കാത്തിരിപ്പിനവസാനമായി, ഓപ്പോ K13 5G ഇന്ത്യയിലെത്തുന്നു
കഴിഞ്ഞ വർഷം പുറത്തിറക്കിയ തങ്ങളുടെ K12x സ്മാർട്ട്‌ഫോണിന്റെ ഇന്ത്യയിലെ വിൽപ്പന രണ്ട് ദശലക്ഷത്തിലധികം യൂണിറ്റുകൾ കടന്നതായി ഓപ്പോ പ്രഖ്യാപിച്ചു. 2024-ലെ ഫ്ലിപ്കാർട്ടിന്റെ ബിഗ് ഫെസ്റ്റിവൽ സെയിലിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിൽ ഒന്നായിരുന്നു ഓപ്പോ K12x എന്ന് കമ്പനി പറയുന്നു. 2024 ജൂലൈയിൽ ഔദ്യോഗികമായി പുറത്തിറക്കിയ ഈ ഫോണിൻ്റെ 6GB റാമും + 128GB സ്റ്റോറേജ് മോഡലിന് 12,999 രൂപയായിരുന്നു പ്രാരംഭ വില. അതേസമയം, K-സീരീസിലെ മറ്റൊരു മോഡലായ ഓപ്പോ K12 2024 സെപ്റ്റംബറിൽ ചൈനയിൽ അവതരിപ്പിച്ചു. ഈ സ്മാർട്ട്‌ഫോണിൽ ഫുൾ എച്ച്ഡി+ റെസല്യൂഷനോടു കൂടിയ (2,412 x 1,080 പിക്‌സലുകൾ) 6.7 ഇഞ്ച് AMOLED ഡിസ്‌പ്ലേയുണ്ട്.