Photo Credit: Poco
ഇന്ത്യയിൽ വളരെയധികം ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് പോക്കോ. കമ്പനിയുടെ പുതിയ ഫോണുകൾക്കായി കാത്തിരിക്കുന്നവരെ ആവേശം കൊള്ളിച്ച് പോക്കോ X7 5G സീരീസ് ജനുവരി 9-ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. ലൈനപ്പിൽ രണ്ട് മോഡലുകൾ ഉൾപ്പെടുന്നു. സ്റ്റാൻഡേർഡ് പോക്കോ X7 5G, കൂടുതൽ നിലവാരമുള്ള പോക്കോ X7 പോ 5G എന്നിവയാണ് ഈ രണ്ടു മോഡലുകൾ. രണ്ട് സ്മാർട്ട്ഫോണുകളും ഫ്ലിപ്പ്കാർട്ട് വഴി വാങ്ങാൻ ലഭ്യമാകും. വരാനിരിക്കുന്ന സ്മാർട്ട്‌ഫോണുകളുടെ ഡിസൈനുകൾ വെളിപ്പെടുത്തുന്ന ടീസറുകൾ പോക്കോ അടുത്തിടെ പങ്കു വെച്ചു. കൂടാതെ, പ്രോ മോഡലിനു കരുത്തു നൽകുന്ന ചിപ്‌സെറ്റിനെക്കുറിച്ചുള്ള വിശദാംശങ്ങളും കമ്പനി സ്ഥിരീകരിച്ചു. മുമ്പ്, ലീക്കായ വിവരങ്ങൾ പോക്കോ X7 5G സീരീസിൻ്റെ പ്രധാന സവിശേഷതകളെക്കുറിച്ചുള്ള സൂചന നൽകിയിട്ടുണ്ട്. മത്സരാധിഷ്ഠിത വിലയിൽ, മികച്ച ഫീച്ചറുകൾ നൽകുന്ന ഫോണുകൾ ആയിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്.
സാമൂഹ്യമാധ്യമമായ എക്സിലെ പോസ്റ്റുകളിലൂടെ പോക്കാ വരാനിരിക്കുന്ന ഫോണുകളായ പോക്കോ X7 5G, പോക്കോ X7 പ്രോ 5G എന്നിവയുടെ ഡിസൈൻ വിവരങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. ഫോണുകൾ ഫ്ലിപ്പ്കാർട്ടിലും ലിസ്റ്റ് ചെയ്തിരിക്കുന്നു. പോക്കോ X7 5G ഫോണിൻ്റെ മധ്യഭാഗത്ത് ചതുരാകൃതിയിലുള്ള പിൻ ക്യാമറ മൊഡ്യൂളാണുള്ളത്. അതേസമയം പോക്കോ X7 പ്രോ 5G ഫോണിൽ മുകളിൽ ഇടത് കോണിൽ ഗുളിക ആകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ നൽകിയിരിക്കുന്നു. രണ്ട് ഫോണുകളും പോക്കോയുടെ കറുപ്പും മഞ്ഞയും ചേർന്ന കളർ തീമിൽ അവതരിപ്പിക്കുന്നു.
പോക്കോ X7 പ്രോ 5G മീഡിയടെക് ഡൈമെൻസിറ്റി 8400 അൾട്രാ പ്രൊസസർ ഉപയോഗിക്കുമെന്ന് മറ്റൊരു പോസ്റ്റ് സ്ഥിരീകരിക്കുന്നു. പോക്കോ X7 5G ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്രാ പ്രൊസസർ ആയിരിക്കുമെന്ന് നേരത്തെയുള്ള ചോർച്ചകൾ സൂചിപ്പിച്ചിരുന്നു. പോക്കോ X7 5G സിൽവർ, ഗ്രീൻ എന്നീ നിറങ്ങളിൽ വരാമെന്നും ലീക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം പോക്കോ X7 പ്രോ 5G ഫോണിന് കറുപ്പും പച്ചയും ഉള്ള ഡ്യുവൽ-ടോൺ ഡിസൈൻ ആയിരിക്കാം.
രണ്ട് ഫോണുകളിലും 50 മെഗാപിക്സൽ പ്രധാന ക്യാമറ ഉണ്ടാകും. പ്രോ മോഡലിൽ സോണി IMX882 സെൻസർ ഉപയോഗിക്കുമെന്ന് അഭ്യൂഹമുണ്ട്. അതേസമയം സാധാരണ മോഡലിന് 20MP ഫ്രണ്ട് ക്യാമറ ഉണ്ടാകുമെന്നാണ് അഭ്യൂഹം. വെള്ളവും പൊടി പ്രതിരോധിക്കുന്ന കാര്യത്തിൽ IP68 റേറ്റിങ്ങും ഉണ്ടായിരിക്കാം.
പോക്കോ X7 5G ഫോണിന് 1.5K റെസല്യൂഷനും ഗൊറില്ല ഗ്ലാസ് വിക്ടസ് 2 സംരക്ഷണവുമുള്ള 6.67 ഇഞ്ച് 120Hz AMOLED ഡിസ്‌പ്ലേ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോക്കോ X7 പ്രോ 5G ഫോണിന് 1.5K റെസല്യൂഷനോടുകൂടിയ സമാനമായ വലിപ്പമുള്ള CrystalRez AMOLED സ്‌ക്രീനാകും ഉണ്ടാവുക. 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,110mAh ബാറ്ററിയുമായി X7 വരാം. അതേസമയം X7 പ്രോയ്ക്ക് 90W ഫാസ്റ്റ് ചാർജിംഗുള്ള 6,000mAh ബാറ്ററി ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ces_story_below_text
പരസ്യം
പരസ്യം