മികച്ച പെർഫോമൻസ് ഉറപ്പ്, റിയൽമി GT 7 പ്രോ ഇന്ത്യയിലെത്തി
റിയൽമി ജിടി 7 പ്രോയുടെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് ഇന്ത്യയിൽ 59,999 രൂപയാണു വില വരുന്നത്. 16 ജിബി റാം + 512 ജിബി സ്റ്റോറേജുള്ള വേരിയൻ്റും ഈ ഫോണിനുണ്ട്. അതിൻ്റെ വില 65,999 രൂപയാണ്. നവംബർ 29 ഉച്ചയ്ക്ക് 12 മണി മുതൽ ഫോൺ വാങ്ങാൻ ലഭ്യമാകും. റിയൽമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നോ ആമസോണിൽ നിന്നോ നിങ്ങൾക്ക് ഇത് വാങ്ങാം. മാർ സ് ഓറഞ്ച്, ഗാലക്സി ഗ്രേ എന്നീ രണ്ടു കളർ ഓപ്ഷനുകളിലാണ് GT 7 പ്രോ ലഭ്യമാവുക