ഐഫോണിനുള്ള ഫീച്ചറുമായി നത്തിങ്ങ് ഫോൺ 3a എത്തുന്നു
വരാനിരിക്കുന്ന ഫോണിൻ്റെ ഒരു സൈഡ് വ്യൂ കാണിക്കുന്ന ടീസർ സാമൂഹ്യമാധ്യമമായ എക്സിൽ (മുമ്പ് ട്വിറ്റർ) അടുത്തിടെ നത്തിങ്ങ് പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ പവർ ബട്ടണിന് താഴെ ഒരു പുതിയ ബട്ടൺ കാണാം. കമ്പനി ഇതു സംബന്ധിച്ച വിശദാംശങ്ങൾ ഒന്നു പങ്കിട്ടിട്ടില്ലെങ്കിലും ഈ ബട്ടൺ ക്യാമറയ്ക്കു വേണ്ടിയുള്ളതായിരിക്കുമെന്ന് പലരും വിശ്വസിക്കുന്നു. നത്തിങ്ങ് മറ്റ് സ്‌മാർട്ട്‌ഫോൺ ബ്രാൻഡുകളെ പിന്തുടരുകയാണെങ്കിൽ ഈ ബട്ടൺ ഒരിക്കൽ അമർത്തിയാൽ ക്യാമറ തുറക്കാനും വീണ്ടും അമർത്തിയാൽ ഫോട്ടോ എടുക്കാനും ഉള്ളതായിരിക്കും. എന്നിരുന്നാലും, ഈ ബട്ടണിൻ്റെ ഉദ്ദേശ്യത്തെക്കുറിച്ച് വ്യത്യസ്തമായ ഊഹങ്ങളാണ് സ്മാർട്ട്ഫോൺ പ്രേമികൾക്കുള്ളത്. വൺപ്ലസ് ഫോണുകളിലേത് പോലെ (കാൾ പേയുടെ മുൻ കമ്പനി) ഇത് ഒരു അലേർട്ട് സ്ലൈഡർ ആയിരിക്കാമെന്ന് ചിലർ കരുതുന്നു.