി P2 പ്രോയുടെ വില.
പരസ്യം
പരസ്യം