പോക്കോയുടെ രണ്ടു ഫോണുകളുടെ വിവരങ്ങൾ പുറത്ത്
പോക്കോ X7 പ്രോ 5G മീഡിയടെക് ഡൈമെൻസിറ്റി 8400 അൾട്രാ പ്രൊസസർ ഉപയോഗിക്കുമെന്ന് മറ്റൊരു പോസ്റ്റ് സ്ഥിരീകരിക്കുന്നു. പോക്കോ X7 5G ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്രാ പ്രൊസസർ ആയിരിക്കുമെന്ന് നേരത്തെയുള്ള ചോർച്ചകൾ സൂചിപ്പിച്ചിരുന്നു. പോക്കോ X7 5G സിൽവർ, ഗ്രീൻ എന്നീ നിറങ്ങളിൽ വരാമെന്നും ലീക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം പോക്കോ X7 പ്രോ 5G ഫോണിന് കറുപ്പും പച്ചയും ഉള്ള ഡ്യുവൽ-ടോൺ ഡിസൈൻ ആയിരിക്കാം. രണ്ട് ഫോണുകളിലും 50 മെഗാപിക്സൽ പ്രധാന ക്യാമറ ഉണ്ടാകും. പ്രോ മോഡലിൽ സോണി IMX882 സെൻസർ ഉപയോഗിക്കുമെന്ന് അഭ്യൂഹമുണ്ട്. അതേസമയം സാധാരണ മോഡലിന് 20MP ഫ്രണ്ട് ക്യാമറ ഉണ്ടാകുമെന്നാണ് അഭ്യൂഹം