പോക്കോയുടെ രണ്ടു ബഡ്ജറ്റ് ഫോണുകൾ ഈ മാസമെത്തും
പോക്കോ M7 പ്രോ 5G, പോക്കോ C75 5G എന്നിവയുടെ വരാനിരിക്കുന്ന ലോഞ്ചിനെക്കുറിച്ചുള്ള വിവരങ്ങൾ പോക്കോ ഇന്ത്യാ മേധാവിയായ ഹിമാൻഷു ടണ്ടൻ സാമൂഹ്യമാധ്യമമായ എക്സിലൂടെയാണ് പങ്കുവെച്ചത്. ഈ ഫോണുകൾ ഡിസംബർ 17-ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്ക് ഔദ്യോഗികമായി ലോഞ്ച് ചെയ്യും. പോക്കോ M7 പ്രോ 5G ഫോണിൽ AMOLED ഡിസ്‌പ്ലേയാണ് ഉണ്ടാവുക. ഇതു മികച്ച ദൃശ്യങ്ങളും നിറങ്ങളും വാഗ്ദാനം ചെയ്യുന്നു. മറുവശത്ത്, പോക്കോ C75 5G ഒരു സോണി ക്യാമറയുമായി എത്തുന്നത് ഫോട്ടോകളുടെ നിലവാരം ഉറപ്പാക്കുന്നു. ഈ മോഡലിന് 9,000 രൂപയിൽ താഴെ മാത്രമായിരിക്കും വില എന്നതിനാൽ ഏവർക്കും താങ്ങാനാവുന്ന ഒരു 5G സ്മാർട്ട്ഫോൺ ഓപ്ഷനായി മാറുന്നു.