ഇന്ത്യൻ വിപണി കീഴടക്കാൻ റിയൽമി GT 7 പ്രോ എത്തി
റിയൽമി GT 7 പ്രോ ഇപ്പോൾ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. 12GB റാം + 256GB സ്റ്റോറേജ് വേരിയൻ്റിന് പ്രാരംഭ വില 59,999 രൂപയാണ്. അതേസമയം 16GB റാം + 512GB സ്റ്റോറേജ് മോഡലിന് 65,999 രൂപയാണ് വില. റിയൽമി ഇന്ത്യയുടെ വെബ്‌സൈറ്റിൽ നിന്നും ആമസോണിൽ നിന്നും നിങ്ങൾക്ക് ഓൺലൈനായി ഫോൺ വാങ്ങാം. അല്ലെങ്കിൽ രാജ്യത്തുടനീളമുള്ള ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഫോൺ വാങ്ങാനാകും. ബാങ്ക് ഓഫറുകളിലൂടെ റിയൽമി GT 7 പ്രോ 56,999 രൂപക്കു സ്വന്തമാക്കാൻ അവസരമുണ്ട്