വൺ UI 7 അപ്ഡേറ്റ് ഉടനെ പുറത്തിറക്കാൻ സാംസങ്ങ്
വ്യാഴാഴ്ച സാൻ ജോസിൽ നടന്ന സാംസങ് ഡെവലപ്പർ കോൺഫറൻസ് 2024 ൽ വെച്ച് സാംസങ്ങ് അവരുടെ സ്‌മാർട്ട്‌ഫോണുകൾക്കും മറ്റ് ഉപകരണങ്ങൾക്കുമായി വൺ Ul 7 അപ്‌ഡേറ്റ് അവതരിപ്പിച്ചു. പുതിയ ഇൻ്റർഫേസ് ഡിസൈൻ, പുതിയ വിഷ്വൽ എലമെൻ്റ്സ്, മറ്റ് നിരവധി മികച്ച സവിശേഷതകൾ എന്നിവയുള്ള പുതിയ അപ്‌ഡേറ്റിൻ്റെ പ്രിവ്യൂ കമ്പനി പങ്കുവെച്ചിരുന്നു. സാംസങ് തങ്ങളുടെ പുതിയ വൺ UI 7 അപ്‌ഡേറ്റ് ഈ വർഷാവസാനം ഗാലക്‌സി മോഡൽ ഡിവൈസുകളിൽ ടെസ്റ്റിംഗിനായി (ബീറ്റയിൽ) ലഭ്യമാകുമെന്ന് പ്രഖ്യാപിച്ചു.