Photo Credit: Poco
പോക്കോ X7 5G സീരീസ് വ്യാഴാഴ്ച ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ഈ ശ്രേണിയിൽ പോക്കോ X7 5G, പോക്കോ X7 5G പ്രോ എന്നിങ്ങനെ രണ്ട് മോഡലുകൾ ഉൾപ്പെടുന്നു. പോക്കോ X7 5G ഫോണിന് മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്രാ പ്രോസസറാണ് കരുത്തു നൽകുന്നത്. 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,500mAh ബാറ്ററിയും ഇതിലുണ്ട്. പ്രോ മോഡലായ പോക്കോ X7 പ്രോ 5G, കൂടുതൽ നൂതനമായ മീഡിയടെക് ഡൈമെൻസിറ്റി 8400 അൾട്രാ ചിപ്‌സെറ്റാണ് നൽകുന്നത്. ഇത് കൂടുതൽ കരുത്തുറ്റ 6,550mAh ബാറ്ററിയുമായി വരുന്നു, കൂടാതെ 90W ഫാസ്റ്റ് ചാർജിംഗിനെയും ഇതു പിന്തുണയ്ക്കുന്നു. രണ്ട് ഫോണുകളിലും ഫോട്ടോകൾക്കായി 50 മെഗാപിക്‌സൽ പ്രൈമറി റിയർ ക്യാമറയും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 20 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്.
പോക്കോ X7 5G ഫോണിൻ്റെ 8GB + 128GB മോഡലിന് 21,999 രൂപയും 8GB + 256GB മോഡലിന് 23,999 രൂപയുമാണ് വില. ഇത് കോസ്മിക് സിൽവർ, ഗ്ലേസിയർ ഗ്രീൻ, പോക്കോ യെല്ലോ എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്.
പോക്കോ X7 പ്രോ 5G-യുടെ വില 8 ജിബി + 256 ജിബി മോഡലിന് 26,999 രൂപയും 12 ജിബി + 256 ജിബി പതിപ്പിന് 28,999 രൂപയുമാണ്. നെബുല ഗ്രീൻ, ഒബ്സിഡിയൻ ബ്ലാക്ക്, പോക്കോ യെല്ലോ എന്നീ നിറങ്ങളിലാണ് ഇത് വരുന്നത്.
പോക്കോ X7 പ്രോ 5G ഫെബ്രുവരി 14 മുതൽ ഫ്ലിപ്കാർട്ടിൽ ലഭ്യമാകും. അതേസമയം പോക്കോ X7 5G ഫെബ്രുവരി 17 മുതലാണ് വിൽപ്പനയ്‌ക്കെത്തുന്നത്. ICICI ബാങ്ക് ഉപഭോക്താക്കൾക്ക് 2,000 രൂപ കിഴിവ് ലഭിക്കുമ്പോൾ, പോക്കോ X7 പ്രോ 5G വാങ്ങുന്നവർക്ക് വിൽപ്പനയുടെ ആദ്യ ദിവസം 1,000 ഡിസ്കൗണ്ട് കൂപ്പണും ലഭിക്കും.
1.5K റെസല്യൂഷനും 120Hz വരെ റീഫ്രഷ് റേറ്റും 240Hz ടച്ച് സാമ്പിൾ റേറ്റും 3000nits പീക്ക് ബ്രൈറ്റ്നസ് ലെവലും പിന്തുണയ്ക്കുന്ന 6.67 ഇഞ്ച് കർവ്ഡ് AMOLED ഡിസ്‌പ്ലേയുമായാണ് പോക്കോ X7 5G വരുന്നത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് 2 പരിരക്ഷണം ഡിസ്പ്ലേക്കുണ്ട്. അതേസമയം, പോക്കോ X7 പ്രോ 5G, അതേ റെസല്യൂഷനും റീഫ്രഷ് റേറ്റുമുള്ള 6.73 ഇഞ്ച് ഫ്ലാറ്റ് AMOLED ഡിസ്‌പ്ലേ അവതരിപ്പിക്കുന്നു. ഇത് 3,200nits പീക്ക് ബ്രൈറ്റ്നസ് ലെവൽ വാഗ്ദാനം ചെയ്യുന്നു. കോർണിംഗ് ഗോറില്ല ഗ്ലാസ് 7i പരിരക്ഷണമാണ് ഇതിനുള്ളത്.
മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്രാ പ്രൊസസറാണ് പോക്കോ X7 5G നൽകുന്നത്, അതേസമയം പ്രോ പതിപ്പിൽ മീഡിയടെക് ഡൈമെൻസിറ്റി 8400 അൾട്രാ ചിപ്‌സെറ്റ് ഉപയോഗിക്കുന്നു. X7 5G LPDDR4X റാമും UFS 2.2 സ്റ്റോറേജും പിന്തുണയ്ക്കുന്നു. ഇത് ആൻഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയുള്ള HyperOS-ലാണ് പ്രവർത്തിക്കുന്നത്. പ്രോ മോഡൽ വേഗതയേറിയ LPDDR5X റാമും UFS 4.0 സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു കൂടാതെ ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള HyperOS 2.0 ആയി വരുന്നു. രണ്ട് ഫോണുകൾക്കും മൂന്ന് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കും.
ക്യാമറകളുടെ കാര്യത്തിൽ, പോക്കോ X7 5G ഫോണിൽ f/1.59 അപ്പർച്ചർ ഉള്ള 50MP മെയിൽ റിയർ ക്യാമറയും OIS, EIS പിന്തുണയും ഉണ്ട്. പ്രോ മോഡലിൽ 50MP സോണി LYT-600 പ്രൈമറി സെൻസർ ഉപയോഗിക്കുന്നു. രണ്ട് ഫോണുകളിലും 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 20 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉൾപ്പെടുന്നു. ഇമേജ് എൻഹാൻസിങ്ങ്, എഡിറ്റിംഗ്, പോക്കോ AI നോട്ട്സ് പോലുള്ള ടൂളുകൾ എന്നിവയ്‌ക്കായുള്ള AI സവിശേഷതകളുമായാണ് ഇതു വരുന്നത്.
പോക്കോ X7 പ്രോ 5G വലിയ 6,550mAh ബാറ്ററിയും 90W ഫാസ്റ്റ് ചാർജിംഗുമുള്ള ഫോണാണ്. ഇതിന് 47 മിനിറ്റിനുള്ളിൽ ഫോൺ പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയും. സ്റ്റാൻഡേർഡ് പോക്കോ X7 5G ഫോണിന് ചെറിയ 5,500mAh ബാറ്ററിയുണ്ട്, ഇത് 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
രണ്ട് ഫോണുകൾക്കുമുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, Wi-Fi 6, ബ്ലൂടൂത്ത് 5.3, USB ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. പൊടി, വെള്ളത്തിനോടുള്ള പ്രതിരോധം എന്നിവയ്‌ക്കായി IP66, IP68, IP69 റേറ്റിംഗുകളാണ് ഇവക്കുള്ളത്. കൂടാതെ, ഡിസ്പ്ലേകൾ TÜV റൈൻലാൻഡ് ലോ ബ്ലൂ ലൈറ്റ്, ഫ്ലിക്കർ-ഫ്രീ സർട്ടിഫൈഡ് എന്നിവ ലഭിച്ചതാണ്. കൂടാതെ ഡോൾബി അറ്റ്മോസ് പിന്തുണയുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ രണ്ട് ഫോണുകളും അവതരിപ്പിക്കുന്നു.
പരസ്യം
പരസ്യം